ആളില്ലാത്ത വീട്ടിൽ മോഷണം; നാലു പവനും പണവും നഷ്ടപ്പെട്ടു

Share to

Perinthalmanna Radio
Date: 30-01-2024

പെരിന്തൽമണ്ണ : വീട്ടുകാർ കോയമ്പത്തൂരിൽപ്പോയ സമയത്ത് വാതിലിന്റെ പൂട്ടു തകർത്ത് മോഷണം. നാലുപവനോളം തൂക്കമുള്ള ആഭരണങ്ങളും പതിനായിരത്തോളം രൂപയും നഷ്ടപ്പെട്ടു. പാതായ്ക്കര കിളിയൻതൊടി വേണുഗോപാലന്റെ വീട്ടിലാണ് സംഭവം. പേരമകന്റെ പരീക്ഷയുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകീട്ടോടെ കുടുംബം കോയമ്പത്തൂരിലേക്കു പോയതായിരുന്നു. ഞായറാഴ്ച വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിൻവാതിൽ തുറന്നുകിടക്കുന്ന നിലയിൽ കണ്ടത്.

തുടർന്നുള്ള പരിശോധനയിലാണ് താഴെ നിലയിലെ രണ്ട് കിടപ്പുമുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും നഷ്ടപ്പെട്ടത് അറിയുന്നത്. മുൻവശത്തെ വാതിലും തുറന്നിട്ട നിലയിലായിരുന്നുവെന്ന് വേണുഗോപാലൻ പറഞ്ഞു. അലമാരകളുടെ താക്കോൽ സമീപത്തുതന്നെ സൂക്ഷിച്ചിരുന്നു. അതെടുത്ത് തുറന്ന നിലയിലാണ്.

പോലീസിൽ അറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണ പോലീസെത്തി പരിശോധന നടത്തി. മലപ്പുറത്തുനിന്ന് ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. വേണുഗോപാലന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *