മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ സൂപ്പർ കപ്പ് മത്സരങ്ങൾ ഇന്ന് തുടങ്ങും
Perinthalmanna RadioDate: 03-04-2023മഞ്ചേരി: മരുഭൂമിയിലെ പോരാളികളോ അതോ ഓറഞ്ച് പടയോ? ആരാകും സൂപ്പർ കപ്പിന്റെ ആദ്യദിന സൂപ്പർ സ്റ്റാർ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ സൂപ്പർ കപ്പ് മത്സരങ്ങൾക്ക് ഇന്നു രാത്രി 8.30ന് തുടക്കമാകുമ്പോൾ മനസ്സിൽ വരുന്ന ആദ്യ ചോദ്യവും ഇതു തന്നെ. ഡെസേർട്ട് വോറിയേഴ്സ് എന്നറിയപ്പെടുന്ന രാജസ്ഥാൻ യുണൈറ്റഡും ഓറഞ്ച് ബ്രിഗേഡ് എന്നറിയപ്പെടുന്ന നെറോക്ക എഫ്സിയും തമ്മിലാണ് ഇന്നത്തെ പോരാട്ടം.വിജയിക്കുന്നവർക്ക് സൂപ്പർ കപ്പിന്റെ യോഗ്യതാ റൗണ്ടിലേക്കു പ്രവേശിക്കാം. തോൽക്കുന്നവർക്ക് വീട്ടിലേക്കു മടങ്ങാം. ഐ ലീഗിൽ ഒൻപതാം സ്ഥാനത്തുള്ള ടീമാണ് രാജസ്ഥാൻ യുണൈറ്റഡ്. നെറോക്ക പത്താം സ്ഥാനത്തും. ഇതിനു മുൻപ് തമ്മിൽ ഏറ്റുമുട്ടിയ നാലു കളികളിൽ മൂന്നെണ്ണത്തിലും രാജസ്ഥാനായിരുന്നു വിജയം.ഒരെണ്ണം സമനിലയായി. എന്നാൽ പോയിന്റ് പട്ടികയ്ക്കപ്പുറത്തുള്ള ആത്മവിശ്വാസമാണ് നെറോക്കയുടെ കരുത്ത്. ഒരു വിദേശം ...










