ഓരാടംപാലം – മാനത്തുമംഗലം ബൈപാസ്; നടപടികൾ വേഗത്തിലാക്കാൻ തീരുമാനം

Share to


Perinthalmanna Radio
Date: 01-07-2026

പെരിന്തൽമണ്ണ : അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണയിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി വിഭാവനം ചെയ്ത ഓരാടംപാലം – മാനത്തുമംഗലം ബൈപാസ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ തീരുമാനം. മേൽപാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേക്ക് നൽകാനുള്ള തുക എത്രയും വേഗത്തിൽ നൽകും. എട്ടു ലക്ഷം രൂപയാണ് റെയിൽവേക്ക് നൽകാനുള്ളത്. സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് ബജറ്റിൽ പത്ത് കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ നിന്നാണ് റെയിൽവേക്ക് നൽകാനുള്ള തുക നൽകുക. ഡിസൈൻ, ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ ഉൾപ്പെടെയുള്ള തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ യോഗം ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഓരോ ഘട്ടങ്ങളിലും മന്ത്രിയുടെയും ജനപ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പ്രത്യേക യോഗം വിളിച്ചു ചേർക്കാനും യോഗം തീരുമാനിച്ചു. ഓരാടംപാലം–വൈലോങ്ങര ബൈപാസിന്റെ കൃഷി വകുപ്പുമായി ബന്ധപ്പെട്ട അനുമതി ലഭ്യമാക്കാനും പെട്ടെന്ന് പ്രവൃത്തി ആരംഭിക്കാനും നിർദേശം നൽകി. ഓരാടംപാലം–വൈലോങ്ങര പാലോളിപ്പറമ്പ് ബൈപാസിന്റെ സാധ്യതാ പഠനം നടത്തും.

യോഗത്തിൽ എംഎൽഎമാരായ നജീബ് കാന്തപുരം, മഞ്ഞളാംകുഴി അലി, പൊതുമരാമത്ത് വകുപ്പ് സ്പെഷൽ സെക്രട്ടറി അദീല അബ്ദുല്ല, പൊതുമരാമത്ത് വകുപ്പ് അഡീഷനൽ സെക്രട്ടറി വി.ആർ വിനോദ്, മറ്റ് ഉന്നത ഉദ്യോഗസ്ഥരായ എസ്.ഷാനവാസ്, കെ.പി.പുരുഷോത്തമൻ, ടി.രാജീവൻ, എം.ജി.ലൈജു, എസ്.ഷാരി, ജമാൽ മുഹമ്മദ്, പി.പ്രദീപ്കുമാർ., വി.ബിജു, ഡോ.എസ്.ഷഹീം തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *