Saturday, September 19

Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പുതിയ ഒ.പി. ബ്ലോക്കിന് തറക്കല്ലിട്ടു
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പുതിയ ഒ.പി. ബ്ലോക്കിന് തറക്കല്ലിട്ടു

Perinthalmanna RadioDate: 27-12-2022പെരിന്തൽമണ്ണ: നവകേരളം കർമ പദ്ധതി രണ്ടിന്റെ ഭാഗമായി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പുതിയ ഒ.പി. ബ്ലോക്ക് കെട്ടിടത്തിന്റെ തറക്കല്ലിടൽ നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. ജില്ല ആശുപത്രിയിൽ ലിഫ്റ്റ് സജ്ജീ കരിക്കാൻ 70 ലക്ഷം രൂപയും ടോയ്ലറ്റ് നവീകരിക്കാൻ 40 ലക്ഷം രൂപയും അടക്കം അഞ്ചു കോടിയോളം രൂപയുടെ വിവിധ വികസന പദ്ധതികൾ ജില്ലാ പഞ്ചായത്ത് തയാറാക്കിയിട്ടുണ്ടെന്ന് എം. കെ. റഫീഖ പറഞ്ഞു.കളക്ടർ വി.ആർ. പ്രേംകുമാർ മുഖ്യാതിഥിയായി. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷൻ പി. ഷാജി, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, ജില്ലാ പഞ്ചായത്തംഗങ്ങളായ നസീബ അസീസ്, ആലിപ്പറ്റ ജമീല, ഷഹർബാൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, എച്ച്.എം.സി. അംഗങ്ങൾ, സൂപ്രണ്ട...
രാജ്യവ്യാപകമായി ആരോഗ്യ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 27ന് മോക്ക് ഡ്രില്‍
India, Kerala, Local

രാജ്യവ്യാപകമായി ആരോഗ്യ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 27ന് മോക്ക് ഡ്രില്‍

Perinthalmanna RadioDate: 25-12-2022ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലുടനീളം മോക്ക് ഡ്രില്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 27നാണ് മോക്ക് ഡ്രില്‍ നടക്കുക. കോവിഡ് കേസുകള്‍ വര്‍ധിച്ചാല്‍ സാഹചര്യത്തെ നേരിടുന്നതിന് എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുന്നതിനായാണ് മോക്ക് ഡ്രില്‍ നടത്തുന്നത്.ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തിലായിരിക്കണം ആരോഗ്യവകുപ്പ് മോക്ഡ്രില്‍ നടത്തേണ്ടതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറി രജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. അന്ന് വൈകീട്ട് തന്നെ മോക്ക് ഡ്രില്‍ ഫലം അപ്ലോഡ് ചെയ്യണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അയച്ച കത്തില്‍ പറയുന്നു.ഓരോ സംസ്ഥാനങ്ങളിലേയ...
മാർച്ചിനകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻകാർഡ് പ്രവർത്തനരഹിതം
India, Kerala, Local

മാർച്ചിനകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻകാർഡ് പ്രവർത്തനരഹിതം

Perinthalmanna RadioDate: 25-12-2022ന്യൂഡൽഹി: മാർച്ചിനകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ പ്രവർത്തനരഹിതമായി കണക്കാക്കുമെന്ന് ആദായനികുതിവകുപ്പ്. ഏപ്രിൽ ഒന്നുമുതൽ ഇതു കർശനമായി നടപ്പാക്കും.ഇളവുള്ള വിഭാഗങ്ങളിൽപ്പെട്ടവരല്ലാത്തവരെല്ലാം പാൻകാർഡും ആധാറുമായി ബന്ധിപ്പിക്കണം. അസം, ജമ്മുകശ്മീർ, മേഘാലയ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർ, 80 വയസ്സ് പൂർത്തിയായവർ, ഇന്ത്യൻ പൗരത്വമില്ലാത്തവർ തുടങ്ങിയവർക്കാണ് ആധാർ ബന്ധിപ്പിക്കുന്നതിൽനിന്ന് ഇളവ്. പാൻനമ്പർ പ്രവർത്തന രഹിതമായി ക്കഴിഞ്ഞാൽ ആദായനികുതിയുമായി ബന്ധപ്പെട്ട സേവനങ്ങളൊന്നും ലഭ്യമാകില്ല.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ...
അങ്ങാടിപ്പുറത്ത് നിന്നുള്ള തീവണ്ടി സമയം
Local

അങ്ങാടിപ്പുറത്ത് നിന്നുള്ള തീവണ്ടി സമയം

Perinthalmanna RadioDate: 25-12-2022അങ്ങാടിപ്പുറത്ത് നിന്ന് നിലമ്പൂർ ഭാഗത്തേക്കും ഷൊർണൂർ ഭാഗത്തേക്കുമുള്ള ട്രെയിനുകളുടെ സമയംനിലമ്പൂർ ഭാഗത്തേക്ക്:-◼️04.25 am (രാജ്യറാണി)◼️07.45 am◼️09.35 am◼️10.55 am◼️02.40 pm◼️06.30 pm◼️08.45 pmഷൊർണൂർ ഭാഗത്തേക്ക്:-◼️06.15 am◼️07.45 am◼️10.55 am◼️03.50 pm (കോട്ടയം)◼️04.55 pm (പാലക്കാട്)◼️08.45 pm◼️10.15 pm (രാജ്യറാണി)---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ...
വൈറ്റ് ഗാർഡ് ഡേയുടെ ഭാഗമായി ജില്ലാ ആശുപത്രിയിൽ ശുചീകരണം നടത്തി
Local

വൈറ്റ് ഗാർഡ് ഡേയുടെ ഭാഗമായി ജില്ലാ ആശുപത്രിയിൽ ശുചീകരണം നടത്തി

Perinthalmanna RadioDate: 25-12-2022പെരിന്തമണ്ണ: വൈറ്റ് ഗാർഡ് ഡേയുടെ ഭാഗമായി പെരിന്തൽമണ്ണ മുനിസിപ്പൽ യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങൾ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ശുചീകരണം നടത്തി. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് മുനീർ കുരിക്കൾ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡൻ്റ് നിസാം കുന്നപ്പള്ളി, ജനറൽ സെക്രട്ടറി ഉനൈസ് കക്കൂത്ത്, ഹബീബ് മണ്ണെങ്ങൽ, കെ.എം റാഷിക്ക് തുടങ്ങിയവർ നേതൃത്വം നൽകി.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BYcevSuLs0dH5STbBgvWwr®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ...
റോഡ് നവീകരണം ഇഴയുന്നു; പൊടി കൊണ്ട് വലഞ്ഞ് ജനം
Local

റോഡ് നവീകരണം ഇഴയുന്നു; പൊടി കൊണ്ട് വലഞ്ഞ് ജനം

Perinthalmanna RadioDate: 25-12-2022പെരിന്തൽമണ്ണ: ചെർപ്പുളശ്ശേരി പാതയിലെ നവീകരണജോലികൾ ഇഴഞ്ഞുനീങ്ങുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. നവീകരണത്തിനായി ചില ഭാഗങ്ങളിൽ റോഡ് പൊളിച്ചിട്ടിട്ട് മാസങ്ങളായെന്ന് നാട്ടുകാർ പറയുന്നു. ക്വാറി മാലിന്യമിട്ട് ഉയർത്തുന്ന ജോലികൾ വൈകുന്നതിനാൽ വാഹനങ്ങൾ പോകുമ്പോഴെല്ലാം പൊടി ഉയരുകയാണ്. ആനമങ്ങാട് വിളക്കത്ര വളവിലാണ് കൂടുതൽ പ്രയാസം.സമീപത്ത് താമസിക്കുന്നവർ പൊടിയടങ്ങാൻ വെള്ളമെത്തിച്ച് റോഡ് നനയ്ക്കുകയാണ്. എന്നാൽ ചൂട് കൂടുന്നതോടെ ഇത് എത്രമാത്രം ഫലപ്രദമാകുമെന്നു പറയാനാവില്ല. മഴ കഴിഞ്ഞാൽ പണി തുടങ്ങുമെന്നായിരുന്നു ഇത്രയുംകാലം അറിയിച്ചിരുന്നത്. എന്നാൽ വേനലായിട്ടുമുള്ള മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നും പണി വേഗത്തിൽ പൂർത്തിയാക്കാൻ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.അഞ്ചുകോടി രൂപ ചെലവിലാണ് പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി റോഡ് നവീകരിക്കുന്നത്. അതേസമയം ഈ ഭാഗ...
അധിക സർവീസ് നടത്താതെ ജില്ലയിലെ കെഎസ്ആർടിസി യൂണിറ്റുകൾ
Local

അധിക സർവീസ് നടത്താതെ ജില്ലയിലെ കെഎസ്ആർടിസി യൂണിറ്റുകൾ

Perinthalmanna RadioDate: 25-12-2022മലപ്പുറം: അവധിക്കാലത്ത് മറുനാട്ടിൽ നിന്ന് ജില്ലയിലെത്താൻ യാത്രക്കാർ പ്രയാസപ്പെടുമ്പോഴും അധിക സർവീസുകളൊന്നും അയയ്ക്കാതെ ജില്ലയിലെ കെഎസ്ആർടിസി യൂണിറ്റുകൾ. ബസുകളുടെ ക്ഷാമമാണ് കാരണം പറയുന്നത്. അതേസമയം ദീർഘദൂര ബസുകളിൽ ഇന്നലെ കാലുകുത്താനിടമില്ലാത്ത വിധമായിരുന്നു യാത്ര. ഇന്നലെ രാവിലെ മൈസൂരുവിലേക്ക് പോയ പൊന്നാനി, പെരിന്തൽമണ്ണ യൂണിറ്റുകളുടെ സൂപ്പർ ഫാസ്റ്റ് ബസുകളടക്കം 4 മണിക്കൂറിലേറെ താമരശ്ശേരി ചുരത്തിൽ കുടുങ്ങിയതിനാൽ മടക്കയാത്രയും ഏറെ വൈകി. ഇതുവഴിയുള്ള ബസുകളെല്ലാം വൈകിയത് ജില്ലയിൽ നിന്നുള്ള യാത്രക്കാരെയും ഏറെ വലച്ചു.ജില്ലയിൽ നിന്ന് കഴിഞ്ഞ ദിവസം പാലായിലേക്ക് അയച്ച അധിക സർവീസുകൾ വിദ്യാർഥികൾക്ക് ആശ്വാസമായി. താൽക്കാലികമായി നിർത്തിവച്ച ചില സർവീസുകൾ ഓടിയതൊഴിച്ചാൽ ക്രിസ്മസ് തിരക്ക് നേരിടാൻ പ്രത്യേക സജ്ജീകരണങ്ങളൊന്നുമുണ്ടായില്ല.താൽക്കാലിക ജീവനക്കാരെ വീണ്ടും നിയോഗ...
കരിപ്പൂർ വിമാനത്താവള വികസനം; ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി
Local

കരിപ്പൂർ വിമാനത്താവള വികസനം; ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി

Perinthalmanna RadioDate: 25-12-2022കരിപ്പൂർ: കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് തുടക്കമായി. റൺവേ വികസനത്തിനും റൺവേ എൻഡ് സേഫ്റ്റി ഏരിയ (ആർ.ഇ.എസ്.എ.) വർധിപ്പിക്കാനുമായി 14.5 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിന്റെ അതിർത്തി അടയാളപ്പെടുത്തുന്ന പ്രവൃത്തിയാണ് തുടങ്ങിയത്.നിലവിലെ റൺവേയുടെ പടിഞ്ഞാറ് പള്ളിക്കൽ വില്ലേജിൽ ഉൾപ്പെടുന്ന ഏേഴക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമാണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ 74 കോടി രൂപ അനുവദിച്ചിട്ടുണ്ട്.ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ. ആക്ട് 2013 അനുസരിച്ചാണ് ഭൂമി ഏറ്റെടുക്കൽ നടക്കുന്നത്. മെച്ചപ്പെട്ട നഷ്ടപരിഹാരത്തിനു പുറമെ പുനരധിവാസവും പുനഃസ്ഥാപനവും ഉറപ്പുവരുത്തുന്നതാണ് നിയമം. നഷ്ടപ്പെടുന്ന ഭൂമിക്ക് വിപണിവിലയുടെ ഇരട്ടി തുകയും കെട്ടിടങ്ങൾക്ക് കെട്ടിടവിലയുടെ ഇരട്ടിയും...
ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ ജില്ലാ ആശുപത്രി ഓഫിസ് അടച്ചിടേണ്ട സ്ഥിതി
Local

ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ ജില്ലാ ആശുപത്രി ഓഫിസ് അടച്ചിടേണ്ട സ്ഥിതി

Perinthalmanna RadioDate: 25-12-2022പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ ആവശ്യത്തിന് ഓഫിസ് ജീവനക്കാരില്ലാത്തത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു. ആശുപത്രിയിൽ നഴ്സിങ് - പാരാ മെഡിക്കൽ സ്റ്റാഫിന്റെ കുറവുണ്ടെങ്കിലും ഇത് പലപ്പോഴായി നാമ മാത്രമായെങ്കിലും പരിഹരിക്ക പെടാറുണ്ട്. എന്നാൽ ഓഫിസ് ജീവനക്കാരുടെ കാര്യത്തിൽ താൽക്കാലിക നിയമനവും നടക്കുന്നില്ല,നിലവിൽ ക്ലർക്ക് തസ്തികയിൽ 3 പേരുടെ സേവനം മാത്രമാണ് ഓഫിസിലുള്ളത്. താലൂക്ക് ആശുപത്രികളിൽ വരെ 4 മുതൽ 10 വരെ ക്ലാർക്ക് തസ്തികകൾ അനുവദിക്കുമ്പോഴാണ് ഈ ദുർഗതി. ജില്ലയിലെ മറ്റ് ജില്ലാ ആശുപത്രികളിലെല്ലാം ഇതിന്റെ ഇരട്ടിയോളം ക്ലാർക്കുമാരുണ്ട്.ദൈനംദിന പ്രവർത്തികൾക്ക് പുറമേ ജില്ലാ പഞ്ചായത്ത് മുഖേനയുള്ള വിവിധ പ്രോജക്ടുകൾ വിവിധ രീതിയിലുള്ള താൽക്കാലിക നിയമനങ്ങൾ പരിശീലനത്തിന് എത്തുന്ന ഉദ്യോഗാർഥികളുടെ ഫയലുകൾ, മെഡിക്കൽ ബോർഡ് എന്നിങ്ങനെ ഓഫിസിലെ അധിക പ്രവർത്തികളുടെ ...
കുട്ടികൾ കുറവുള്ള ഹയർ സെക്കൻഡറി ബാച്ചുകൾ പുനഃക്രമീകരിക്കുന്നു
Local

കുട്ടികൾ കുറവുള്ള ഹയർ സെക്കൻഡറി ബാച്ചുകൾ പുനഃക്രമീകരിക്കുന്നു

Perinthalmanna RadioDate: 24-12-2022ഹയർ സെക്കൻഡറിയിൽ മതിയായ എണ്ണം കുട്ടികളില്ലാത്ത ബാച്ചുകൾ പുനഃക്രമീകരിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. ഇത് എങ്ങനെ വേണമെന്നതിനെപ്പറ്റി പഠനം നടത്തുന്നതിനായി സമിതി രൂപവത്കരിച്ചു. ഏകജാലക പ്രവേശനരീതികളിൽ മാറ്റമാവശ്യമുണ്ടോയെന്നും സമിതി പരിശോധിക്കും. ഹയർ സെക്കൻഡറി മുൻ ഡയറക്ടർ പ്രൊഫ. വി.കാർത്തികേയൻ നായർ ചെയർമാനായാണ് അഞ്ചംഗസമിതി.പുതിയ ബാച്ചുകൾ അനുവദിക്കണമോയെന്നും പുതുതായി ഹൈസ്കൂളുകൾ അപ്‌ഗ്രേഡ് ചെയ്യണമോയെന്നും ശുപാർശ നൽകാനും ചുമതലപ്പെടുത്തിയിട്ടുണ്ട്.ഇത്തവണ ഒന്നാംവർഷ പ്രവേശനനടപടികൾ അവസാനിച്ചപ്പോൾ 71 സർക്കാർ സ്കൂളുകളിലെ 92 ബാച്ചുകളിലും 16 എയ്ഡഡ് സ്കൂളുകളിലെ ഏതാനും ബാച്ചുകളിലും മതിയായ എണ്ണം കുട്ടികളില്ലെന്നു കണ്ടെത്തിയിരുന്നു. 25-ൽ താഴെ വിദ്യാർഥികളുള്ള ബാച്ചുകളാണിവ. എന്നാൽ സംസ്ഥാനത്ത് മറ്റു പലയിടത്തും സീറ്റുകളില്ലാത്തതിനാൽ വിദ്യാർഥികൾ സ്കൂൾ പ്രവേ...