Thursday, September 17

Local

ജനുവരി ഒന്നുമുതൽ സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി
Kerala, Local

ജനുവരി ഒന്നുമുതൽ സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി

Perinthalmanna RadioDate: 16-12-2022സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി വി പി ജോയിയുടെ അന്ത്യശാസനം. അടുത്തമാസം ഒന്നാം തീയതി മുതൽ ബയോമെട്രിക് പഞ്ചിംഗ് ഉറപ്പാക്കണമെന്നാണ് നിർദേശം. സെക്രട്ടറിയേറ്റിലും കളക്‌ട്രേറ്റിലുമടക്കം പഞ്ചിംഗ് നടപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. പല തവണ പഞ്ചിംഗ് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടും നടപ്പിലാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി അന്ത്യശാസനം നൽകിയിരിക്കുന്നത്. ജീവനക്കാരുടെ ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.ബയോമെട്രിക് നിർദേശങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുരോഗതിയൊന്നും കാണുന്നില്ലെന്നും, മാർഗ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനായി വകുപ്പ്‌ മേധാവികൾ കർശന നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താനും, ജോലി സമയത്ത് ജീവനക്കാർ ഓഫീസിലുണ്ടെന്ന് ഉറപ...
നാലു ദിവസം മുമ്പ് കാണാതായ യുവാവിൻ്റെ മൃതദേഹം കിണറ്റിൽ
Local

നാലു ദിവസം മുമ്പ് കാണാതായ യുവാവിൻ്റെ മൃതദേഹം കിണറ്റിൽ

Perinthalmanna RadioDate: 16-12-2022മങ്കട: നാലുദിവസം മുമ്പ് കാണാതായ കാണാതായ യുവാവിൻ്റെ മൃതദേഹം വിജനമായ പറമ്പിലെ കിണറ്റിൽ കണ്ടെത്തി. തിരൂർക്കാട് തേറമ്പൻ ഉമ്മറിൻ്റെ മകൻ മുഹമ്മദ് ഷമീം (24)ൻ്റെ മൃതദേഹമാണ് വ്യാഴാഴ്ച ഉച്ചയോടെ ഒരാടംപാലം വലമ്പുർ റോഡിൽ പമ്പ് ഹൗസിന് സമീപം ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്.ഡിസംബർ 11 മുതൽ തിരൂർക്കാട് നിന്നും ഷമീമിനെ കാണാനില്ലെന്ന്‌ പിതാവ് മങ്കട പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് കിണറ്റിൽ മൃദദേഹം കണ്ടെത്തിയത്. മങ്കട പോലീസും ഫയർ ഫോർഴ്സും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മരണവുമായ ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് മങ്കട എസ്.ഐ. സി.കെ. നൗഷാദ് പറഞ്ഞു....
പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഒ.പി ബ്ലോക്ക് നിർമാണ ഘട്ടത്തിലേക്ക്
Local

പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഒ.പി ബ്ലോക്ക് നിർമാണ ഘട്ടത്തിലേക്ക്

Perinthalmanna RadioDate: 16-12-2022പെരിന്തൽമണ്ണ: ജില്ല ആശുപത്രിയിൽ പുതിയ ഒ.പി ബ്ലോക്ക് നിർമിക്കാൻ 1,04,41,917 രൂപയുടെ പദ്ധതി നിർമാണ ഘട്ടത്തിലേക്ക്. ആഗസ്റ്റിൽ ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായതാണ്. സർക്കാർ ഈ തുക 2020 ജനുവരിയിലാണ് അനുവദിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) വഴിയാണ് പദ്ധതി അനുവദിച്ചു കിട്ടിയത്. പുതിയ കെട്ടിടം നിർമിക്കാൻ 10 വർഷമായി ഉപയോഗിക്കാതെ കിടന്ന പേവാർഡ് പൊളിക്കാൻ അനുമതി ലഭിക്കാതെ രണ്ടര വർഷത്തോളം കാത്തിരുന്ന ശേഷം അനുമതി ലഭിച്ച് രണ്ടാഴ്ച മുമ്പ് കെട്ടിടം പൊളിച്ചു. 25നകം പുതിയ കെട്ടിടം നിർമാണോദ്ഘാടനം നടത്താനാണ് ആലോചന. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയുടെ (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) പഴയ പേ വാർഡ് കെട്ടിടം പൊളിക്കാൻ അനുമതി നൽകാതെ വൈകിക്കുകയായിരുന്നു. നിലവിലെ പഴയതും സൗകര്യങ്ങൾ കുറഞ്ഞതുമായ ഒ.പി ഹാളുകൾ നന്നേ ചെറുതാണ്രോഗികളുടെ തിക്കും തിരക്കുമാണിവിടെ. ജനറൽ മ...
കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കണമെന്ന് കേന്ദ്രം
Local

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കണമെന്ന് കേന്ദ്രം

Perinthalmanna RadioDate: 15-12-2022ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം കുറയ്ക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. റൺവേയുടെ ഇരു വശവും സുരക്ഷിത മേഖല നിർമിക്കാൻ ആവശ്യമായ ഭൂമി നിരപ്പാക്കി നൽകാൻ കേരളത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാനം ഇതിനോട് സഹകരിക്കുന്നില്ല.അതിനാൽ സുരക്ഷിത മേഖലക്കായി റൺവേയുടെ നീളം കുറയ്‌ക്കേണ്ടി വരുമെന്നും കേന്ദ്രം അറിയിച്ചു. വിമാനാപകടത്തെ തുടർന്ന് രൂപീകരിച്ച കമ്മിറ്റിയാണ് റൺവെയ്ക്ക് ഇരു വശവും സുരക്ഷിത മേഖല നിർമ്മിക്കാൻ ശുപാർശ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഭൂമി ഏറ്റെടുത്ത് നിരപ്പാക്കി നല്‍കാന്‍ എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് വരുന്ന ചെലവ് തങ്ങള്‍ വഹിക്കാമെന്നാണ് എയര്‍പ്പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നത്. കരിപ്പൂരിന്റെ ഒരു പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട് കേന്ദ്ര സർ...
ക്രിസ്മസ് അടുത്തതോടെ വഴിയോരങ്ങളിൽ സാന്താക്ലോസ് മയം
Local

ക്രിസ്മസ് അടുത്തതോടെ വഴിയോരങ്ങളിൽ സാന്താക്ലോസ് മയം

Perinthalmanna RadioDate: 15-12-2022പെരിന്തൽമണ്ണ: ക്രിസ്മസ് അടുത്തതോടെ തെരുവോരങ്ങളിൽ ക്രിസ്മസ് അപ്പൂപ്പന്റെ വേഷങ്ങളുമായി തെരുവു കച്ചവടക്കാർ സജീവമായി. രാജസ്ഥാനിൽ നിന്നുള്ളവരാണ് ഇവർ തന്നെ നിർമ്മിക്കുന്ന മുഖം മൂടികളും വസ്ത്രങ്ങളുമായി തെരുവോരങ്ങളിൽ എത്തുന്നത്. ക്രിസ്മസ് അടുക്കുന്നതോടെ കരോൾ സംഘങ്ങൾക്കും ആഘോഷം സംഘടിപ്പിക്കുന്ന വർക്കും ഒഴിച്ചു കൂടാനാവാത്തതാണ് സാന്താക്ലോസ് അഥവാ ക്രിസ്തുമസ് അപ്പൂപ്പൻ. ഇതിനായുള്ള വേഷ വിതാനങ്ങളാണ് ഇതര സംസ്ഥാനക്കാർ മേഖലയിൽ എത്തിച്ചു വിൽപ്പന നടത്തുന്നത്.മുഖം മൂടിയും തൊപ്പിയും കുപ്പായവും ഇവർ വിൽപ്പന നടത്തുന്നുണ്ട്. തുണി ഉപയോഗിച്ച് ഇവർ തന്നെ നിർമ്മിക്കുന്നവയാണ് ഇതെല്ലാം. ഒരിടത്തെത്തി താമസിച്ചാണ് ഇവർ ഇവ തയ്യാറാക്കി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. കുട്ടികൾക്ക് വേണ്ടിയാണ് ഇവ പലരും വാങ്ങുന്നത്. ഡിസംബറിലെ ആദ്യ ദിനങ്ങളായതിനാൽ വിൽപ്പന കുറവാണ്. സ്കൂളുകളിലും ക്ലബുകളിലും ക...
മഞ്ചേരിയിൽ വൻ തീപിടിത്തം
Local

മഞ്ചേരിയിൽ വൻ തീപിടിത്തം

Perinthalmanna RadioDate: 15-12-2022മഞ്ചേരി: മഞ്ചേരിയിൽ കിടക്ക നിർമാണ ശാലയിൽ വൻ തീപിടിത്തം. ഉച്ചക്ക് ഒരു മണിയോടെ ചെരണിയിലെ റെക്സിൻ ഷോപ്പ് ഉൾപ്പെട്ട ഇരുനില കെട്ടിടത്തിലാണ് തീപിടിച്ചത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്....
പെരിന്തൽമണ്ണയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം
Local

പെരിന്തൽമണ്ണയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം

Perinthalmanna RadioDate: 15-12-2022പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിക്ക് എതിർ വശത്ത് ഹൗസിങ് കോളനി റോഡിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. ചെടികൾ വിൽക്കുന്ന കടയിലും കൂൾബാറിലുമാണ് കഴിഞ്ഞ ദിവസം ഷട്ടർ പൊളിച്ച് അകത്തു കടന്ന് മോഷണം നടന്നത്. കൂൾബാറിൽ നിന്ന് 5500 രൂപയോളം നഷ്ടപ്പെട്ടതായി ഉടമ പോലീസിൽ പരാതി നൽകി. മോഷണ ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞത് വ്യാപാരികൾ പോലീസിന് കൈമാറി. മുഖംമൂടുന്ന തരത്തിലുള്ള തൊപ്പി ധരിച്ചയാളാണ് ദൃശ്യങ്ങളിലുള്ളത്.നാലു മാസം മുൻപ് തൊട്ടടുത്ത സർജിക്കൽ കടയിൽ മോഷണം നടന്നിരുന്നു. അന്ന് സി.സി.ടി.വി.യിൽ പതിഞ്ഞ മോഷ്ടാവിനോട് സാദൃശ്യമുള്ളയാളാണ് ഇപ്പോഴത്തേതുമെന്ന് വ്യാപാരികൾ പറഞ്ഞു.കമ്പിപ്പാരകൊണ്ട് ഷട്ടറിന്റെ ഒരുഭാഗം അടർത്തി സിമന്റ് കട്ടകൾക്കുമേലെ ഉയർത്തിവെച്ച നിലയിലായിരുന്നു. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. പുലർച്ചെ നാലോടെയാണ് മോഷണം നടന്നിട്ടുള്ളത്....
മലപ്പുറം. വളാഞ്ചേരി വട്ടപ്പാറ യിൽ  നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു
Kerala, Latest, Local

മലപ്പുറം. വളാഞ്ചേരി വട്ടപ്പാറ യിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു

Perinthalmanna RadioDate:15-12-2022മലപ്പുറം വളാഞ്ചേരി :ദേശീയപാത 66 സ്ഥിരം അപകടമേഖലയായ വട്ടപ്പാറയിൽ കണ്ടൈനർ ലോറി മറിഞ്ഞ് അപകടം വ്യാഴാഴ്ച രാവിലെ 7: 15 ഓടെ ആണ് അപകടം നടന്നത് കോഴിക്കോട് ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയാണ് മറിഞ്ഞത്.അപകടത്തിൽ ലോറി ഡ്രൈവർ പൂനെ സ്വദേശി പ്രശാന്ത് (28) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു വളാഞ്ചേരി പോലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ...
കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ വെട്ടിച്ചുരുക്കാതെ റെസ നിർമിക്കും
Local

കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ വെട്ടിച്ചുരുക്കാതെ റെസ നിർമിക്കും

Perinthalmanna RadioDate: 13-12-2022കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ വെട്ടിച്ചുരുക്കാതെ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നിർമാണം നടത്താൻ എയർപോർട്ട് അതോറിറ്റി തീരുമാനിച്ചു. വിമാനത്താവള ഉപദേശക സമിതി ചെയർമാൻ എം.പി. അബ്ദുസ്സമദ് സമദാനി എം.പി.യാണ് ഇക്കാര്യം അറിയിച്ചത്.റൺവേയുടെ രണ്ടറ്റത്തുമുള്ള റെസ നിർമാണവും അതിനോട് അനുബന്ധമായ മണ്ണ് നിരത്തലും നടത്താനാണ് അതോറിറ്റി തീരുമാനിച്ചത്. ഇതു സംബന്ധിച്ച സന്ദേശം എയർപോർട്ട് അതോറിറ്റിയിൽ നിന്ന് കോഴിക്കോട് വിമാനത്താവള അധികൃതർക്ക് ലഭിച്ചതായും സമദാനി പറഞ്ഞു. എത്രയും പെട്ടെന്ന് നിർമാണം തുടങ്ങാനുള്ള സാങ്കേതിക കാര്യങ്ങൾ ഏകോപിപ്പിക്കാൻ എയർപോർട്ട് ഡയറക്ടറെ ചുമതലപ്പെടുത്തി.റൺവേ വെട്ടിച്ചുരുക്കാതെയുള്ള നിർമാണപ്രവർത്തനത്തിനായി എം.പി. സമ്മർദം ചെലുത്തിയിരുന്നു. റൺവേ വെട്ടിച്ചുരുക്കുന്ന നടപടിയിലേക്കു പോകരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പാർലമെന്റിന്റെ നടപ്പുസമ...
അഞ്ചാം പനിക്കിടെ കാലാവസ്ഥാ മാറ്റവും; മഴയ്ക്കും രോഗവ്യാപന ജാഗ്രതയ്ക്കും ഇടയിൽ ക്രിസ്മസ് പരീക്ഷ
Local

അഞ്ചാം പനിക്കിടെ കാലാവസ്ഥാ മാറ്റവും; മഴയ്ക്കും രോഗവ്യാപന ജാഗ്രതയ്ക്കും ഇടയിൽ ക്രിസ്മസ് പരീക്ഷ

Perinthalmanna RadioDate: 13-12-2022മലപ്പുറം: മാൻഡോസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ അപ്രതീക്ഷിതമായെത്തിയ മഴയും മഴ തുടരുമെന്ന കാലാവസ്ഥാ പ്രവചനവും കാരണം രണ്ടാംപാദ വാർഷിക പരീക്ഷ മഴയിലാകുമോ എന്ന് ആശങ്ക. ജില്ലയിൽ അഞ്ചാം പനി വ്യാപനമുള്ളതിനാൽ സ്കൂളുകളിൽ അതീവ ശ്രദ്ധചെലുത്താനുള്ള ആരോഗ്യവകുപ്പിന്റെ നിർദ്ദേശം തുടരുമ്പോഴാണ് പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥ മാറ്റവും വില്ലനാകുന്നത്. ഡിസംബറിലെ തണുപ്പിനൊപ്പം ഇടയ്ക്ക് കനത്തും അല്ലാത്തപ്പോൾ മൂടിക്കിടക്കുന്ന അന്തരീക്ഷത്തോടെ ചാറ്റൽ മഴയുമുള്ളത് രോഗങ്ങൾ കൂടാൻ ഇടയാക്കുമോ എന്ന ആശങ്കയ്ക്കും കാരണമാകുന്നു.ഇന്നലെ ജില്ലയിൽ യെല്ലോ അലർട്ടായിരുന്നു. 15-ാം തീയതിവരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നലെ മുതൽ ഹയർ സെക്കൻഡറിക്കാർക്ക് ക്രിസ്മസ് പരീക്ഷ ആരംഭിച്ചു. 14 മുതൽ ഹൈസ്കൂൾ കുട്ടികൾക്ക് പരീക്ഷ തുടങ്ങും. അഞ്ചാം പനി പ്രതിരോധ നടപടിയുടെ ഭാഗമായി സ്കൂളുകളിൽ ആരോഗ്യ വക...