Tag: 230626

മുഹറം പൊതു അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി

_വ്യാഴാഴ്ച പ്രവർത്തി ദിനമായിരിക്കുമെന്ന് അറിയിപ്പ്_

Local

മുഹറം പൊതു അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി

_വ്യാഴാഴ്ച പ്രവർത്തി ദിനമായിരിക്കുമെന്ന് അറിയിപ്പ്_

Perinthalmanna RadioDate: 23-06-2026 മുഹറം പൊതു അവധി വെള്ളിയാഴ്ചയായിരിക്കുമെന്ന് സർക്കാർ. നേരത്തെ വ്യാഴാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. വ്യാഴാഴ്ച പ്രവൃത്തിദിനം ആയിരിക്കും. മാസപ്പിറവി കണ്ടതനുസരിച്ച് മുഹറം പത്ത്‌ വെള്ളിയാഴ്ച ആയതു കൊണ്ടാണ് അവധിയിലെ മാറ്റം. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
ഓരാടംപാലം മാനത്തുമംഗലം ബൈപാസിന് അധിക തുക ആവശ്യപ്പെട്ട് എംഎൽഎ

Local

ഓരാടംപാലം മാനത്തുമംഗലം ബൈപാസിന് അധിക തുക ആവശ്യപ്പെട്ട് എംഎൽഎ

Perinthalmanna RadioDate: 23-06-2026 അങ്ങാടിപ്പുറം :  ഓരാടംപാലം –മാനത്തുമംഗലം ബൈപാസിന് ബജറ്റ് പ്രസംഗത്തിൽ അധിക തുക ആവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എംഎൽഎ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതുക്കിയ ബജറ്റിൽ ബൈപാസിന് സ്ഥലമേറ്റേടുപ്പിനും പ്രാരംഭ പ്രവർത്തനങ്ങൾക്കുമാണ് 10 കോടി രൂപ അനുവദിച്ചത്. 4.1 കിലോമീറ്റർ ദൂരമുള്ള ബൈപാസിൽ മേൽപാലം ഉൾപ്പെടെ 3.3 കി.മി മങ്കടയിലൂടെയും ബാക്കി പെരിന്തൽമണ്ണയിലൂടെയുമാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ 10 വർഷവും ഈ ബൈപാസിനായി ഓരോ ബജറ്റിലും ഫണ്ട് ആവശ്യപ്പെട്ടപ്പോഴും 100 രൂപ മാത്രമാണ് അനുവദിച്ചത്. ഈ സർക്കാർ അധികാരത്തിൽ വന്ന് ആദ്യ ബജറ്റിൽ തന്നെ 10 കോടി രൂപ പ്രാരംഭ നടപടികൾക്കായി അനുവദിച്ചതിൽ എംഎൽഎ നന്ദി അറിയിച്ചു.ഈ തുക കൊണ്ട് ആദ്യ ഘട്ടം പ്രവൃത്തികൾ പൂർണമായും മുന്നോട്ട് കൊണ്ടു പോകാൻ കഴിയില്ലെന്നും 12 വർഷം മുൻപ് ഇതിന്റെ റഫ് എസ്റ്റിമേറ്റ് 250 കോടി രൂപയായിരുന്നെന്നും ഭൂ...
ഒരാഴ്ചത്തെ വിലക്കിന് ശേഷം ഇന്ത്യയിൽ ടെലഗ്രാം തിരിച്ചെത്തി

Local

ഒരാഴ്ചത്തെ വിലക്കിന് ശേഷം ഇന്ത്യയിൽ ടെലഗ്രാം തിരിച്ചെത്തി

Perinthalmanna RadioDate: 23-06-2026 ന്യൂഡല്‍ഹി: താത്കാലിക നിരോധനത്തിന് ശേഷം ഇന്ത്യയിൽ മെസ്സേജിംഗ് ആപ്പായ ടെലഗ്രാം സേവനങ്ങൾ പൂർണ്ണതോതിൽ പുനഃസ്ഥാപിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറില്‍ ആപ്പ് ഇപ്പോൾ ലഭ്യമായിത്തുടങ്ങി. ഉപയോക്താക്കൾക്ക് സാധാരണ നിലയിൽ സന്ദേശങ്ങൾ അയക്കാനും സ്വീകരിക്കാനും സാധിക്കുന്നുണ്ട്. എന്നാല്‍, ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഇന്ന് രാവിലെ 11 മണി വരെ ആപ്പ് പുനഃസ്ഥാപിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നീറ്റ്-യുജി പുനപ്പരീക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം നീക്കണമെന്ന ടെലിഗ്രാമിന്റെ ഹർജി കോടതി തള്ളിയതിനെ തുടർന്നാണ് രാജ്യത്ത് ആപ്പിന് വിലക്ക് വീണത്. ജൂൺ 16 മുതൽ ജൂൺ 22 വരെയായിരുന്നു ഈ കർശന നിയന്ത്രണങ്ങൾ നിലനിന്നിരുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സർക്കാരിന്റെ അധികാര പരിധികൾ എന്നിവയെച്ചൊല്ലി വലിയ രീതിയിലുള്ള ചർച്...
പൊതുഭൂമിയിലെ മരങ്ങൾ വെട്ടി കടത്തിയ കേസ്; പഞ്ചായത്തംഗം ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

Local

പൊതുഭൂമിയിലെ മരങ്ങൾ വെട്ടി കടത്തിയ കേസ്; പഞ്ചായത്തംഗം ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

Perinthalmanna RadioDate: 23-06-2026 താഴേക്കോട് : പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കരിങ്കല്ലത്താണിയിലെ പൊതു ശ്മശാനത്തിലെയും ആയുർവേദ ആശുപത്രി വളപ്പിലെയും 28 മരങ്ങൾ അനധികൃതമായി മുറിച്ചു കൊണ്ടു പോകുകയും, മരങ്ങൾ വെട്ടി നശിപ്പിക്കുകയും ചെയ്ത കേസിൽ സിപിഎം പഞ്ചായത്ത് അംഗം ഉൾപ്പെടെ മൂന്ന് പേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. താഴേക്കോട് പഞ്ചായത്ത് പതിനേഴാം വാർഡ് അംഗം പിലാക്കൽ മൊയ്തുപ്പ , താഴേക്കോട് പെന്നേത്ത് സലീം, താഴേക്കോട് കരളി ഇബ്രാഹിം എന്നിവരെയാണ് ഇൻസ്പെക്ടർ സുമേഷ് സുധാകരന്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സർക്കാരിന് നാല് ലക്ഷം രൂപയോളം നഷ്ടം വരുത്തിയ സംഭവമാണിത്. കരിങ്കല്ലത്താണി - വെട്ടത്തൂർ റോഡിലെ സർക്കാർ ഐടിഐക്ക് സമീപത്തെ പൊതുശ്മശാനത്തിലെ മരങ്ങളുടെ ചില്ലകൾ സമീപത്തെ ഐടിഐ, പൊതു ജനങ്ങളുടെ കെട്ടിടങ്ങൾക്കും ഭീഷണിയായ സാഹചര്യത്തിൽ കൊമ്പുകൾ മാത്രം മുറിച്ചു നീക്കാനാണ് പഞ്ചായത്ത്‌ ഭരണ സമിതി തീ...
ഇരട്ട ഗോളോടെ ചരിത്രമെഴുതി മെസ്സി! ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടിലേക്ക്

Local

ഇരട്ട ഗോളോടെ ചരിത്രമെഴുതി മെസ്സി! ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടിലേക്ക്

Perinthalmanna RadioDate: 23-06-2026  ഡാളസ്: ക്യാപ്റ്റൻ ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ മികവിൽ ഫിഫ ലോകകപ്പിൽ ഓസ്ട്രിയയെ തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി. ഡാല്ലസ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് (2-0) അർജന്റീനയുടെ വിജയം. മത്സരത്തിന്റെ 38, 90+5 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോൾ നേട്ടം. ഈ വിജയത്തോടെ ഗ്രൂപ്പ് ജെ-യിൽ നിന്ന് അർജന്റീന അടുത്ത ഘട്ടത്തിലേക്ക് മുന്നേറി.മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്ക് പുറത്തേക്കടിച്ച് മെസ്സി ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എന്നാൽ 38-ാം മിനിറ്റിൽ ഫകുണ്ടോ മെദീനയുടെ ക്രോസിൽ നിന്ന് തകർപ്പൻ ഗോളിലൂടെ മെസ്സി അർജന്റീനയെ മുന്നിലെത്തിച്ചു. ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന ജർമനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോൾ) റെക്കോർഡ് മെസ്സി തകർത്തു. പിന...