
Perinthalmanna Radio
Date: 24-06-2026
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് തട്ടുകടയുടെ മറവിൽ കച്ചവടം ചെയ്തിരുന്ന നിരോധിത പുകയില ഉൽപന്നമായ ഹാൻസ് എക്സൈസ് സംഘം പിടികൂടി. പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. അനൂപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അങ്ങാടിപ്പുറം – വളാഞ്ചേരി റോഡിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ നിന്ന് അഞ്ചോളം വലിയ പാക്കറ്റുകളിലായി സൂക്ഷിച്ച 75ഓളം പൗച്ച് ഹാൻസ് ആണ് പിടിച്ചെടുത്തത്.
അസൈനാർ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ തട്ടുകട. ചപ്പുചവറുകൾക്ക് ഇടയിലും മറ്റുമായി ഒളിപ്പിച്ച നിലയിലായിരുന്നു ഹാൻസ് പാക്കറ്റുകൾ കണ്ടെത്തിയത്. പുലർച്ചെ മൂന്ന് മണിക്ക് പ്രവർത്തനം തുടങ്ങി രാത്രി ഏറെ വൈകിയും പ്രവർത്തിക്കുന്ന ഈ ചായക്കടയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.
പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ ലഹരിക്കെതിരെ വലിയ രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. പോലീസിന്റെ ‘തൂഫാൻ’ പരിശോധനകൾക്ക് സമാനമായി എക്സൈസ് നടത്തുന്ന ‘തണ്ടർ’ പരിശോധനയിലൂടെ പഴുതടച്ച ലഹരി വേട്ടയാണ് സംസ്ഥാനത്ത് ഉടനീളം പുരോഗമിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
