പൊതുഭൂമിയിലെ മരങ്ങൾ വെട്ടി കടത്തിയ കേസ്; പഞ്ചായത്തംഗം ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

Share to


Perinthalmanna Radio
Date: 23-06-2026

താഴേക്കോട് : പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കരിങ്കല്ലത്താണിയിലെ പൊതു ശ്മശാനത്തിലെയും ആയുർവേദ ആശുപത്രി വളപ്പിലെയും 28 മരങ്ങൾ അനധികൃതമായി മുറിച്ചു കൊണ്ടു പോകുകയും, മരങ്ങൾ വെട്ടി നശിപ്പിക്കുകയും ചെയ്ത കേസിൽ സിപിഎം പഞ്ചായത്ത് അംഗം ഉൾപ്പെടെ മൂന്ന് പേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. താഴേക്കോട് പഞ്ചായത്ത് പതിനേഴാം വാർഡ് അംഗം പിലാക്കൽ മൊയ്തുപ്പ , താഴേക്കോട് പെന്നേത്ത് സലീം, താഴേക്കോട് കരളി ഇബ്രാഹിം എന്നിവരെയാണ് ഇൻസ്പെക്ടർ സുമേഷ് സുധാകരന്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

സർക്കാരിന് നാല് ലക്ഷം രൂപയോളം നഷ്ടം വരുത്തിയ സംഭവമാണിത്. കരിങ്കല്ലത്താണി – വെട്ടത്തൂർ റോഡിലെ സർക്കാർ ഐടിഐക്ക് സമീപത്തെ പൊതുശ്മശാനത്തിലെ മരങ്ങളുടെ ചില്ലകൾ സമീപത്തെ ഐടിഐ, പൊതു ജനങ്ങളുടെ കെട്ടിടങ്ങൾക്കും ഭീഷണിയായ സാഹചര്യത്തിൽ കൊമ്പുകൾ മാത്രം മുറിച്ചു നീക്കാനാണ് പഞ്ചായത്ത്‌ ഭരണ സമിതി തീരുമാനിച്ചതും അനുമതി നൽകിയതും. എന്നാൽ കൊമ്പുകൾ മാത്രമല്ല മരം തടിയോട് കൂടി മുറിച്ചു കടത്തിയെന്നാണ് പിന്നീടുള്ള അന്വേഷണത്തിൽ വ്യക്തമായത്.

കൂടുതൽ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ശ്മശാനത്തിന് പുറമെ മറ്റു ഭാഗങ്ങളിലും അനധികൃതമായി മരങ്ങൾ മുറിച്ചതായി കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്ക് എതിരെ നടപടി വേണമെന്ന് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി, കോൺഗ്രസ്, മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ തലങ്ങളിൽ പരാതി നൽകിയിരുന്നു. എസ്ഐമാരായ സജീവ്, അനീഷ്, സിപിഒമാരായ ഗീരിഷ്, സനൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *