Local

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി ദളിത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി
Local

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി ദളിത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി

Perinthalmanna RadioDate: 07-04-2023പെരിന്തൽമണ്ണ: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി ദളിത് കോൺഗ്രസ് പെരിന്തൽമണ്ണ നിയോജക മണ്ഡലം കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി. കെ.പി.സി.സി. സെക്രട്ടറി വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ദിനേശ് കണക്കഞ്ചേരി അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എ.ആർ. ചന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അരഞ്ഞിക്കൽ ആനന്ദൻ, വെട്ടത്തൂർ മണ്ഡലം പ്രസിഡന്റ് രാജൻ പുളിക്കാതൊടി, ഡി.സി.സി. അംഗം മോഹൻദാസ് മണലായ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ ഷിബിൽ പാതായ്‌ക്കര, ഷഫീഖ് തേക്കിൻകോട്, സി.പി. ഷീബ തുടങ്ങിയവർ പ്രസംഗിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ ...
രണ്ടു വർഷത്തിനിടെ ജില്ലയിൽ നിയമനം നേടിയത് 1140 അധ്യാപകർ
Local

രണ്ടു വർഷത്തിനിടെ ജില്ലയിൽ നിയമനം നേടിയത് 1140 അധ്യാപകർ

Perinthalmanna RadioDate: 07-04-2023മലപ്പുറം: രണ്ടു വർഷത്തിനിടെ വിവിധ അധ്യാപക തസ്തികകളിലായി പി.എസ്.സി ജില്ലയിൽ നടത്തിയത് 1140 നിയമനങ്ങൾ. എൽ.പി.എസ്.ടി നിയമനങ്ങളാണ് കൂടുതലും. 2022ൽ 752 നിയമനങ്ങളാണ് നടത്തിയത്. രണ്ടുവർഷത്തിനിടെ എച്ച്.എസ്.ടി (ലാൻഗ്വേജ്) തസ്തികയിൽ 37 നിയമനങ്ങളും സ്പെഷ്യലിസ്റ്റ് തസ്തികയിൽ 15 നിയമനങ്ങളും ജെ.എൽ.ടി തസ്തികയിൽ 50 നിയമനങ്ങളും എൽ.പി.എസ്.ടിയിൽ 928 നിയമനങ്ങളും നടത്തി. 2022-23 വർഷത്തെ തസ്തിക നിർണയവും പൂർത്തിയായിട്ടുണ്ട്. ജില്ലയിലാണ് കൂടുതൽ തസ്തികകൾ. 1583എണ്ണം. സർക്കാർ മേഖലയിൽ 694, എയ്ഡഡ് മേഖലയിൽ 889 എന്നിങ്ങനെയാണ് കണക്ക്. ഹൈടെക് കെട്ടിടങ്ങൾ, മികച്ച ഭൗതിക സൗകര്യങ്ങൾ, ഓൺലൈൻ ക്ലാസുകൾ, പാഠങ്ങളുടെ ചാനൽ സംപ്രേക്ഷണം തുടങ്ങിയവ കാരണം വിദ്യാഭ്യാസം മികവിന്റെ പാതയിൽ കുതിക്കുകയാണ്. വിദ്യാഭ്യാസമേഖലയിലെ നൂനത സംവിധാനങ്ങൾക്കൊപ്പംതന്നെ  അധ്യാപനത്തിന് ആവശ്യമായ അധ്യാപക നിയമനങ്ങളും പൂ...
അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ ഇന്ന് പതിനൊന്നാം പൂരം
Local

അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ ഇന്ന് പതിനൊന്നാം പൂരം

Perinthalmanna RadioDate: 07-04-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്നിൽ തിരുമാന്ധാംകുന്നിൽ ഇന്ന് പതിനൊന്നാം പൂരം. പൂരത്തിന്റെ ജനകീയത വിളിച്ചോതുന്ന അനുബന്ധ പൂരം എഴുന്നള്ളിപ്പ് സമാപന ദിവസമായ വെള്ളിയാഴ്ച നടക്കും. ക്ഷേത്രത്തിന്റെ കീഴേടമായ വേട്ടേക്കരൻ കാവിൽ നിന്നും റാവറമണ്ണ ശിവക്ഷേത്രത്തിൽ നിന്നും മുതുവറ ക്ഷേത്രത്തിലേക്ക് എത്തുന്ന എഴുന്നള്ളിപ്പ്, അഞ്ചിന് ദേശത്തെ മറ്റ് ചെറു എഴുന്നള്ളിപ്പുകളുമായി ചേർന്ന് ജനകീയപൂരം എഴുന്നള്ളിപ്പായി തളി ക്ഷേത്രത്തിലേക്ക് നീങ്ങും. അങ്ങാടിപ്പുറത്തെ വിവിധ ദേശങ്ങളിൽനിന്നായി 12 എഴുന്നള്ളിപ്പുകളാണ് ക്ഷേത്രം എഴുന്നള്ളിപ്പുമായി ചേരുന്നത്. മുതുവറ ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന മഹാപൂരം എഴുന്നള്ളിപ്പ് തളി ക്ഷേത്രത്തിലേക്ക് നീങ്ങും. അവിടെനിന്ന് പൂരപ്പറമ്പിൽ സമാപിക്കും.കോവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടു വർഷമായി അനുബന്ധ പൂരം എഴുന്നള്ളിപ്പ് നടത്തിയില്ല. കഴിഞ്ഞ വർഷം ക്ഷേത്രം എ...
പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
Local

പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി

Perinthalmanna RadioDate: 07-04-2023അങ്ങാടിപ്പുറം: ശിഷ്യന്മാരുടെ കാലുകൾ കഴുകിയ യേശുവിന്റെ ത്യാഗത്തെ അനുസ്മരിച്ച് ക്രൈസ്തവ ദേവാലയങ്ങളിൽ പെസഹ ആചരിച്ചു.വിശുദ്ധ കുർബാനയും പ്രത്യേക പ്രാർഥനകളും കാൽകഴുകൽ ശുശ്രൂഷയും നടന്നു. ദേവാലയങ്ങളിലും വീടുകളിലും വൈകീട്ട് അപ്പം മുറിക്കൽ ശുശ്രൂഷയുമുണ്ടായി.പരിയാപുരം ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ പെസഹ ശുശ്രൂഷകൾക്ക് എപ്പിസ്‌കോപ്പൽ വികാരി ഫാ. ജെയിംസ് വാമറ്റത്തിൽ, ഫാ. ജോസഫ് വയലിൽ, ഫാ. ബിജോ വേങ്ങൂരാൻ, അസി. വികാരി ഫാ. സിബിൻ കിളിയംപറമ്പിൽ എന്നിവർ കാർമികത്വം വഹിച്ചു. രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചുവരെ ആരാധന നടത്തി.ദുഃഖവെള്ളി തിരുകർമങ്ങൾ രാവിലെ ഏഴിന് ആരംഭിക്കും. വൈകീട്ട് നാലിന് ചീരട്ടാമല ക്രിസ്തുരാജ ദേവാലയത്തിലേക്ക് കുരിശിന്റെ വഴിയുണ്ടാകും. ദുഃഖശനി തിരുകർമങ്ങൾ ശനിയാഴ്ച രാവിലെ ഏഴിനും ഈസ്റ്റർ ആഘോഷകർമങ്ങളും വിശുദ്ധ കുർബാനയും രാത്രി 10.30-നും തുടങ്ങും.............
ഹെൽമെറ്റില്ലാതെ പിൻസീറ്റ് യാത്ര;  ഒരു മാസം രജിസ്റ്റർ ചെയ്തത് 3046 കേസുകൾ
Local

ഹെൽമെറ്റില്ലാതെ പിൻസീറ്റ് യാത്ര;  ഒരു മാസം രജിസ്റ്റർ ചെയ്തത് 3046 കേസുകൾ

Perinthalmanna RadioDate: 06-04-2023മലപ്പുറം: ഇരുചക്രവാഹനങ്ങളുടെ പിൻസീറ്റിൽ ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നവർ ഓർമിക്കുക, മാർച്ച് മാസം മാത്രം മോട്ടോർവാഹന എൻഫോഴ്‌സ്‌മെന്റ് വകുപ്പ് ഇത്തരത്തിൽ 3046 കേസാണ് രജിസ്റ്റർചെയ്തത്.2022-ൽ ജില്ലയിൽനടന്ന വാഹനാപകടങ്ങളിൽ ഇരുചക്രവാഹനത്തിൽ പിൻസീറ്റ് യാത്രക്കാരായ അൻപതോളം പേരാണ് മരിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റവരായിരുന്നു ഇതിലധികവും. ജില്ലാ ആർ.ടി.ഒ. സി.വി.എം. ഷരീഫിന്റെ നിർദേശാനുസരണം എം.വി.ഐ.മാരായ കെ. നിസാർ, ഡാനിയൽ ബേബി, കെ.എം. അസൈനാർ, ബിനോയ് കുമാർ, പ്രിൻസ് പീറ്റർ, അരുൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.വിഷു, ഈസ്റ്റർ, പെരുന്നാൾ, ആഘോഷങ്ങൾക്കിടയിൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തണമെന്ന് ആർ.ടി.ഒ. സി.വി.എം. ഷരീഫ്. ലൈസൻസ് ഇല്ലാത്ത കുട്ടികൾക്ക് വാഹനം കൊടുക്കരുത്.ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനം കൊണ്ടുപോകാൻ അനുവദിക്കരുതെന്നും അദ്ദേഹം നിർദേശിച്...
പതിനൊന്നാം പൂരം പ്രമാണിച്ച് നാളെ അങ്ങാടിപ്പുറത്ത് ഗതാഗത നിയന്ത്രണം
Local

പതിനൊന്നാം പൂരം പ്രമാണിച്ച് നാളെ അങ്ങാടിപ്പുറത്ത് ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 06-04-2023*അങ്ങാടിപ്പുറം: നാളെ (07.04.2023) അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ 11 ാം പൂരത്തോട് അനുബന്ധിച്ച് അങ്ങാടിപ്പുറം ഭാഗത്ത് ഗതാഗത കുരുക്ക് ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ കോഴിക്കോട് നിന്നും പാലക്കാട്ടേക്കും തിരിച്ച് പാലക്കാട് നിന്നും കോഴിക്കോട്ടേക്കും വരുന്ന വാഹനങ്ങൾ വള്ളുവമ്പ്രം- മഞ്ചേരി- പാണ്ടിക്കാട്- മേലാറ്റൂർ - കുമരംപുത്തൂർ /ചുങ്കം വഴി പോകേണ്ടതാണ്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/E2dEC1CYZr68WrVmzEEgSL---------------------------------------------®Peri...
സംസ്ഥാനത്ത് മൂന്നു ദിവസം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത
Local

സംസ്ഥാനത്ത് മൂന്നു ദിവസം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

Perinthalmanna RadioDate: 06-04-2023സംസ്ഥാനത്ത് എട്ടാം തീയതി വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ശക്തമായ ഇടിമിന്നലുമുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.ജാഗ്രതാ നിര്‍ദേശങ്ങള്‍: ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം. തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. അന്തരീക്ഷം മേഘാവൃതമെങ്കില്‍ കുട്ടികളെ തുറസായ സ്ഥലത്തും, ടെറസ്സിലു...
താഴെക്കോട് പഞ്ചായത്ത് നിർമിക്കുന്ന ബഡ്‌സ് സ്‌കൂളിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു
Local

താഴെക്കോട് പഞ്ചായത്ത് നിർമിക്കുന്ന ബഡ്‌സ് സ്‌കൂളിൻ്റെ ശിലാസ്ഥാപനം നിർവഹിച്ചു

Perinthalmanna RadioDate: 06-04-2023താഴെക്കോട്: ബഡ്‌സ് സ്‌കൂൾ അധ്യാപകർക്ക് വേതനം വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സ്പീക്കർ എ.എൻ ഷംസീർ. താഴേക്കോട് വെള്ളപ്പാറയിൽ താഴേക്കോട് ഗ്രാമപഞ്ചായത്ത് നിർമിക്കുന്ന ബഡ്‌സ് സ്‌കൂൾ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മറ്റു അധ്യപകരെ അപേക്ഷിച്ച് ബഡ്‌സ് സ്‌കൂൾ അധ്യാപകർക്ക് വേതനം കുറവാണ്. അത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. ഭിന്നശേഷിക്കാർക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികൾക്ക് മുഴുവൻ ജനങ്ങളും പിന്തുണ നൽകണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദ പദ്ധതികൾ ആരംഭിക്കണമെന്നും  അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സോഫിയ അധ്യക്ഷത വഹിച്ചു. 60 ലക്ഷം രൂപ ചെലവിലാണ്  കെട്ടിടവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നത്. പൊന്നോത്ത് പൂക്കോട്ടിൽ അബ്ദുൽഖാദർ ഹാജി  സൗജന്യമായി നൽകിയ സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. രണ്ട് നിലകള...
തിരുമാന്ധാംകുന്നിൽ പള്ളിവേട്ട എഴുന്നള്ളിപ്പ് ഇന്ന്
Local

തിരുമാന്ധാംകുന്നിൽ പള്ളിവേട്ട എഴുന്നള്ളിപ്പ് ഇന്ന്

Perinthalmanna RadioDate: 06-04-2023അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ പത്താം  പൂരത്തിൻ്റെ ഭാഗമായി പള്ളിവേട്ട എഴുന്നള്ളിപ്പ് വ്യാഴാഴ്ച നടക്കും. വൈകീട്ട് 4.30-ന് നടക്കുന്ന തിരിഞ്ഞു പന്തീരടിപ്പൂജയ്ക്കും 21 പ്രദക്ഷിണത്തിനും ശേഷം അഞ്ചിന് ഭഗവതി തെക്കേനട ഇറങ്ങി പള്ളിവേട്ടയ്ക്കായി വേേട്ടക്കരൻ കാവിലേക്ക് എഴുന്നള്ളും. ആനപ്പുറത്ത് എഴുന്നള്ളുന്ന ദേവിയുടെ തിടമ്പിന് ഒറ്റച്ചെണ്ട മാത്രമായിരിക്കും വാദ്യം.തെക്കേനട ഇറങ്ങി പരിയാപുരം റോഡിലെ വേട്ടേക്കരൻകാവിൽ ക്ഷേത്രംട്രസ്റ്റി വരിക്കച്ചക്കയിൽ അമ്പെയ്യുന്നതാണ് പള്ളിവേട്ട. പള്ളിവേട്ട കഴിഞ്ഞ് മടക്കത്തിന് പരിയാപുരം റോഡിൽ സർവീസ് ബാങ്കിന് സമീപം ചോറ്റാനിക്കര സുഭാഷ് മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം. രാത്രി 7.30-ന് വടക്കെനടയിൽ ബലിക്കൽപ്പുരയിൽ ദീപാരാധനയ്ക്കു ശേഷം ഇരുപതാമത്തെ ആറാട്ടിനായി കൊട്ടിയിറക്കം. ആറാട്ടിന് ശേഷം കൊട്ടിക്കയറി ശ്രീഭൂതബലിക്ക...
ഈ മാസം ഇനി വരാനിരിക്കുന്നത് 10 ബാങ്ക് അവധി ദിനങ്ങൾ
Local

ഈ മാസം ഇനി വരാനിരിക്കുന്നത് 10 ബാങ്ക് അവധി ദിനങ്ങൾ

Perinthalmanna RadioDate: 05-04-2023ഈ മാസം ഇനി വരാനിരിക്കുന്നത് 10 ബാങ്ക് അവധി ദിനങ്ങൾ. അതിൽ പലതും വെള്ളിയും ശനിയും കൂടി ആയതിനാൽ അടുപ്പിന്ന് രണ്ടോ മുന്നോ ദിവസത്തേക്ക് ബാങ്ക് ഇടപാടുകൾ നടക്കില്ല. അതുകൊണ്ട് തന്നെ ഈ ദിവസങ്ങൾ കരുതിയിരിക്കണം.ഏപ്രിൽ 7ന് ദുഃഖ വെള്ളിയാണ്. ഏപ്രിൽ 8 ശനിയും ബാങ്ക് അവധിയാണ്. ഏപ്രിൽ 9 ഞായറാണ്. അതു കൊണ്ട് തന്നെ ഈ ആഴ്ച അടുപ്പിച്ച് മൂന്ന് ദിവസം ബാങ്ക് അവധിയായിരിക്കും. ഈ ദിനങ്ങളിൽ ബാങ്ക് ഇടപാടുകൾ സാധിക്കില്ല.അടുത്ത ആഴ്ച ഏപ്രിൽ 14ന് വെള്ളിയാഴ്ച അംബേദ്കർ ജയന്തിയും ശനിയാഴ്ച ഏപ്രിൽ 15ന് വിഷുവുമാണ്. ഈ രണ്ട് ദിവസവും തൊട്ടടുത്ത ദിവസം ഞായറാഴ്ചയും വന്നതോടെ ഈ ആഴ്ചയും മൂന്ന് ദിവസങ്ങൾ ബാങ്ക് അവധിയായിരിക്കും.തൊട്ടടുത്ത ആഴ്ച ഏപ്രിൽ 21ന് ഈദുൽ ഫിത്തർ അവധിയാണ്. ഈ ദിവസം ബാങ്ക് പ്രവർത്തിക്കില്ല. ഏപ്രിൽ 22 ശനിയും ഏപ്രിൽ 23 ഞായറും കൂടി ബാങ്ക് അവധിയായിരിക്കും. പിന്നീട് വരുന്ന ഏപ്...