താഴെ പൂപ്പലം മത്സ്യ മാർക്കറ്റിന് സമീപം സംസ്ഥാന പാത തകർന്ന് കുളമായി

Share to


Perinthalmanna Radio
Date: 02-07-2026

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഊട്ടി റോഡിൽ താഴെ പൂപ്പലം മത്സ്യ മാർക്കറ്റിന് സമീപം സംസ്ഥാന പാത പാടെ തകർന്ന നിലയിൽ. റോഡിലെ വലിയ കുഴികൾ ഇരുചക്ര വാഹനങ്ങൾക്കും മറ്റ് യാത്രക്കാർക്കും ഒരു പോലെ ഭീഷണിയായി മാറിയിരിക്കുകയാണ്. കുഴികൾ രൂപപ്പെട്ട് യാത്രാക്ലേശം രൂക്ഷമായതോടെ നാട്ടുകാർ തന്നെ മുൻകൈയെടുത്ത് ക്വാറിപ്പൊടിയിട്ടാണ് നിലവിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ താത്കാലിക സൗകര്യം ഒരുക്കുന്നത്.

മാസങ്ങൾക്ക് മുൻപ് ഈ ഭാഗത്ത് റോഡ് അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും ദിവസങ്ങൾക്കകം തന്നെ റോഡ് വീണ്ടും തകർന്ന് പഴയ പടിയാവുകയായിരുന്നു. നിർമ്മാണത്തിലെ അപാകതയാണ് പെട്ടെന്ന് തന്നെ റോഡ് തകരാൻ കാരണമെന്നാണ് ആക്ഷേപം. മഴ പെയ്യുന്നതോടെ വലിയ കുഴികളിൽ വെള്ളം നിറഞ്ഞ് കാൽനട യാത്ര പോലും ദുഷ്കരമാണ്. അധികൃതർ അടിയന്തരമായി ഇടപെട്ട് ഗതാഗതം സുഗമമാക്കാൻ ശാശ്വതമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രധാന ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *