
Perinthalmanna Radio
Date: 16-11-2023
പെരിന്തൽമണ്ണ: നഗരസഭയുടെ 19-ാം വാർഡായ ആനത്താനത്തെ 60 വയസ്സ് കഴിഞ്ഞവരെ പങ്കെടുപ്പിച്ച് നടത്തിയ സ്വർണരാവ് സമാപിച്ചു. കൗൺസിലർ കെ.പി. ഹുസൈൻ റിയാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ 60 കഴിഞ്ഞ 184 പേരെ ക്ഷണിച്ചതിൽ 130 പേർ പങ്കെടുത്തു. ഇവരെ മഞ്ഞളാംകുഴി അലി എം.എൽ.എ. പൊന്നാടയണിയിച്ച് ഉപഹാരംനൽകി ആദരിച്ചു. കളികളും വർത്തമാനങ്ങളും കലാപരിപാടികളുമായി എല്ലാവർക്കും ആസ്വാദ്യകരമായ പരിപാടി നജീബ് കാന്തപുരം എം.എൽ.എ. ഉദ്ഘാടനംചെയ്തു. പെരിന്തൽമണ്ണ സബ്കളക്ടർ ശ്രീധന്യ സുരേഷ് മുഖ്യാതിഥിയായി.
വിശിഷ്ടാതിഥികൾക്ക് രാജാരവിവർമ ദേശീയ പുരസ്കാരജേതാവ് അനൂപ് കെ. ടോൺ വരച്ച ചിത്രങ്ങൾ സമ്മാനിച്ചു. സംഗമത്തിനെത്തിയവർക്കായി ആയുർവൈദ്യ മനയുടെ മെഡിക്കൽക്യാമ്പും മാജിക്കൽ എന്റർടെയ്ൻമെന്റ് പരിപാടിയുമുണ്ടായിരുന്നു.
കൊളക്കാടൻ അസീസ്, കെ. ജാനകി, ഡോ. ബാബു മുണ്ടേക്കാട്, എ. ആനന്ദമൂർത്തി, എം. വേണുഗോപാൽ, കെ.പി. സൈതലവി, പി.പി. വിനീഷ്, നഗരസഭാംഗങ്ങളായ ഹുസൈന നാസർ, കൃഷ്ണപ്രിയ, എൻ. മുഹമ്മദ്സുനിൽ, നിഷ സുബൈർ, സജ്ന ഷൈജൽ തുടങ്ങിയവർ പ്രസംഗിച്ചു. എരവിമംഗലം സി.എച്ച്. കലാസമിതിയും വൺപോയിന്റ് വെഞ്ചേഴ്സുമായി ചേർന്ന് ബൊനാഡേ ഇവന്റ് സെന്ററിലായിരുന്നു സംഗമം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
