Local

അറ്റകുറ്റ പണികൾക്കായി അടച്ചിട്ട മേലാറ്റൂർ റെയിൽവേ ഗേറ്റ് തുറന്നു
Local

അറ്റകുറ്റ പണികൾക്കായി അടച്ചിട്ട മേലാറ്റൂർ റെയിൽവേ ഗേറ്റ് തുറന്നു

Perinthalmanna RadioDate: 24-12-2022മേലാറ്റൂർ: അറ്റകുറ്റ പണിക്കായി അടച്ചിട്ട നിലമ്പൂർ- ഷൊർണൂർ റെയിൽ പാതയിലെ മേലാറ്റൂർ റെയിൽവേ ഗേറ്റ് തുറന്നു. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് അറ്റകുറ്റ പണികൾ പൂർത്തിയാക്കി റെയിൽവെ ഗേറ്റ് തുറന്നത്. വ്യാഴാഴ്ച രാവിലെയാണ് റെയിൽവേ ഗേറ്റ് പൂർണമായും അടച്ച് അറ്റക്കുറ്റപണി തുടങ്ങിയത്. ഞായറാഴ്ച ഉച്ചയോടെ മാത്രമേ ഗേറ്റ് തുറന്നു എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.ക്രിസ്മസ്, പുതുവത്സ ആഘോഷങ്ങൾക്കിടെ അറ്റകുറ്റപ്പണികൾക്കായി റെയിൽവേ ഗേറ്റ് അടച്ചിട്ടത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ഇത് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചതായി വ്യാപാരികൾക്കും പരാതിയുണ്ടായിരുന്നു. എങ്കിലും പറഞ്ഞതിലും ഒരു ദിവസം നേരത്തെ പണികൾ പൂർത്തിയാക്കി ക്രിസ്മസ് തലേന്ന് ഗേറ്റ് തുറന്ന് കൊടുത്തത് പൊതുജനങ്ങൾക്കും വ്യാപാരികള്‍ക്കും ഏറെ ആശ്വാസമായിട്ടുണ്ട്.പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും ...
ചൈന ഉൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധം
Local

ചൈന ഉൾപ്പെടെ 5 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധം

Perinthalmanna RadioDate: 24-12-2022ന്യൂഡൽഹി∙ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ചൈന ഉൾപ്പെടെ അഞ്ചു രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കാണ് വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. ചൈന, തായ്‌ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പരിശോധന നിർബന്ധിമാക്കിയത്.രോഗലക്ഷണങ്ങൾ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റീനിൽ പ്രവേശിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുക് മാണ്ഡവ്യ അറിയിച്ചു. ഈ രാജ്യങ്ങളിൽനിന്നു വരുന്ന യാത്രക്കാർ എയർ സുവിധ റജിസ്ട്രേഷൻ വീണ്ടും നിർബന്ധമാക്കി. നിലവിൽ രാജ്യാന്തര വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.ഇന്ത്യയിലേക്ക് എത്തുന്ന രാജ്യാന്തര വിമാന യാത്രക്കാർക്കിടയിൽ ഇടവിട്ടു ചിലരെ പരിശോധിക്കാനുള്ള മാർഗരേഖ വ്യോമയാന മന്ത്രാലയം നൽകിയിരുന്നു. ഇത...
മേലാറ്റൂർ റെയിൽവേ ഗേറ്റ് അടച്ചിട്ടത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു
Local

മേലാറ്റൂർ റെയിൽവേ ഗേറ്റ് അടച്ചിട്ടത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു

Perinthalmanna RadioDate: 24-12-2022മേലാറ്റൂർ: ക്രിസ്മസ്, പുതുവത്സ ആഘോഷങ്ങൾക്കിടെ അറ്റകുറ്റപ്പണികൾക്കായി മേലാറ്റൂർ റെയിൽവേ ഗേറ്റ് നാലു ദിവസത്തേക്ക് അടച്ചിട്ടത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.ഇത് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചതായി വ്യാപാരികൾക്കും പരാതിയുണ്ട്. ഗേറ്റിലെ പാളത്തിൽ നവീകരണം നടത്തുന്നതിനായി വ്യാഴാഴ്ച രാവിലെയാണ് റെയിൽവേ ഗേറ്റ് പൂർണമായും അടച്ചത്. ഞായറാഴ്ച ഉച്ചയോടെ മാത്രമേ ഗേറ്റ് തുറന്നു കൊടുക്കുകയുള്ളൂ എന്നാണ് അറിയിപ്പ്.മഞ്ചേരി ഭാഗത്തേക്കുള്ള ബസ്സുകൾ ഗേറ്റിന്റെ പടിഞ്ഞാറുവശത്തും പെരിന്തൽമണ്ണ, മണ്ണാർക്കാട് ഭാഗങ്ങളിലേക്കുള്ള ബസുകൾ കിഴക്കു ഭാഗത്തും നിർത്തിയിട്ട് യാത്രക്കാരെ കയറ്റിയിറക്കി തിരിച്ചു പോകുന്ന വിധത്തിലാണിപ്പോൾ സർവീസ് നടത്തുന്നത്. ബസ്സിൽ നിന്നിറങ്ങുന്ന യാത്രക്കാർ പണി നടക്കുന്ന പാളം മുറിച്ചു കടന്നാണ് റോഡിന് വശത്തേക്കുമെത്തുന്നത്. കല്ലും മണ്ണും നിറഞ്ഞുകിടക്കുന്ന പാ...
കൊവിഡ് നിരീക്ഷണം ശക്തമാക്കുന്നു; എയർപോർട്ടിൽ പരിശോധന ഇന്ന് മുതൽ
Local

കൊവിഡ് നിരീക്ഷണം ശക്തമാക്കുന്നു; എയർപോർട്ടിൽ പരിശോധന ഇന്ന് മുതൽ

Perinthalmanna RadioDate: 24-12-2022കൊവിഡ് വ്യാപനത്തിൽ ജാഗ്രത കൂട്ടി കേന്ദ്രം. ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ വിദേശത്തുനിന്ന് എത്തുന്നവരിൽ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരിൽ തെർമൽ സ്കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളിൽ ആൾക്കൂട്ടങ്ങൾ ഒഴിവാക്കാനും മാസ്ക് ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി. അടുത്ത ഒരാഴ്ച സ്ഥിതി വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ.കൊവിഡ് പരിശോധന ഫലം വീണ്ടും നിർബന്ധമാക്കുന്നത് കേന്ദ്രം ചർച്ച ചെയ്ത് വരികയാണ്. ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കൊവഡ് പരിശോധനാ റിപ്പോർട്ട് നിർബന്ധമാക്കാനാണ് ആലോചന. അടുത്തയാഴ്ച അന്തിമ തീരുമാനം ഇക്കാര്യത്തിലുണ്ടാകും. ആഭ്യന്തരമന്ത്രാലയവും സ്ഥിതി വിലയിരുത്തുകയാണ്. ഇപ്പോൾ വിമാനസർവ്വീസുകൾ നിയന്ത്രിക്കേണ്ട കാര്യമില്ലെന്നാണ് വിലയിരുത്തൽ. ആശുപത്രികളിൽ ചൊവ്വാഴ്ചത്തെ ...
പെരിന്തൽമണ്ണ ഇൻഡോർ മാർക്കറ്റിന് മുൻകൂർ ലേലത്തിൽ പിരിച്ച മുഴുവൻ തുകയും പദ്ധതിക്ക് ചെലവിട്ടില്ല
Local

പെരിന്തൽമണ്ണ ഇൻഡോർ മാർക്കറ്റിന് മുൻകൂർ ലേലത്തിൽ പിരിച്ച മുഴുവൻ തുകയും പദ്ധതിക്ക് ചെലവിട്ടില്ല

Perinthalmanna RadioDate: 24-12-2022പെരിന്തൽമണ്ണ: നഗരസഭക്ക് കീഴിൽ നിർമിക്കുന്ന ആധുനിക ഇൻഡോർ വ്യാപാര സമുച്ചയത്തിന് മുൻകൂർ ലേലത്തിൽ പിരിച്ച മുഴുവൻ തുകയും ചെലവിട്ടിട്ടില്ലെന്ന് വിവരാവകാശ രേഖ 38.5 കോടിയാണ് വ്യാപാര സമുച്ചയത്തിന്റെ അടങ്കൽ തുക. മുൻകൂർ ലേലത്തിൽ പഴയ വ്യാപാരികളിൽ നിന്നടക്കം പിരിച്ചത് 20.47 കോടിയാണെന്നും ഇതിൽ 10.01 കോടി രൂപ മാത്രമേ പദ്ധതിക്ക് ചെലവഴിച്ചിട്ടുള്ളൂവെന്നും നവംബർ 17ന് നഗരസഭ സെക്രട്ടറി നൽകിയ മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കുന്നത്.മുൻകൂർ ലേലത്തിൽ പിരിച്ചെടുത്തതിൽ 10.46 കോടി രൂപ പദ്ധതിക്കായി ചെലവിട്ടിട്ടില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. തുക ബാക്കിയുണ്ടെന്ന് നഗരസഭ പറയുന്നുണ്ടെങ്കിലും ഒന്നര വർഷത്തോളമായി നിർമാണം നിലച്ചു കിടക്കുകയാണ്. ലേല നിക്ഷേപകരിൽ നിന്ന് മുൻകൂറായി വാങ്ങിയ തുക കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മറ്റു പദ്ധതികൾക്ക് വകമാറ്റി ചെലവഴിച്ചിട്ടുണ്ടെന്നും ഏപ്...
മലപ്പുറം ജില്ലയിലെ 6 പഞ്ചായത്തുകളിലെ പ്രദേശങ്ങൾ ബഫർസോണിൽ ഉൾപ്പെടും
Local

മലപ്പുറം ജില്ലയിലെ 6 പഞ്ചായത്തുകളിലെ പ്രദേശങ്ങൾ ബഫർസോണിൽ ഉൾപ്പെടും

Perinthalmanna RadioDate: 23-12-2022മലപ്പുറം : ജില്ലയിലെ 6 പഞ്ചായത്തുകൾക്കു കീഴിലുള്ള പ്രദേശങ്ങൾ സംരക്ഷിത വന മേഖലയ്ക്കു ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുമെന്നു വനം വകുപ്പിന്റെ ഭൂപടം. ചോക്കാട്, കരുവാരകുണ്ട്, കരുളായി, വഴിക്കടവ്, അമരമ്പലം, കാളികാവ് പഞ്ചായത്തുകളിലെ പ്രദേശങ്ങളാണു പരിസ്ഥിതി ലോല മേഖലയിൽ വരുന്നത്. ഇതിൽ, കരുളായി, അമരമ്പലം, വഴിക്കടവ് പഞ്ചായത്തുകൾക്കു കീഴിൽ വരുന്ന പ്രദേശങ്ങൾ പൂർണമായി വന മേഖലയാണെന്നു ഭൂപടത്തിൽ പറയുന്നു. മറ്റു 3 പഞ്ചായത്തുകളിലെ ജനവാസ മേഖലകൾ ലോല മേഖലയിലുണ്ടെന്നാണു നിഗമനം.ഏതെല്ലാം മേഖലകളാണെന്നു കൃത്യമായി അറിയണമെങ്കിൽ ഉൾപ്പെട്ട പ്രദേശങ്ങളുടെ സർവേ നമ്പർ വരണം. ഒരാഴ്ചയ്ക്കകം ഇതു പ്രസിദ്ധീകരിക്കുമെന്നാണു സർക്കാരിന്റെ അറിയിപ്പ്. സൈലന്റ് വാലി ദേശീയോദ്യാനം, കരിമ്പുഴ വന്യജീവി സങ്കേതം എന്നിവയ്ക്കു ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലയിലാണു ജില്ലയിലെ പ്രദേശങ്ങൾ ഉൾപ്പെടുന...
മറുനാടൻ മലയാളികൾ ഇത്തവണ ബസ് കാത്തു നിന്നിട്ട് കാര്യമില്ല; വിമാനത്തിൽ കയറിയാൽ കീശ കീറും!
Kerala, Local

മറുനാടൻ മലയാളികൾ ഇത്തവണ ബസ് കാത്തു നിന്നിട്ട് കാര്യമില്ല; വിമാനത്തിൽ കയറിയാൽ കീശ കീറും!

Perinthalmanna RadioDate: 23-12-2022പെരിന്തൽമണ്ണ: ക്രിസ്‌മസ് അവധി ആഘോഷത്തിൻ എത്താൻ മറുനാടൻ മലയാളികൾക്ക് ഇത്തവണ ബസ് കാത്തു നിന്നിട്ട് കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല. കർണാടക, തമിഴ്‌നാട്, മഹാരാഷ്‌ട്ര ഭാഗങ്ങളിൽ നിന്ന് ജില്ലയിലേക്കെത്തുന്ന കെഎസ്ആർടിസി ബസുകളിലേറെയും അടുത്ത ദിവസങ്ങളിലേക്ക് റിസർവേഷൻ പൂർത്തിയായി.പെരിന്തൽമണ്ണ വഴി ജില്ലയിലൂടെ കടന്നു പോകുന്ന കോട്ടയം–ബെംഗളൂരു, തൃശൂർ–മൈസൂരു, പാല–ബെംഗളൂരു, ഗുരുവായൂർ –ബെംഗളൂരു, തൃശൂർ–മൈസൂരു, പെരിന്തൽമണ്ണ–മൈസൂരു, കണ്ണൂർ–പോണ്ടിച്ചേരി, കണ്ണൂർ–മധുര, പാലക്കാട് –മംഗളൂരു ബസുകളിലെല്ലാം റിസർവേഷൻ ഏറെക്കുറെ പൂർണമാണ്.ബെംഗളൂരു–പെരിന്തൽമണ്ണ, കോഴിക്കോട്–ചെന്നൈ തുടങ്ങിയ റൂട്ടുകളിലോടുന്ന സ്വകാര്യ ബസുകളെയാണ് പലരും ആശ്രയിക്കുന്നത്. ടിക്കറ്റ് ചാർജ് രണ്ടും മൂന്നും ഇരട്ടിയായിട്ടുണ്ട്. കോഴിക്കോട് –ബെംഗളൂരു റൂട്ടിൽ പുതുതായി ആരംഭിച്ച കെഎസ്ആർടിസി ബസുകളാണ് ചെറിയ ആശ്വ...
നാളെ മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം
Kerala, Local

നാളെ മുതൽ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന കര്‍ശനം

Perinthalmanna RadioDate: 23-12-2022രാജ്യാന്തര വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധനയും നിരീക്ഷണവും ശക്തമാക്കണമെന്ന് വ്യോമയാന മന്ത്രാലയത്തോട് ആരോഗ്യ മന്ത്രാലയം. ഡിസംബർ 24 ശനിയാഴ്ച രാവിലെ പത്തു മണി മുതൽ രാജ്യത്തേക്ക് എത്തുന്ന വിമാനങ്ങളിലെ രണ്ടു ശതമാനം യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കണം. പരിശോധനയ്ക്കു വിധേയമാക്കേണ്ടവരെ ബന്ധപ്പെട്ട വിമാന കമ്പനിയാവണം തിര‍ഞ്ഞെടുത്തു നൽകേണ്ടതെന്നും മാർഗരേഖയിൽ പറയുന്നു.സാംപിൾ നൽകിയാൽ യാത്രക്കാർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് പോകാം. രോഗം സ്ഥിരീകരിച്ചാൽ സാംപിൾ ജനിതക ശ്രേണീകരണത്തിന് അയയ്ക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. ഇക്കാര്യങ്ങൾ അടങ്ങിയ കത്ത് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ വ്യോമയാന സെക്രട്ടി രാജീവ് ബൻസലിന് അയച്ചു. രാജ്യാന്തര യാത്ര നടത്തുന്നവർ കോവി‍ഡ് വാക്സീൻ എടുത്തിരിക്കണം. യാത്രയ്ക്കിടെ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ച...
പെരിന്തൽമണ്ണയിൽ ജലവിതരണം മുടങ്ങി 11 മാസമായിട്ടും ഇടപെടാതെ ജല അതോറിറ്റി
Local

പെരിന്തൽമണ്ണയിൽ ജലവിതരണം മുടങ്ങി 11 മാസമായിട്ടും ഇടപെടാതെ ജല അതോറിറ്റി

Perinthalmanna RadioDate: 23-12-2022പെരിന്തൽമണ്ണ: നായാട്ടുപാലം പണിയുടെ ഭാഗമായി വിച്ഛേദിച്ച ജലവിതരണ കുഴലുകൾ പുനഃസ്ഥാപിക്കാത്തത് 11 മാസമായി അൻപതോളം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നു. വീടുകളിലെ കിണർ വെള്ളം വറ്റി തുടങ്ങിയതാണ് കൂടുതൽ പ്രയാസത്തിലാക്കുന്നത്.നഗരസഭയിലെ 27-ാം വാർഡിലെ ജൂബിലി ജങ്ഷൻ മുതൽ നായാട്ടുപാലം വരെയുള്ള റോഡിന്റെ ഒരു വശത്തുള്ള വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കുമാണ് വെള്ളമെത്താത്തത്.ജല അതോറിറ്റിയുടെ കുടിവെള്ളമാണ് മാസങ്ങളായി മുടങ്ങി കിടക്കുന്നത്. ഇക്കാര്യം നിരവധി തവണ ജല അതോറിറ്റിയെയും മറ്റ് അധികൃതരെയും അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല.റോഡു പണിയുടെ പേരിൽ കഴിഞ്ഞ വർഷവും ഈ ഭാഗങ്ങളിൽ വെള്ളം മുടങ്ങിയപ്പോൾ പണം നൽകി വീട്ടുകാർതന്നെ ടാങ്കറുകളിൽ എത്തിക്കുകയായിരുന്നു.വെള്ളം എത്തിക്കാൻ നടപടിയില്ലെങ്കിലും വെള്ളക്കരം പിരിക്കുന്നതിന് മുറപോലെ ഉദ്യോഗസ്ഥർ വീടുകളിലെത്ത...
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഒപി ബ്ലോക്ക് നിർമാണോദ്ഘാടനം 26ന്
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഒപി ബ്ലോക്ക് നിർമാണോദ്ഘാടനം 26ന്

Perinthalmanna RadioDate: 23-12-2022പെരിന്തൽമണ്ണ: പഴയ കെട്ടിടം പൊളിച്ചു നീക്കുകയും തടസ്സങ്ങളെല്ലാം നീങ്ങുകയും ചെയ്തതോടെ ജില്ലാ ആശുപത്രിയിൽ പുതുതായി നിർമിക്കുന്ന ഒപി ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ നിർമാണോദ്ഘാടനം 26നു നടക്കും. നജീബ് കാന്തപുരം എംഎൽഎ നിർമാണോദ്ഘാടനം നിർവഹിക്കും. വർഷങ്ങളായി അടഞ്ഞു കിടന്ന ഉപയോഗ ശൂന്യമായ കെഎച്ച്ആർഡബ്ല്യുഎസ് ജനതാ പേവാർഡ് കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലത്താണ് കെട്ടി നിർമാണം നടക്കുന്നത്.രണ്ട് നിലകളിലായി വിവിധ ഒപി വിഭാഗങ്ങൾ, ടെലി മെഡിസിൻ, ലബോറട്ടറി, നഴ്സസ് ഡ്യൂട്ടി റൂം, രോഗികളുടെ കാത്തിരിപ്പു സ്ഥലം, ശൗചാലയങ്ങൾ, മുലയൂട്ടൽ കേന്ദ്രം, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റുകൾ തുടങ്ങിയവ ഉൾപ്പെട്ടതാണ് നിർദിഷ്ട കെട്ടിടം. ആകെ 2500 ചതുരശ്ര അടിയിൽ ലിഫ്റ്റ് സംവിധാനത്തോട് കൂടിയതാണ് പുതിയ കെട്ടിടം. സർക്കാർ പങ്കാളിത്തമുള്ള വാപ്കോസ് എന്ന സ്ഥാപനത്തിനാണ് നിർമാണ ചുമതല. 1.26 കോടി രൂപയാണ് അടങ്കൽ ത...