
Perinthalmanna Radio
Date: 16-11-2023
സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകളിൽ പരിശോധന നടത്താൻ മോട്ടോർ വാഹന കമ്മീഷണറുടെ നിർദ്ദേശം. കോണ്‍ട്രാക്ട് ഗ്യാരേജ് ബസ്സുകള്‍ പെർമിറ്റ് ലംഘിച്ച് സർവ്വീസ് നടത്തുന്നുണ്ടോയെന്ന് അറിയാനാണ് പരിശോധന. പുതിയ കേന്ദ്ര നിയമം അനുസരിച്ച് സ്റ്റേജ് ഗ്യാരേജായും ടൂറിസ്റ്റ് ബസ്സുകള്‍ക്ക് സർവ്വീസ് നടത്താൻ അനുവദിക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. എന്നാൽ കെഎസ്ആർടിസിയെ ബാധിക്കും എന്നതിനാൽ സർക്കാർ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. ഇത് ലംഘിച്ച് സർവ്വീസ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് എല്ലാ ആർടിഒമാർക്കും നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതുപ്രകാരം ടൂറിസം ബസ്സുകളിൽ പരിശോധന നടത്തും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
