Tag: 170626

ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; ആലിപ്പറമ്പ് സ്വദേശിയായ 75കാരി മരിച്ചു
Local

ഷിഗെല്ല ബാധിച്ച് വീണ്ടും മരണം; ആലിപ്പറമ്പ് സ്വദേശിയായ 75കാരി മരിച്ചു

Perinthalmanna RadioDate: 17-06-2026 മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധിച്ച് മരണം. ഇന്നലെ മരിച്ച ആലിപ്പറമ്പ് സ്വദേശിയായ 75കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്താകെ 12 പേർക്കാണ് ഷിഗെല്ല ബാധിച്ചത്. ഇതോടെ ഈ മാസം മാത്രം രോഗബാധിതരുടെ എണ്ണം 91 ആയി. രോഗവ്യാപനത്തിന്‍റെ സാഹചര്യത്തിൽ സ്കൂളുകളിൽ പ്രത്യേക പരിശോധന നടത്താൻ ഫുഡ് ഇൻസ്പെക്ടർമാർക്ക് ആരോഗ്യമന്ത്രി നിർദേശം നൽകി. ഇന്നലെയാണ് ആലിപ്പറമ്പ് സ്വദേശിനി മരണപ്പെട്ടത്. മരണപ്പെട്ടതിന് ശേഷം നടത്തിയ പരിശോധനയിൽ ഇന്ന് ഇവർക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി സ്ഥിരീകരിക്കുകയായിരുന്നു. കണ്ണൂരിലും ഇന്ന് രണ്ട് ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. മൂര്യാട് സ്വദേശിയായ 62കാരിക്കും പാപ്പിനിശ്ശേരി സ്വദേശിയായ അഞ്ച് വയസുകാരിക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഷിഗെല്ല രോഗം വ്യാപിക്കുന്നതിനെ തുടർന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ പ്രത്യേക പരിശോധന നടത്ത...
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ നിയന്ത്രത്തിന് സാധ്യത

Local

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ നിയന്ത്രത്തിന് സാധ്യത

Perinthalmanna RadioDate: 17-06-2026 രാജ്യത്ത് വൈദ്യുതി ലഭ്യതയിൽ വൻ കുറവുണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തിപ്രാപിച്ചതുതിനെത്തുടർന്ന് അന്തരീക്ഷ ഊഷ്മാവ് വർദ്ധിച്ചതിനാൽ രാജ്യത്താകെ വൈദ്യുതിലഭ്യതയിൽ വലിയതോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. ജൂൺ 16 മുതൽ തിരികെ നല്കാമെന്ന കരാറിൽ, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കേരളം ഇതരസംസ്ഥാനങ്ങളിൽ നിന്ന് വായ്പ്പയായി വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട സമയമാണിത്. നമ്മുടെ ആവശ്യകത നിറവേറ്റാനുള്ള വൈദ്യുതി ലഭിക്കുന്നതിന് ഡീപ് കരാറുകൾക്കുള്ള പരിശ്രമം കെ എസ് ഇ ബി നടത്തിയിരുന്നു എങ്കിലും രാജ്യത്തെ എൽനിനോ വൈദ്യുതി പ്രതിസന്ധി കാരണം വിജയിച്ചില്ല.സംസ്ഥാനത്ത് ജൂൺ 1ന് തന്നെ മൺസൂൺ എത്തിയെങ്കിലും മഴ വേണ്ടത്ര ശക്തിപ്രാപിക്കാത്തതിനാൽ അന്തരീക്ഷ താപനില കാര്യമായി കുറഞ്ഞിട്ടില്ല. ആകെ 4100 മെഗാവാട്ടിൻ്റെ ആവശ്യകതയാണ...
താത്കാലിക റോഡിൽ വെള്ളക്കെട്ട്; കൊളത്തൂർ – വളാഞ്ചേരി റൂട്ടിലെ അമ്പലപ്പടിയിലെ പാലം ഒരുഭാഗം തുറന്നു നൽകി

Local

താത്കാലിക റോഡിൽ വെള്ളക്കെട്ട്; കൊളത്തൂർ – വളാഞ്ചേരി റൂട്ടിലെ അമ്പലപ്പടിയിലെ പാലം ഒരുഭാഗം തുറന്നു നൽകി

Perinthalmanna RadioDate: 17-06-2026 കൊളത്തൂർ: കഴിഞ്ഞ രാത്രി പെയ്ത അതിശക്തമായ മഴയിൽ കൊളത്തൂർ വളാഞ്ചേരി പാതയിൽ അമ്പലപ്പടിയിൽ പാലം നിർമാണത്തിനായി ഒരുക്കിയ താത്കാലിക പാത വെള്ളത്തിന് അടിയിലായതോടെ അധികൃതരുടെ നിർദേശ പ്രകാരം നിർമാണം പൂർത്തിയായ പാലത്തിനു മുകളിലൂടെ താത്കാലികമായി വാഹനങ്ങൾക്ക് കടന്ന് പോകാൻ അനുമതി. ഇവിടെ പാലത്തിൻറെ അപ്രോച്ചു റോഡുകൾ പൂർത്തിയാക്കാൻ കാലതാമസം നേരിട്ടതോടെയാണ് പാലത്തിനു മുകളിൽ താത്കാലികമായി മണ്ണും ക്വാറി വേസ്റ്റും ഇട്ട് താത്കാലികമായി റോഡ് നിർമ്മിച്ചാണ് വാഹനങ്ങൾക്ക് കടന്ന് പോകാൻ അനുമതി നൽകിയിട്ടുള്ളത് .പാല നിർമാണത്തിനായി നിർമിച്ച താത്കാലിക റോഡിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളക്കെട്ടും ചെളിയും കാരണം വാഹന ഗതാഗതം ഏറെ ദുരിതത്തിലായിരുന്നു . പാലത്തിനു മുകളിലൂടെ ഒരു ഭാഗത്തേക്ക് മാത്രം ഗതാഗതം പരിമിത പെടുത്തിയതിനാൽ നിലവിൽ ഈ പാതയിൽ ഗതാഗത കുരുക്ക് രൂക്ഷമാണ് .പരിഹാരമായി താഗത തടസ്സ...
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

Local

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

Perinthalmanna RadioDate: 17-06-2026 സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് മഴ വീണ്ടും ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്രമഴ കണക്കിലെടുത്ത് കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ബുധനാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴ കണക്കിലെടുത്ത് മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ശക്തമാ യ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടാണ്.കേരള - കര്‍ണാടക - ലക്ഷദീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സോമാലിയന്‍ തീരം, തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍ അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങ...
സ്ഥിരം സമിതി അധ്യക്ഷനെതിരെ അഴിമതി കേസ്; പെരിന്തൽമണ്ണ നഗരസഭ യോഗത്തിൽ കൈയാങ്കളി

Local

സ്ഥിരം സമിതി അധ്യക്ഷനെതിരെ അഴിമതി കേസ്; പെരിന്തൽമണ്ണ നഗരസഭ യോഗത്തിൽ കൈയാങ്കളി

Perinthalmanna RadioDate: 17-06-2026 പെരിന്തൽമണ്ണ : നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ നാലകത്ത് ബഷീറിന്റെ പേരിലുള്ള സാമ്പത്തിക അഴിമതി കേസ് സംബന്ധിച്ച് പ്രതിപക്ഷ അംഗങ്ങൾ ആക്ഷേപമുന്നയിച്ചത് പെരിന്തൽമണ്ണ നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ കൗൺസിലർമാർ തമ്മിൽ കൈയാങ്കളിയിൽ എത്തി. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് നടക്കാവ് പൊലീസ് പെരിന്തൽമണ്ണ നഗരസഭയിലെ ആരോഗ്യ സമിതി ചെയർമാൻ നാലകത്ത് ബഷീറിനെയടക്കം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യണമെന്നും ആരോപണ വിധേയനായ അദ്ദേഹം സ്ഥാനം രാജി വെക്കണമെന്നും സി.പി.എം അംഗങ്ങൾ ആവശ്യ പെട്ടതോടെയായിരുന്നു ബഹളം. ഉന്തും തള്ളും പോർ വിളിയുമായി യോഗം അലങ്കോലമായി. മുതിർന്ന അംഗങ്ങൾ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും ബഹളം പിന്നെയും തുടർന്നു. ഇടതു അംഗങ്ങളായ രാഹുൽ, മൻസൂർ നെച്ചിയിൽ എന്നിവരുടെ നേതൃത്വത്തിൽ അംഗങ്ങൾ ഏറെ നേരം മുദ്രാവാക്യം വിളിച്ച് യോഗം ബഹിഷ്ക...
മെസ്സിയുടെ ഹാട്രിക്ക് മികവിൽ അർജന്റീനക്ക് തകർപ്പൻ ജയം

Local

മെസ്സിയുടെ ഹാട്രിക്ക് മികവിൽ അർജന്റീനക്ക് തകർപ്പൻ ജയം

Perinthalmanna RadioDate: 17-06-2026 കൻസാസ്: അൾജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിൽ ചാമ്പ്യന്മാർക്ക് വിജയത്തോടെ തുടക്കം. ലയണൽ മെസ്സിയുടെ ഹാട്രിക്ക് മികവിലാണ് അർജന്റീനയുടെ ജയം. മത്സരത്തിലെ മൂന്ന് ഗോളോടെ 16 ഗോളുകളുമായി ലോകകപ്പിൽ മിറാസ്‌ലാവ് ക്ലൊസെയുടെ റെക്കോർഡിനൊപ്പമെത്താൻ അർജന്റൈൻ നായകന് സാധിച്ചു.കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ എല്ലാ തരത്തിലും അർജന്റീനയുടെ ആധിപത്യമാണ് കണ്ടത്. ആദ്യ പത്തുമിനിറ്റിൽ രണ്ട് പോസ്റ്റിലും വലകുലുങ്ങി എന്നാൽ രണ്ടും ഓഫ്‌സൈഡ് ആയി. എന്നാൽ അധികലം വൈകാതെ ലയണൽ മെസി തന്നെ അർജന്റീനക്ക് ലീഡുനൽകി. ബോക്സിന് പുറത്ത് 20 വാര അകലെ നിന്ന് ലയണൽ മെസ്സി(17) തുടുത്ത ഷോട്ട് അൾജീരിയ കീപ്പർ ലുക്കാ സിദാനെ മറികടന്ന് വലയിലെത്തി. രണ്ടാം പകുതിയിൽ 60ാം മിനിറ്റിൽ മെസ്സി വീണ്ടും അർജന്റീനയുടെ ലീഡുയർത്തി. ബോക്‌സിന് പുറത്തുനിന്ന് അലക്സിസ് മക്കാലിസ്റ്റർ തൊടു...
എംബാപ്പെയുടെ ഇരട്ട ഗോളിൽ ഫ്രാന്‍സിന് വിജയത്തുടക്കം

Local

എംബാപ്പെയുടെ ഇരട്ട ഗോളിൽ ഫ്രാന്‍സിന് വിജയത്തുടക്കം

Perinthalmanna RadioDate: 17-06-2026 ന്യൂയോർക്ക്: കളി മറന്ന ഒന്നാം പകുതിക്കുശേഷം ഒന്നാന്തരമായി തിരിച്ചുവന്ന് ഫ്രാൻസ്. രണ്ടാം പകുതിയിൽ അടിമുടി മാറിയ ഫ്രാൻസ് സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപിച്ചു. ഒന്നാം പകുതിയിൽ നിറംമങ്ങുകയും രണ്ടാം പകുതിയിൽ വിശ്വരൂപം പുറത്തെടുക്കുകയും ചെയ്‌ത കിലിയൻ എംബാപ്പെയാണ് രണ്ട് ഗോൾ നേടിയത്. അറുപത്തിയാറാം മിനിറ്റിലായിരുന്നാ എംബാപ്പെയുടെ ആദ്യ ഗോൾ. പിന്നീട് എൺപത്തിരണ്ടാം മിനിറ്റിൽ ബ്രാഡ്ലി ബ്രാക്കളയിലൂടെ രണ്ടാം ഗോളും വലയിലാക്കി. സെനഗൽ ഇഞ്ചുറി ടൈമിൻ്റെ അഞ്ചാം മിനിറ്റിൽ ഇബ്രാഹിം എംബായെയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും അടുത്ത ക്ഷണം ഒരു ലോങ് റേഞ്ചറിലൂടെ എംബാപ്പെ വീണ്ടും ലീഡുയർത്തി.മത്സരത്തിന്റെ ആദ്യ 30 മിനിറ്റുകൾ പിന്നിടുമ്പോൾ സൂപ്പർ താരം സാദിയോ മാനെയ്ക്കൊപ്പം, നിക്കോളാസ് ജാക്സനും ഇസ്മായില സാറും സെനഗലിനായി തന്ത്രങ്ങൾ മെനഞ്ഞ് കളം നിറഞ്ഞ കാഴ്‌ചയായിരുന്നു. സീസണിൽ ഇംഗ്ലിഷ്...