നിയമസഭാ തെരഞ്ഞെടുപ്പ്‌: പോളിങ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ നാളെ അവധി

Share to


Perinthalmanna Radio
Date: 09-04-2026

മലപ്പുറം: നിയമസഭാ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ജില്ലയില്‍ പോളിംഗ്‌ ഡ്യൂട്ടിക്ക്‌ നിയോഗിക്കപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്ക്‌ നാളെ ജില്ലാ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ്‌ ദിവസമായ ഇന്ന്‌ ഡ്യൂട്ടി കഴിഞ്ഞ്‌ പോളിംഗ്‌ സാമഗ്രികള്‍ സ്വീകരണ-വിതരണ കേന്ദ്രങ്ങളില്‍ തിരികെ ഏല്‍പ്പിക്കുമ്പോള്‍ രാത്രി വൈകാന്‍ ഇടയുള്ള സാഹചര്യം പരിഗണിച്ചാണ്‌ വോട്ടെടുപ്പിന്‌ തൊട്ടടുത്ത ദിവസമായ നാളെ ഡ്യൂട്ടിയുള്ള ഉദ്യോഗസ്‌ഥര്‍ക്ക്‌ ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ കൂടിയായ ജില്ലാ കലക്‌ടര്‍ ഡോ. വിനയ്‌ ഗോയല്‍ അവധി അനുവദിച്ചത്‌. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിശ്‌ചയിച്ച സമയക്രമം അനുസരിച്ചാണ്‌ ഈ ഉത്തരവ്‌.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *