
Perinthalmanna Radio
Date: 02-07-2026
പെരിന്തൽമണ്ണ: തിരൂർക്കാട് കോഴിമുട്ട കയറ്റി പോവുകയായിരുന്ന ലോറി മറിഞ്ഞ് ഒന്നേമുക്കാൽ ലക്ഷം മുട്ട നശിച്ചു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ തട്ടിയാണ് മുട്ടലോറി മറിഞ്ഞത്.
തമിഴ്നാട്ടിൽ നിന്നും കോഴിക്കോട് മാവൂരിലേക്ക് മുട്ട കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വ്യാഴാഴ്ച രാവിലെ ഏഴേകാലോടെ ആയിരുന്നു സംഭവം. ലോറി മറിഞ്ഞതിനെ തുടർന്ന് ഒന്നേമുക്കാൽ ലക്ഷം മുട്ടകൾ നശിക്കുകയും മുട്ടയുടെ ദ്രാവകം റോഡിലൂടെ പരന്നൊഴുകുകയും ചെയ്തു.
തുടർന്ന് മങ്കട പോലീസും പെരിന്തൽമണ്ണ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് റോഡ് വൃത്തിയാക്കി. മറിഞ്ഞ ലോറി നിവർത്തി റോഡിലെ ഗതാഗത തടസ്സങ്ങൾ നീക്കി. അപകടത്തിൽ ലോറിയിലെ തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
