ആഫ്രിക്കൻ കരുത്തറിഞ്ഞ് പോർച്ചുഗൽ; കോംഗോയ്‌ക്കെതിരേ സമനില

Share to


Perinthalmanna Radio
Date: 18-06-2026

ഫിഫ ലോകകപ്പിൽ കോംഗോക്കെതിരെ പോർച്ചുഗലിന് സമനില. ഇരുടീമും ഓരോ ഗോൾവീതം നേടി. പറങ്കിപ്പടക്കായി യുവതാരം യാവോ നെവെസ് ഗോൾ നേടിയപ്പോൾ. യൊവാൻ വിസയാണ് കോംഗോയ്ക്കായി ഗോൾ നേടിയത്. ആദ്യ പകുതിയിലാണ് ഇരുടീമും ഗോൾ നേടിയത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലാണ് കോംഗോ ഞെട്ടിച്ചത്. 1974നുശേഷം ആദ്യമായാണ് കോംഗോ ലോകകപ്പ് കളിക്കുന്നത്.

മത്സരത്തിന്റെ തുടക്കം മുതൽ ഗ്രൗണ്ടിൽ പോർച്ചുഗൽ മുന്നേറ്റ നിരയുടെ ആധിപത്യമായിരുന്നു. എന്നാൽ ആദ്യ ഗോൾ പോർച്ചുഗൽ നേടിയതോടെ കോംഗോ തിരിച്ച് പ്രത്യാക്രമണം തുടങ്ങി. രണ്ടാം പകുതിക്ക് നാലു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. ആർതർ മസുവാക്കയുടെ കോർണറിൽ യോനെ വിസ്സയുടെ ഹെഡർ ക‍ൃത്യമായി വലയിലെത്തിച്ചാണ് സമനില പിടിച്ചത്. അതേസമയം ലിയോണൽ മെസിക്ക് പിന്നാലെ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി.

മറ്റൊരു മത്സരത്തിൽ ക്യാപ്റ്റൻ ഹാരി കെയ്നിന്റെ ഡബിൾ അടക്കം നാല് ഗോളടിച്ച് ഇംഗ്ലണ്ട് ക്രൊയേഷ്യയ്ക്കെതിരേ ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് എല്ലിൽ ഉജ്വല വിജയത്തോടെ തുടങ്ങി. 12, 42 മിനിറ്റുകളിലായിരുന്നു കെയ്നിന്റെ ഗോളുകൾ. ആദ്യത്തേത് പെനാൽറ്റിയിൽ നിന്ന്. ജൂഡ് ബെല്ലിങ്ങാമും മാർക്കസ് റാഷ്‌ഫോർഡുമാണ് മറ്റ് സ്കോറർമാർ. രണ്ട് തവണ ക്രൊയേഷ്യ ഇംഗ്ലണ്ടിന് ഒപ്പമെത്തിയിരുന്നു. മാർട്ടിൻ ബട്ടുറാനയും പീറ്റർ മൂസയുമാണ് സ്കോറർമാർ. 2018 ലോകകപ്പിന്റെ സെമിയിലേറ്റ പരാജയത്തിനുള്ള തിരിച്ചടി കൂടിയായി ഇംഗ്ലണ്ടിന് ഈ വിജയം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *