Thursday, September 17

Local

പെരിന്തൽമണ്ണയിൽ സംയുക്ത ക്രിസ്മസ് ആഘോഷം നടത്തി
Local

പെരിന്തൽമണ്ണയിൽ സംയുക്ത ക്രിസ്മസ് ആഘോഷം നടത്തി

Perinthalmanna RadioDate: 13-12-2022പെരിന്തൽമണ്ണ: എല്ലാ ക്രൈസ് തവ വിഭാഗങ്ങളെയും ഒരുമിപ്പിച്ചു. വൈഎംസിഎയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ സംയുക്ത ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂൾ അങ്കണത്തിൽ വൈഎംസിഎ സബ് റീജനൽ ചെയർമാൻ എം.സി.മാത്തുക്കുട്ടി ഉദ്ഘാടനം ചെയ്തു.വൈഎംസിഎ പ്രസിഡന്റ് ഫാ. ജോർജ് പുത്തൻചിറ ആധ്യക്ഷ്യം വഹിച്ചു. താമരശ്ശേരി രൂപതാ വികാരി ജനറൽ മോൺ.ജോൺ ഒറവങ്കര മുഖ്യസന്ദേശം നൽകി.കൺവീനർ റവ.സിജു ജേക്കബ്, സെക്രട്ടറി ഷിബു ചെറിയാൻ, നജീബ് കാന്തപുരം എംഎൽഎ, നഗരസഭാധ്യക്ഷൻ പി. ഷാജി, ഫാ.ഡെന്നീസ് ചോലപള്ളിൽ, പാസ്റ്റർ ബിജോയ് കുര്യാക്കോസ്, ഫാ.ആന്റണി കാരുക്കുന്നേൽ, ഫാ.ജയിംസ് വാമറ്റത്തിൽ, ഉല്ലാസ് വി.ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ചു. പെരിന്തൽമണ്ണയിലെ 18 ക്രിസ്ത്യൻ ദേവാലയങ്ങളിൽ നിന്നെത്തിയ കരോൾ സംഘങ്ങൾ ഗാനങ്ങൾ ആലപിച്ചു....
ബസുകളിലെ പരസ്യ നിരോധനം; കെഎസ്ആർടിസി സുപ്രീം കോടതിയിൽ
Local

ബസുകളിലെ പരസ്യ നിരോധനം; കെഎസ്ആർടിസി സുപ്രീം കോടതിയിൽ

Perinthalmanna RadioDate: 13-12-2022ബസുകളിലെ പരസ്യ നിരോധനത്തിനെതിരെ കെഎസ്ആർടിസി സുപ്രിംകോടതിയിൽ. ഹൈക്കോടതി ഉത്തരവിനെതിരെയാണ് കെഎസ്ആർടിസി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. ഉത്തരവ് വൻ വരുമാനനഷ്ടം ഉണ്ടാക്കുന്നതായി കെഎസ്ആർടിസി കോടതിയെ അറിയിച്ചു.സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ പരസ്യം നൽകാൻ അനുവദിക്കണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. വലിയ നഷ്ടമാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനിടെ പരസ്യം കൂടി നിർത്തലാക്കിയാൽ കൂടുതൽ പ്രതിസന്ധിയുണ്ടാകുമെന്ന് കെഎസ്ആർടിസി സുപ്രിംകോടതിയിൽ നൽകിയ അപ്പീലിൽ വ്യക്തമാക്കി.കോവിഡ് കാലത്തിന് ശേഷം കെഎസ്ആർടിസിയുടെ പ്രധാന വരുമാന മാർഗമായിരുന്നു പരസ്യങ്ങൾ. കളർകോഡ് ഉൾപ്പടെയുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെ പരസ്യങ്ങൾ നൽകാനാകുമെന്നും കെഎസ്ആർടിസി അപ്പീലിൽ പറയുന്നു.വടക്കാഞ്ചേരി ബസ് അപകടത്തിന് ശേഷമാണ് കെഎസ്ആർടിസിയിൽ പരസ്യങ്ങൾ വിലക്കിക്കൊണ്ട് ഹൈക്കോ...
നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ് ഇന്ന് മുതല്‍ സർവീസ് പുനരാരംഭിക്കും
Local

നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ് ഇന്ന് മുതല്‍ സർവീസ് പുനരാരംഭിക്കും

Perinthalmanna RadioDate: 13-12-2022അങ്ങാടിപ്പുറം: കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവൃത്തികൾ പൂർത്തിയായി. ഇന്ന് മുതൽ നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ് സർവീസ് പുനഃരാരംഭിക്കും. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ നിർമ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് രാജ്യറാണി എക്സ്‌പ്രസിന്റെ സർവീസ് പൂർണ്ണമായും റദ്ദാക്കിയത് യാത്രക്കാർക്ക് ദുരിതമായിരുന്നു. ഡിസംബർ എഴ് മുതൽ 12 വരെയാണ് സർവീസ് റദ്ദാക്കിയത്. മലയോര മേഖലയിലുള്ളവരുടെ പ്രധാന ആശ്രയം രാജ്യറാണിയാണ്. തിരുവനന്തപുരം ആർ.സി.സിയിലേക്കുള്ള രോഗികളിൽ നല്ലൊരു പങ്കും രാജ്യറാണിയെ ആണ് ആശ്രയിക്കുന്നത്....
ജില്ലയിലെ റെയിൽവേ സ്വപ്നങ്ങളെല്ലാം ചുവപ്പു സിഗ്നലിൽ കുടുങ്ങി കിടക്കുന്നു
Local

ജില്ലയിലെ റെയിൽവേ സ്വപ്നങ്ങളെല്ലാം ചുവപ്പു സിഗ്നലിൽ കുടുങ്ങി കിടക്കുന്നു

Perinthalmanna RadioDate: 12-12-2022അങ്ങാടിപ്പുറം: ബജറ്റിൽ വരും, ചിലപ്പോ സർവേയും നടക്കും, എന്നാൽ പാളമന്വേഷിച്ചാൽ കടലാസിലേ കാണൂ. പതിറ്റാണ്ടുകളായി ജില്ലയിലെ റെയിൽവേ സ്വപ്നങ്ങളെല്ലാം ചുവപ്പു സിഗ്നലിലാണ്. പുതിയ നഗരങ്ങളിലേക്ക് പാത നീട്ടാനുള്ള റെയിൽവേ ശ്രമം പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും പാളം തെറ്റിയ എണ്ണമറ്റാത്ത പ്രഖ്യാപനങ്ങൾ പോലെയാകുമോ എന്ന ആശങ്ക ബാക്കി. ദാ, ഇപ്പോ വന്നു എന്നമട്ടിലായിരുന്നു നിലമ്പൂർ -നഞ്ചൻകോട് പാത. എങ്ങുമെത്തിയില്ല. അങ്ങാടിപ്പുറം - ഫറോക്ക്, ഗുരുവായൂർ -തിരുനാവായ, അങ്ങാടിപ്പുറം- തിരൂർ, മേലാറ്റൂർ -കോഴിക്കോട്, നിലമ്പൂർ -ഫറോക്ക് തുടങ്ങി എത്ര പാതകളുടെ പേരുപറഞ്ഞ് കൊതിപ്പിച്ചു ഈ നാടിനെ ? ഏറ്റവും ഒടുവിലത്തേതാണ് മലപ്പുറം, മഞ്ചേരി നഗരങ്ങളെ റെയിലുമായി ബന്ധിപ്പിക്കണമെന്ന നിർദേശം. അഞ്ചു കിലോമീറ്റർ പരിധിയിൽ റെയിലില്ലാത്ത അരലക്ഷത്തിനുമേൽ ജനസംഖ്യയുള്ള നഗരങ്ങളെ റെയിൽവേയുമായി ബന്ധിപ്പിക്കുന്നതി...
ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് രണ്ടാംഘട്ട പരിശീലനം സംഘടിപ്പിച്ചു
Local

ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് രണ്ടാംഘട്ട പരിശീലനം സംഘടിപ്പിച്ചു

Perinthalmanna RadioDate: 12-12-2022പെരിന്തൽമണ്ണ: മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പുതിയ പ്രവർത്തകരെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ട പരിശീലനം സംഘടിപ്പിച്ചു. പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പെരിന്തൽമണ്ണ ഗവണ്മെന്റ് ബോയ്സ് സ്കൂളിൽ ആണ് ട്രെയിനിങ് സംഘടിപ്പിച്ചത്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെയും, ഫയർ & റെസ്ക്യൂ ഡിപ്പാർട്മെന്റിന്റെയും ട്രെയിനിങ് ആണ് രണ്ടാം ഘട്ട ട്രൈനിങ്ങിൽ ഉൾപെടുത്തിയിരുന്നത്. സ്റ്റേഷൻ യൂണിറ്റ് അംഗം വഹിദ അബു പരിപാടി സ്വാഗതം ചെയ്തു. ട്രെയിനിങ് ഉദ്ഘാടനം പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എകെ മുസ്തഫ നിർവഹിച്ചു. സ്റ്റേഷൻ യൂണിറ്റ് അംഗം ഫവാസ് മങ്കട അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സന്തോഷ്‌ കുമാർ, ഫയർ & റെസ്ക്യൂ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) അബ്ദുൽ സലീമും ക്ലാസിന് നേതൃത്വം ...
ബ്രസീലിൻ്റേയും പോർച്ചുഗലിൻ്റേയും തോൽവിയോടെ ആരാധകരുടെ ഇഷ്ട ടീമായി ക്രൊയേഷ്യ
Local, Sports

ബ്രസീലിൻ്റേയും പോർച്ചുഗലിൻ്റേയും തോൽവിയോടെ ആരാധകരുടെ ഇഷ്ട ടീമായി ക്രൊയേഷ്യ

Perinthalmanna RadioDate: 12-12-2022പെരിന്തൽമണ്ണ: ബ്രസീൽ ആരാധകരുടെയും അർജന്റീന ആരാധകരുടെയും ഇഷ്ടവും അനിഷ്ടവും മാറി മാറി അനുഭവിക്കാൻ യോഗമുള്ള ടീമാണ് ക്രൊയേഷ്യ. കൂടുതൽ ആരും എവിടെയും ഫ്ലെക്സും കട്ടൗട്ടും ഒന്നും ഉയർത്തിയില്ലെങ്കിലും പെരിന്തൽമണ്ണ ജൂബിലി റോഡിൽ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ക്രൊയേഷ്യക്ക് വേണ്ടി ഒരു ചെറിയ ഫ്ലക്സ് ബോർഡ് വെച്ചിരുന്നു. ഈഗിൾസ് ജൂബിലി ക്ലബിലെ ഏക ക്രൊയേഷ്യ ആരാധകനായ മുസ്തഫ സ്ഥാപിച്ചതായിരുന്നു ആ ഫ്ലക്സ് ബോർഡ്. ബിഗ് സ്ക്രീൻ കേന്ദ്രങ്ങൾക്ക് മുൻപിൽ ക്രൊയേഷ്യക്കും ആളുണ്ടായി. ബ്രസീലുമായി ഏറ്റുമുട്ടിയപ്പോൾ അർജന്റീനക്കാരുടെ കൈയടികൾ. ഇനി സെമി ഫൈനലിൽ കിട്ടും മറ്റു ടീമുകളുടെ ആരാധകരുടെ കൈയടികൾ. ഇപ്പോള്‍ ഏററവും കൂടുതല്‍ ആരാധകര്‍ ഉള്ളത് ക്രൊയേഷ്യ ടീമിനാണ്. അതിന് ഒരുപാട് കാരണങ്ങള്‍ ഉണ്ട്. ബ്രസീല്‍, പോർച്ചുഗൽ, സ്പെയിന്‍, ജർമനി തുടങ്ങിയ ഈ ലോകകപ്പിൽ നിന്ന് പുറത്തായ മിക്ക ടീമുകള...
ചെമ്മാണിയോട് ബൈപാസിന്റെ നവീകരണം നീളുന്നത് നാട്ടുകാരെ ദുരിതത്തിലാക്കി
Local

ചെമ്മാണിയോട് ബൈപാസിന്റെ നവീകരണം നീളുന്നത് നാട്ടുകാരെ ദുരിതത്തിലാക്കി

Perinthalmanna RadioDate: 12-12-2022മേലാറ്റൂർ: കാത്തിരിപ്പിന് ഒടുവിൽ ഫണ്ട് അനുവദിച്ചു കിട്ടിയ ചെമ്മാണിയോട് ബൈപാസ് റോഡിന്റെ നവീകരണം നീളുന്നത് നാട്ടുകാരെ ദുരിതത്തിലാക്കി. പൊടിശല്യത്താൽ ഒട്ടേറെ വീട്ടു കാരും ഇരുചക്ര വാഹന യാത്രക്കാരും കാൽനട യാത്രക്കാരുമാണ് കഷ്ടത്തിലായത്. സ്ഥലം എംഎൽഎയുടെയും ജില്ലാ പഞ്ചായത്തിന്റെയും അരക്കോടി രൂപ വീതം ചെലവിട്ടാണ് ഒരു കിലോമീറ്ററോളം റോഡ് നവീകരിക്കുന്നത്. നിലവിൽ ഉണ്ടായിരുന്ന റോഡ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചിരുന്നു. മൺ പാതയായതോടെ പൊടിശല്യത്താൽ പ്രദേശത്തുകാർ പൊറുതി മുട്ടി. നിരതരമായ പരാതിയെ തുടർന്നു നജീബ് കാന്തപുരം എംഎൽഎ കഴിഞ്ഞ ഒക്ടോബർ 14ന് സ്ഥലം സന്ദർശിച്ചിരുന്നു.ഓവുപാലം പണി നടത്തി ഒരു മാസത്തിനകം റോഡിന്റെ പണി തീർക്കുമെന്നു കരാറുകാരനുമായി സംസാരിച്ച് തീരുമാനം എടുത്തതായിരുന്നു. എന്നാൽ ഒന്നര മാസം കഴിഞ്ഞിട്ടും പണി എങ്ങും എത്തിയില്ലെന്നാണ് നാട്ടുകാരുടെ പരാ...
മലപ്പുറം ജില്ലയിൽ പ്ലസ് വൺ പ്രവേശനം ലഭിച്ചത് 57,991 പേർക്ക് മാത്രം
Kerala, Local

മലപ്പുറം ജില്ലയിൽ പ്ലസ് വൺ പ്രവേശനം ലഭിച്ചത് 57,991 പേർക്ക് മാത്രം

Perinthalmanna RadioDate: 12-12-2022മലപ്പുറം: പ്ലസ് വൺ പ്രവേശന നടപടികൾ അവസാനിച്ചതോടെ ജില്ലയിൽ ആകെ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു. സർക്കാർ, എയ്ഡഡ് വിഭാഗങ്ങളിൽ എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ തലത്തിൽ ആകെ 57,991 കുട്ടികളാണ് പ്രവേശനം നേടിയത്. 62,729 പേർക്ക് പ്രവേശനം ലഭിച്ചു എന്നാണ് നേരത്തേ അധികൃതർ അറിയിച്ചിരുന്നത്. പുതിയ കണക്ക് പ്രകാരം ഇതിൽ 4,738 കുട്ടികളുടെ കുറവുണ്ട്.വിദ്യാർഥികളുടെ തുടർപഠന അവസരം സംബന്ധിച്ച് കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ ചോദ്യത്തിന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നൽകിയ മറുപടിയിലാണ് ‍യഥാർഥ കണക്ക് പറയുന്നത്. എച്ച്.എസ്.എസ് സർക്കാർ തലത്തിൽ 31,133 പേർക്കും എയ്ഡഡ് തലത്തിൽ 24,014 പേർക്കുമാണ് പ്രവേശനം ലഭിച്ചത്.വി.എച്ച്.എസ്.ഇ സർക്കാർ തലത്തിൽ 2,637 കുട്ടികളും എയ്ഡഡ് തലത്തിൽ 207 കുട്ടികളും പ്രവേശനം നേടി. നടപടികൾ പൂർത്തിയായതോടെ ഒക്ട...
ഇ.വി. ചാർജിങ് സ്റ്റേഷനുകൾ റെഡി; 325 രൂപയ്ക്ക് 300 കിലോമീറ്റർ ഓടാം
Local

ഇ.വി. ചാർജിങ് സ്റ്റേഷനുകൾ റെഡി; 325 രൂപയ്ക്ക് 300 കിലോമീറ്റർ ഓടാം

Perinthalmanna RadioDate: 11-12-2022മലപ്പുറം: ജില്ലയിലെ പുതുതായി നിലവിൽ വന്ന ചാർജിങ് സ്റ്റേഷനുകളെല്ലാം പ്രവർത്തനസജ്ജമായി. നാലുചക്ര വാഹനങ്ങൾക്ക് 325 രൂപയുടെ വൈദ്യുതി ഉപയോഗിച്ച് 300 കിലോമീറ്റർ യാത്രചെയ്യാം.ഇലക്‌ട്രിക് വാഹനങ്ങളുടെ എണ്ണം കുറവായതിനാൽ സ്റ്റേഷനുകളിൽ തിരക്ക് കുറവാണ്. ചാർജിങ് സ്റ്റേഷനുകൾ ജന സൗഹൃദമാക്കാൻ മൊബൈൽ ചാർജിങ് സംവിധാനം, കുടിവെള്ളം എന്നിവ സ്ഥാപിക്കുന്നത് ബോർഡിന്റെ പദ്ധതിയിലുണ്ടെന്ന് കെ.എസ്.ഇ.ബി. അസി. എക്സിക്യുട്ടീവ് എൻജിനിയർ അനീഷ് പാറക്കാടൻ പറഞ്ഞു. ജില്ലയിൽ മാത്രമായി 122 സ്ഥലങ്ങളിലാണ് കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിൽ ചാർജിങ് സ്റ്റേഷൻ നിലവിലുള്ളത്.നാലുചക്ര വാഹനങ്ങൾക്കായുള്ള ഫാസ്റ്റ് ചാർജിങ് സ്റ്റേഷനും ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി പോൾ മൗണ്ടഡ് സ്റ്റേഷനുമാണുള്ളത്. വാഹനത്തിന്റെ ശേഷി അനുസരിച്ച് പൂർണമായി ചാർജ്‌ ചെയ്യാൻ ഇരുചക്ര വാഹനങ്ങൾക്ക് രണ്ടു മുതൽ നാലു വരെയും...
ജില്ലയിൽ പോലീസിൻ്റെ പ്രത്യേക പരിശോധന ; ഒറ്റ ദിവസം 608 കേസുകൾ രജിസ്റ്റർ ചെയ്തു
Local

ജില്ലയിൽ പോലീസിൻ്റെ പ്രത്യേക പരിശോധന ; ഒറ്റ ദിവസം 608 കേസുകൾ രജിസ്റ്റർ ചെയ്തു

Perinthalmanna RadioDate: 11-12-2022മലപ്പുറം: വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് ശനിയാഴ്ച ജില്ലയിൽ പോലീസ് പ്രത്യേക പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. വിവിധ കേസുകളിലായി 608 കേസുകളാണ് രജിസ്റ്റർ ചെയ്തത്.മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂർ, താനൂർ ഡി.വൈ.എസ്.പി. മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ജാമ്യമെടുത്ത് ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളികളായ 35 -ഓളം പേർ പിടിയിലായി.വാറണ്ടുള്ള 93 പേരെയും, മറ്റ് വിവിധ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് 40 പേരെയും പിടികൂടി.കൂടാതെ മദ്യം- മയക്കുമരുന്ന് സംഭവങ്ങളുമായി ബന്ധപ്പെട്ട് 73 കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്നക്ക നമ്പർ ചൂതാട്ടം പോലുള്ള സമാന്തര ലോട്ടറി നടത്തുന്നവർക്ക് എതിരേയും കേസെടുത്തിട്ടുണ്ട്. നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റ സംഭവത്തിൽ 32 കേസുകളും ഗതാഗത നിയ...