Tag: 180626

അങ്ങാടിപ്പുറം അൽപ്പാകുളം നവീകരണ പദ്ധതി ഒരൊറ്റ മഴയിൽ ചെളിവെള്ളത്തിൽ മുങ്ങി

Local

അങ്ങാടിപ്പുറം അൽപ്പാകുളം നവീകരണ പദ്ധതി ഒരൊറ്റ മഴയിൽ ചെളിവെള്ളത്തിൽ മുങ്ങി

Perinthalmanna RadioDate: 18-06-2026 അങ്ങാടിപ്പുറം: ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് അധികൃതർ നവീകരണം പുരോഗമിക്കുന്ന അങ്ങാടിപ്പുറത്തെ അൽപ്പാകുളം ഒരൊറ്റ മഴയിൽ ചെളിവെള്ളം നിറഞ്ഞ് ഉപയോഗ ശൂന്യമായി. കുളം വൻ തോതിൽ പണം മുടക്കി മനോഹരമാക്കാൻ പദ്ധതി തയ്യാറാക്കിയവർ, സമീപത്തെ റോഡിലെ വെള്ളം ഒഴുക്കിക്കളയാനുള്ള ഓട നിർമ്മിക്കാൻ മറന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമായത്.റോഡിൽ നിന്നുള്ള ചളിവെള്ളം മുഴുവൻ നേരിട്ട് കുളത്തിലേക്ക് ഒഴുകി എത്തിയതോടെ നവീകരണ പ്രവർത്തനങ്ങൾ പൂർണ്ണമായും പാഴായ അവസ്ഥയിലാണ്. വൻ ജനപ്രീതി ലക്ഷ്യമിട്ട് നടപ്പിലാക്കിയ പദ്ധതി ആദ്യ മഴയിൽ തന്നെ തകർന്നതിനെതിരെ നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം ഇനി ബാക്കി നവീകരണ ജോലികൾ എങ്ങനെ മുന്നോട്ട് കൊണ്ടു പോകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ...............................................കൂടുതൽ വാർത്തകൾക്ക് www....
പെരിന്തൽമണ്ണയിലെ തോടുകളിൽ മീൻ പിടുത്തക്കാരുടെ ‘പൂരം’

Local

പെരിന്തൽമണ്ണയിലെ തോടുകളിൽ മീൻ പിടുത്തക്കാരുടെ ‘പൂരം’

Perinthalmanna RadioDate: 18-06-2026 പെരിന്തൽമണ്ണ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് പ്രദേശത്തെ തോടുകളിലും ജലാശയങ്ങളിലും വെള്ളം ഉയർന്നതോടെ മീൻപിടുത്തക്കാരുടെ തിരക്കേറുന്നു. പെരിന്തൽമണ്ണ ബൈപ്പാസ് റോഡിന് സമീപമുള്ള തോട്ടിലാണ് ഇന്നലെ ചൂണ്ടയിട്ട് മീൻ പിടിക്കാൻ മുതിർന്നവരും കുട്ടികളുമടങ്ങുന്ന വലിയ ജനക്കൂട്ടം തടിച്ചുകൂടിയത്.മഴ ശക്തി പ്രാപിച്ചതോടെ തോടുകളിൽ ഒഴുക്ക് കൂടുകയും പുഴകളിൽ നിന്ന് മീനുകൾ കൂട്ടത്തതോടെ തോടുകളിലേക്ക് കയറുകയും ചെയ്തതാണ് ചൂണ്ടക്കാരുടെ ചാകരയ്ക്ക് കാരണമായത്. ബൈപ്പാസ് റോഡിലെ ചെറിയ പാലത്തിന് ഇരുവശവും തടിച്ചുകൂടിയ ആളുകൾ മണിക്കൂറുകളോളമാണ് മീൻപിടുത്തത്തിനായി ചിലവഴിക്കുന്നത്.ചൂണ്ടയിൽ കുടുങ്ങുന്ന മീനുകളെ കാണാനും, മീൻ പിടുത്തത്തിന്റെ ആവേശം പങ്കിടാനും വഴിയാത്രക്കാരും വാഹനങ്ങൾ നിർത്തി ഇവിടെ തടിച്ചു കൂടുന്നുണ്ട്. വരും ദിവസങ്ങളിലും മഴ തുടരുമെന്ന പ്രവചനം ഉള്ളതിനാൽ വരും ദിവസങ്ങളില...
നാളത്തെ ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ്

Local

നാളത്തെ ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ്

Perinthalmanna RadioDate: 18-06-2026 പെരിന്തൽമണ്ണ: വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് പെരിന്തൽമണ്ണ. പതിറ്റാണ്ടുകളായി തഴയപ്പെട്ട ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് പദ്ധതിക്ക് ഫണ്ട് അനുവദിക്കുമോ എന്നതാണ് നാട് ഉറ്റുനോക്കുന്നത്.ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസ് റോഡ് സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്ക് 80 കോടിയുടെ പ്രൊപ്പോസൽ നജീബ് കാന്തപുരം എം.എൽ.എ. സർക്കാരിൽ സമർപ്പിച്ച ബജറ്റ് പ്രൊപ്പോസലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടോക്കൺ തുക അനുവദിക്കുന്നതിൽനിന്ന് മാറി ഫണ്ട് അലോക്കേഷൻ ഉണ്ടാവുമോ എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള നിലവിലെ ഏക പ്രായോഗിക പോംവഴിയാണ് ഈ ബൈപ്പാസ് പദ്ധതി. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ മോഡുലാർ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മാണം, ചെറുകര ഗേറ്റ് പാറക്കൽമുക്ക് റോഡ് ഉൾപ്പെടെ വിവിധ റോഡുകളുടെ നവീകരണ...
പെരിന്തൽമണ്ണയിൽ മതിൽ ഇടിഞ്ഞ് വീണ് വീട് തകർന്നു

Local

പെരിന്തൽമണ്ണയിൽ മതിൽ ഇടിഞ്ഞ് വീണ് വീട് തകർന്നു

Perinthalmanna RadioDate: 18-06-2026 പെരിന്തൽമണ്ണ: നാട്ടുകാരുടെ കൂട്ടായ്മ സ്ഥലം വാങ്ങി നിർമിച്ചു നൽകിയ വീടിന്റെ പിന്നിലെ സംരക്ഷണ മതിൽ ഇടിഞ്ഞു വീണ് വീട് തകർന്നു. പെരിന്തൽമണ്ണ നഗരസഭയിലെ ഒൻപതാം വാർഡിൽ ഉൾപ്പെട്ട കക്കൂത്ത് വെട്ടുപാറയിൽ കല്ലിങ്ങൽ സുബൈദയുടെ വീടാണ് പൂർണമായി താമസയോഗ്യമല്ലാതായത്. ഭർത്താവ് മരിച്ച സുബൈദയ്‌ക്കും മക്കൾക്കുമായി സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തതിനാൽ നാട്ടുകാരുടെ കൂട്ടായ്മയാണ് 5 സെന്റ് സ്ഥലം വിലയ്‌ക്കു വാങ്ങി മാസങ്ങൾക്കു മുൻപ് കക്കൂത്ത് വെട്ടുപാറ പള്ളിക്ക് പിൻവശത്ത് വീട് നിർമിച്ചു നൽകിയത്.വീടിനു പിൻവശത്തെ ഉയർന്ന സ്ഥലത്തിനായി നിർമിച്ച സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ് ഇന്നലെ രാവിലെയാണ് വീടിന്റെ ഒരു ഭാഗം പാടേ തകർന്നത്. അർധരാത്രി മുതൽ രാവിലെ വരെ ശക്തമായ മഴ പെയ്‌തിരുന്നു. അതിനു ശേഷമാണ് കൂറ്റൻ മതിൽ വലിയ ശബ്‌ദത്തോടെ വീടിന്റെ ചുമരിലേക്ക് ഇടിഞ്ഞു വീണത്. വലിയ തോതിൽ കല്ലും മണ്ണും മതിലിനൊപ്...
ആഫ്രിക്കൻ കരുത്തറിഞ്ഞ് പോർച്ചുഗൽ; കോംഗോയ്‌ക്കെതിരേ സമനില

Local

ആഫ്രിക്കൻ കരുത്തറിഞ്ഞ് പോർച്ചുഗൽ; കോംഗോയ്‌ക്കെതിരേ സമനില

Perinthalmanna RadioDate: 18-06-2026 ഫിഫ ലോകകപ്പിൽ കോംഗോക്കെതിരെ പോർച്ചുഗലിന് സമനില. ഇരുടീമും ഓരോ ഗോൾവീതം നേടി. പറങ്കിപ്പടക്കായി യുവതാരം യാവോ നെവെസ് ഗോൾ നേടിയപ്പോൾ. യൊവാൻ വിസയാണ് കോംഗോയ്ക്കായി ഗോൾ നേടിയത്. ആദ്യ പകുതിയിലാണ് ഇരുടീമും ഗോൾ നേടിയത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിലാണ് കോംഗോ ഞെട്ടിച്ചത്. 1974നുശേഷം ആദ്യമായാണ് കോംഗോ ലോകകപ്പ് കളിക്കുന്നത്.മത്സരത്തിന്റെ തുടക്കം മുതൽ ഗ്രൗണ്ടിൽ പോർച്ചുഗൽ മുന്നേറ്റ നിരയുടെ ആധിപത്യമായിരുന്നു. എന്നാൽ ആദ്യ ഗോൾ പോർച്ചുഗൽ നേടിയതോടെ കോംഗോ തിരിച്ച് പ്രത്യാക്രമണം തുടങ്ങി. രണ്ടാം പകുതിക്ക് നാലു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. ആർതർ മസുവാക്കയുടെ കോർണറിൽ യോനെ വിസ്സയുടെ ഹെഡർ ക‍ൃത്യമായി വലയിലെത്തിച്ചാണ് സമനില പിടിച്ചത്. അതേസമയം ലിയോണൽ മെസിക്ക് പിന്നാലെ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറി.മറ്റൊരു മത്സരത്തിൽ ക്യാപ്റ...