
Perinthalmanna Radio
Date: 30-01-2024
പെരിന്തൽമണ്ണ : പുത്തനങ്ങാടി ശുഹദാക്കളുടെ ആണ്ടുനേർച്ചയ്ക്ക് ബുധനാഴ്ച മഖാം സിയാറത്തോടെ തുടക്കമാകും. വൈകീട്ട് നാലരയ്ക്ക് സിയാറത്തിന് കെ.കെ.സി.എം. തങ്ങൾ വഴിപ്പാറ നേതൃത്വംനൽകും. തുടർന്ന് മഹല്ല് പ്രസിഡന്റ് കൊണ്ടേരിത്തൊടി മുഹമ്മദ് ഹാജി പതാക ഉയർത്തും. രാത്രി ഏഴിന് ശുഹദാ കോളേജ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. വ്യാഴാഴ്ച രാത്രി ഏഴിന് മജ്ലിസുന്നൂർ ആത്മീയ സദസ്സ് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്യും. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് മതപ്രഭാഷണം ഡോ. സാലിം ഫൈസി കൊളത്തൂർ ഉദ്ഘാടനംചെയ്യും. . ശനിയാഴ്ച രാത്രി ഏഴിന് ദുആ സമ്മേളനം സമസ്ത ജനറൽസെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനംചെയ്യും. ഞായറാഴ്ച രാവിലെ എട്ടിന് മൗലീദ് പാരായണം, ഖത്തം ദുആ എന്നിവയ്ക്ക് തെയ്യോട്ടുചിറ ഖാസി അൽഹാജ് അബ്ദുൾ ഷുക്കൂർ മദനി നേതൃത്വംനൽകും. തുടർന്ന് ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന അന്നദാനവും നടക്കും. മഹല്ല് ഖത്തീബ് സുബൈർ ഫൈസി, പ്രസിഡന്റ് കൊണ്ടേരുതൊടി മുഹമ്മദ് ഹാജി, സെക്രട്ടറി പാതാരി ഹംസപ്പ ഹാജി, ചോലയിൽ കുഞ്ഞുമൊയ്തീൻ ഹാജി, ശുഹദാ കോളേജ് സെക്രട്ടറി സി.ടി. ഉസ്മാൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
