പെരിന്തല്‍മണ്ണ നഗരസഭയുടെ ഫ്ലാറ്റ് സമുച്ചയ നിര്‍മാണം പൂര്‍ത്തിയായി

Share to

_50 കുടുംബങ്ങള്‍ക്ക് കൂടി വീട് അനുവദിക്കും_

Perinthalmanna Radio
Date: 30-01-2024

പെരിന്തല്‍മണ്ണ: ഒലിങ്കര ഒടിയന്‍ചോലയില്‍ പെരിന്തല്‍മണ്ണ നഗരസഭയുടെ ഫ്ളാറ്റ് സമുച്ചയ നിര്‍മാണം പൂര്‍ത്തിയായി. സമുച്ചയത്തില്‍ 50 കുടുംബങ്ങള്‍ക്ക് കൂടി പുതുതായി വീട് അനുവദിക്കും. നിലവില്‍ 248 കുടുംബങ്ങള്‍ ഇവിടെ സമീപ കാലത്തായി താമസം തുടങ്ങിയിട്ടുണ്ട്. ഒലിങ്കര ഒടിയന്‍ ചോലയില്‍ 400 കുടുംബങ്ങള്‍ക്കാണ് ഫ്ലാറ്റ് സമുച്ചയം ഒരുക്കിയിട്ടുള്ളത്.

വീടിനു വേണ്ടി നഗരസഭ 67 പേരുടെ മുന്‍ഗണനാ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇവരില്‍ നിന്ന് 50 പേരെ തെരഞ്ഞെടുത്താണ് ഫ്ലാറ്റ് സമുച്ചയത്തില്‍ ഉടന്‍ വീട് നല്‍കുക. ഇതിനു യോഗ്യരായവരെ കണ്ടെത്തി ലൈഫ് മിഷൻ അനുമതി തേടണം. 12 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന 34 ബ്ലോക്കുകളായിട്ടാണ് സമുച്ചയം പണി കഴിപ്പിച്ചത്. വീടുകള്‍ക്കു പുറമേ അങ്കണവാടി, പൊതുഹാള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

നിലവില്‍ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റ് ഒഴികെ മറ്റു അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂര്‍ത്തിയായി. ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്‍റിനു വേണ്ടി 2.38 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിന്‍റെ ഡിപിആര്‍ ലഭിക്കുന്ന മുറയ്ക്ക് പ്രവൃത്തി തുടങ്ങും. ടാങ്കിന് വേണ്ടി 15 സെന്‍റ് സ്ഥലം നിലവിലുണ്ട്. നഗരസഭാ ടെക്നിക്കല്‍ കമ്മിറ്റി ടാങ്ക് നിര്‍മിക്കേണ്ട സ്ഥലം കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. അനുമതിക്കായി ലൈഫ് മിഷന് കത്ത് സമര്‍പ്പിച്ചതായി നഗരസഭാധ്യക്ഷന്‍ പി. ഷാജി പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *