അങ്ങാടിപ്പുറത്ത് തട്ടുകടയുടെ മറവിൽ ഹാൻസ് വിൽപന; പരിശോധനയിൽ 75 പാക്കറ്റുകൾ പിടികൂടി
Perinthalmanna RadioDate: 24-06-2026 പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് തട്ടുകടയുടെ മറവിൽ കച്ചവടം ചെയ്തിരുന്ന നിരോധിത പുകയില ഉൽപന്നമായ ഹാൻസ് എക്സൈസ് സംഘം പിടികൂടി. പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. അനൂപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അങ്ങാടിപ്പുറം - വളാഞ്ചേരി റോഡിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ നിന്ന് അഞ്ചോളം വലിയ പാക്കറ്റുകളിലായി സൂക്ഷിച്ച 75ഓളം പൗച്ച് ഹാൻസ് ആണ് പിടിച്ചെടുത്തത്.അസൈനാർ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ഈ തട്ടുകട. ചപ്പുചവറുകൾക്ക് ഇടയിലും മറ്റുമായി ഒളിപ്പിച്ച നിലയിലായിരുന്നു ഹാൻസ് പാക്കറ്റുകൾ കണ്ടെത്തിയത്. പുലർച്ചെ മൂന്ന് മണിക്ക് പ്രവർത്തനം തുടങ്ങി രാത്രി ഏറെ വൈകിയും പ്രവർത്തിക്കുന്ന ഈ ചായക്കടയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ ലഹരിക്കെതിരെ വലിയ രീതിയിലുള്...




