Local

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്പെട്ടു; ഇന്നു മുതൽ വ്യാപക മഴയ്ക്ക് സാധ്യത
Kerala, Local

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്പെട്ടു; ഇന്നു മുതൽ വ്യാപക മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 11-11-2022തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്ക് കിഴക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് നിലകൊള്ളുന്ന ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറി. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നു മുതൽ തിങ്കളാഴ്ച വരെ വ്യാപകമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.ശക്തി കൂടിയ ന്യൂനമർദം നാളെ രാവിലെ വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു തമിഴ്നാട് - പുതുച്ചേരി തീരത്തേക്ക് നീങ്ങുകയും തുടർന്ന് നാളെയും മറ്റന്നാളും പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയിൽ തമിഴ്നാട് - പുതുച്ചേരി, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ...
പെരിന്തൽമണ്ണ ഉപജില്ലാ കലോത്സവം സമാപിച്ചു
Local

പെരിന്തൽമണ്ണ ഉപജില്ലാ കലോത്സവം സമാപിച്ചു

Perinthalmanna RadioDate: 11-11-2022പെരിന്തൽമണ്ണ: ഇ.എം.എസ്. വിദ്യാഭ്യാസ സമുച്ചയത്തിൽ നടത്തിയ പെരിന്തൽമണ്ണ ഉപജില്ലാ കലോത്സവം സമാപിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ 257 പോയിന്റുമായി പെരിന്തൽമണ്ണ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ കിരീടം നേടി. 189 പോയിന്റുമായി തൂത ഡി.യു.എച്ച്.എസ്.എസ്. രണ്ടും 187 പോയിന്റുമായി കുന്നക്കാവ് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മൂന്നും സ്ഥാനങ്ങൾ നേടി.ഹൈസ്കൂൾ വിഭാഗത്തിൽ 344 പോയിന്റുകളോടെ കുന്നക്കാവ് ജി.എച്ച്.എസ്.എസ്. ഓവറോൾ ജേതാക്കളായി. താഴേക്കോട് പി.ടി.എം.എച്ച്.എസ്.എസ്. 327 പോയിന്റുമായി രണ്ടാമതും തൂത ഡി.യു.എച്ച്.എസ്.എസ്. 301 പോയിന്റുമായി മൂന്നാം സ്ഥാനത്തുമെത്തി.യു.പി. വിഭാഗത്തിൽ 196 പോയിന്റുമായി ചെറുകര എ.യു.പി. സ്‌കൂൾ ഒന്നാംസ്ഥാനം നേടി. 193 പോയിന്റോടെ എരവിമംഗലം എ.യു.പി. സ്കൂൾ രണ്ടും 192 പോയിന്റോടെ പൂവ്വത്താണി എ.എം.യു.പി. സ്കൂൾ മൂന്നാം സ്ഥാനവും നേടി. എൽ.പി. വിഭാഗത്തിൽ ...
കോഴിക്കോട് വിമാനത്താവളത്തിൽ കുടുംബശ്രീ സിഗ്നേച്ചർ സ്റ്റോർ പ്രവർത്തനമാരംഭിച്ചു
Local

കോഴിക്കോട് വിമാനത്താവളത്തിൽ കുടുംബശ്രീ സിഗ്നേച്ചർ സ്റ്റോർ പ്രവർത്തനമാരംഭിച്ചു

Perinthalmanna RadioDate: 10-11-2022കോഴിക്കോട് അന്താരാഷ്ട്ര വിമാന താവളത്തിൽ കുടുംബശ്രീയുടെ സിഗ്നേച്ചർ സ്റ്റോർ പ്രവർത്തനം ആരംഭിച്ചതോടെ കുടുംബശ്രീ ബ്രാന്റ് ലോകത്തിന് മുന്നിലേക്ക് തുറന്ന കിളിവാതിലായതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ച കുടുംബശ്രീയുടെ ഉത്പന്ന വിപണനശാല സിഗ്നേച്ചർ സ്റ്റോർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീക്ക് ചിറക് മുളച്ച് പറക്കാറായെന്നും ഖ്യാതി അതിരുകൾക്കപ്പുറത്തേക്ക് വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.സ്വാശ്രയസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേ​ന്ദ്രസർക്കാർ ആരംഭിച്ച 'അവസർ' പദ്ധതിക്ക്​ കീഴിൽ സംസ്ഥാനത്ത്​ ആദ്യമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുംബ​ശ്രീ ആരംഭിക്കുന്ന ഉത്പന്ന വിപണന ശാലയാണ് ഇത്.വിമാനത്താവള അതോറിറ്റിക്ക്​ കീഴിലെ വിമാനത്താവളങ്ങളിലാണ്​ സ്വാശ്ര​യ...
തക്കാരപ്പന്തലിലെ ലാഭം പാലിയേറ്റീവ് സൊസൈറ്റിക്ക് നൽകി
Local

തക്കാരപ്പന്തലിലെ ലാഭം പാലിയേറ്റീവ് സൊസൈറ്റിക്ക് നൽകി

Perinthalmanna RadioDate: 10-11-2022പെരിന്തൽമണ്ണ: ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ ഗവ. വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റ് നടത്തിയ 'തക്കാരപ്പന്തൽ' പലഹാര വിപണനകേന്ദ്രത്തിന്റെ ലാഭം പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറി. 15,010 രൂപയാണ് ഫിസിയോതെറാപ്പി ഉപകരണങ്ങൾ വാങ്ങുന്നതിലേക്കു നൽകിയത്.വൊളന്റിയർ സെക്രട്ടറി കെ.ടി. മുബഷിർ, വൊളന്റിയർമാർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി. റസ്‌മ, അധ്യാപിക സുധാറാണി എന്നിവരുടെ സാന്നിധ്യത്തിൽ പാലിയേറ്റീവ് ഭാരവാഹികളായ ഡോ. നിലാർ മുഹമ്മദ്, കുറ്റീരി മാനുപ്പ, പി.പി. സൈതലവി, എ.വി. മുസ്തഫ എന്നിവർക്ക് തുക കൈമാറി. ...
ഡയാലിസിസിന് വിധേയയാകുന്ന സലീനയ്ക്ക് പത്താംക്ലാസ് തുല്യതയുടെ വിജയമധുരം
Local

ഡയാലിസിസിന് വിധേയയാകുന്ന സലീനയ്ക്ക് പത്താംക്ലാസ് തുല്യതയുടെ വിജയമധുരം

Perinthalmanna RadioDate: 10-11-2022പെരിന്തൽമണ്ണ: ആഴ്ചയിൽ മൂന്നു തവണ അർധരാത്രി മുതൽ പുലർച്ചെവരെ നീളുന്ന ഡയാലിസിസ്. രാവിലെ അവശത മറന്ന് പഠന കേന്ദ്രത്തിന്റെ മൂന്നാം നിലയിലേക്കുള്ള പടവുകളുടെ കയറ്റം. പരീക്ഷ എഴുതുന്നതിനിടെ തലകറങ്ങി അല്പനേരം കിടക്കേണ്ടിവന്നു. എന്നിട്ടും പഠിക്കണം, പത്താംക്ലാസ് ജയിക്കണം അതുമാത്രമായിരുന്നു സലീനയുടെ സ്വപ്നം. മനക്കരുത്തിന്റെ മാത്രം ബലത്തിൽ പൂർത്തിയാക്കിയ പരീക്ഷയുടെ ഫലം ബുധനാഴ്ച വന്നു. എല്ലാ വിഷയങ്ങളിലും ജയിച്ച് ഉന്നത പഠനത്തിന് യോഗ്യതനേടി.ഇച്ഛാശക്തിയും കഠിനാധ്വാനവും ചേർന്നാൽ ലക്ഷ്യത്തിലെത്താമെന്നതിന്റെ ഉദാഹരണമാവുകയാണ് ആലിപ്പറമ്പ് ബിടാത്തിയിലെ പാറക്കല്ലിൽ സലീന (33).സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താംക്ലാസ് തുല്യത പരീക്ഷയിലെ ഒൻപത് വിഷയങ്ങളിൽ രണ്ട് എ പ്ലസ്, ഒരു എ, നാല് ബി പ്ലസ്, ഒരു ബി, ഒരു സി പ്ലസ് എന്നിങ്ങനെ ഗ്രേഡുകളാണ് നേടിയത്. പരീക്ഷാ ദിവസങ്ങളിലൊന്നിൽ പനി...
പാതിരാത്രിയിലും മിണ്ടാപ്രാണികൾക്ക് തുണയായി ട്രോമാകെയർ പ്രവർത്തകർ
Local

പാതിരാത്രിയിലും മിണ്ടാപ്രാണികൾക്ക് തുണയായി ട്രോമാകെയർ പ്രവർത്തകർ

Perinthalmanna RadioDate: 10-11-2022പെരിന്തൽമണ്ണ: കുന്നപ്പള്ളി അടിവാരത്ത് ദിവസങ്ങളോളം കാലിൽ കുടുങ്ങിയ കേബിളുമായി കഴിച്ചു കൂട്ടിയ തെരുവ് നായക്ക് പുതുജീവൻ പകർന്ന് മലപ്പുറം ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് അംഗങ്ങൾ. യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ഷക്കീർ കുന്നപ്പള്ളി, മുസമ്മിൽ കുന്നപ്പള്ളി എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. ...
ഗുഡ്സ് ട്രെയിൻ ഓട്ടം തോന്നുംപടി; യാത്രാ ട്രെയിനുകൾ മണിക്കൂറുകളോളം വൈകുന്നു
Kerala, Local

ഗുഡ്സ് ട്രെയിൻ ഓട്ടം തോന്നുംപടി; യാത്രാ ട്രെയിനുകൾ മണിക്കൂറുകളോളം വൈകുന്നു

Perinthalmanna RadioDate: 10-11-2022പെരിന്തൽമണ്ണ ∙ ഷൊർണൂർ – നിലമ്പൂർ റെയിൽവേ പാതയിൽ കൃത്യമായ ഷെഡ്യൂൾ പാലിക്കാതെയുള്ള ഗുഡ്‌സ് ട്രെയിനുകളുടെ ഓട്ടം പാതയിലെ യാത്രാ ട്രെയിനുകൾക്ക് പ്രതിസന്ധി സൃഷ്‌ടിക്കുന്നു.ട്രെയിനുകളുടെ സമയത്ത് എത്തുന്ന ഗുഡ്‌സ് ട്രെയിനുകൾ കാരണം പലപ്പോഴും യാത്രാ ട്രെയിനുകൾ മണിക്കൂറുകളോളം വൈകുന്ന സാഹചര്യമുണ്ട്. ഇതുമൂലം ആയിരക്കണക്കിന് യാത്രക്കാരാണ് കണക്‌ഷൻ ട്രെയിനുകൾ ലഭിക്കാതെ ദുരിതത്തിലാകുന്നത്.രാവിലെ 11.30 മുതൽ ഉച്ചയ്‌ക്ക് 2 വരെ പാതയിൽ യാത്രാ ട്രെയിനുകളില്ലാത്ത സമയമാണ്.ഈ സമയങ്ങളിലേക്ക് ഗുഡ്‌സ് ട്രെയിനുകൾ ക്രമീകരിച്ചാൽ യാത്രാ ട്രെയിനുകളെ ബാധിക്കില്ല.എന്നാൽ കഴിഞ്ഞ 2 ദിവസങ്ങളിൽ വന്ന ഗുഡ്‌സ് ട്രെയിനുകൾ വൈകിട്ട് റൂട്ടിൽ യാത്രാവണ്ടികളുള്ള സമയത്താണ് എത്തിയത്. ഇതുമൂലം രണ്ട് ദിവസങ്ങളിലും ട്രെയിനുകൾ മണിക്കൂറുകളോളം വൈകി. ഞായർ വൈകിട്ട് 3.50 ന് അങ്ങാടിപ്പുറത്ത് നിന്ന് പോകേണ്ട ക...
ഒരു മാസത്തിനിടെ കരിപ്പൂരിൽ നിന്ന് പിടിച്ചത് 13.5 കോടിയുടെ സ്വർണ്ണം
Kerala, Local

ഒരു മാസത്തിനിടെ കരിപ്പൂരിൽ നിന്ന് പിടിച്ചത് 13.5 കോടിയുടെ സ്വർണ്ണം

Perinthalmanna RadioDate: 09-11-2022ഒരു മാസത്തിനിടെ കരിപ്പൂരിൽ പിടികൂടിയത് പതിമൂന്നര കോടിയോളം രൂപയുടെ കള്ളക്കടത്ത് സ്വർണ്ണം. 26.81 കിലോഗ്രാം സ്വർണ്ണവുമായി 24 പേർ പിടിയിലായി. ഇതിൽ 22.27 കിലോഗ്രാം സ്വർണ്ണവും കരിപ്പൂർ വിമാനത്താവളത്തിന് അകത്ത് വച്ച് കസ്റ്റംസ് പിടികൂടിയതാണ്. 4.54 കിലോഗ്രാം സ്വർണ്ണം വിമാനത്താവളത്തിന് പുറത്ത് വച്ച് പൊലീസും പിടികൂടി. കസ്റ്റംസിന്റെ പരിശോധന വെട്ടിച്ച് പുറത്തുകടത്തുന്ന സ്വർണ്ണമാണ് രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പിടികൂടുന്നത്. സ്വർണ്ണ കാരിയർമാരിൽ ഭൂരിഭാഗവും 20നും 30നും ഇടയിൽ പ്രായമുള്ളവരാണ്. ഒരുകിലോ സ്വർണ്ണം കടത്തിയാൽ അര ലക്ഷം രൂപ മുതലാണ് പ്രതിഫലം. വിമാന ടിക്കറ്റ്,​ വിസ,​ താമസച്ചെലവുകൾ എന്നിവ സ്വർണ്ണക്കടത്ത് സംഘം വഹിക്കും. അബൂദാബി,​ ഷാർജ്ജ,​ ദുബായ്,​ ബഹറൈൻ,​ മസ്ക്കറ്റ്,​ ജിദ്ദ,​ ദോഹ എന്നിവിടങ്ങളിൽ നിന്നാണ് ഇക്കാലയളവിൽ സ്വർണ്ണം കടത്തിയത്.233 ഗ്രാം തൂക്കമ...
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തക്കാരപ്പന്തൽ ഒരുക്കി വിദ്യാർഥികൾ
Local

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തക്കാരപ്പന്തൽ ഒരുക്കി വിദ്യാർഥികൾ

Perinthalmanna RadioDate: 09-11-2022പെരിന്തൽമണ്ണ: ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താൻ ഉപജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ രുചി വൈവിധ്യങ്ങളുടെ ഭക്ഷ്യ മേളയൊരുക്കി വിദ്യാർഥികൾ. പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിൽ ഫിസിയോ തെറപ്പി ഉപകരണങ്ങൾ വാങ്ങി നൽകുന്നതിന് തക്കാരപ്പന്തൽ എന്ന പേരിലാണ് പെരിന്തൽമണ്ണ ഗവ. ഗേൾസ് എച്ച്എസ്എസിലെ വിഎച്ച്എസ്ഇ വിദ്യാർഥികളുടെ സ്റ്റാൾ. വിദ്യാർഥികൾ വീടുകളിൽ നിന്ന് തയാറാക്കി കൊണ്ടു വന്ന ചായ, കാപ്പി, മോര്, ശീതള പാനീയങ്ങൾ, പഴങ്ങൾ, പലഹാരങ്ങൾ തുടങ്ങിയവയാണ് തക്കാര പന്തലിൽ ഉള്ളത്.ഉപജില്ലാ കലാമേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികളും അധ്യാപകരും കാഴ്ചക്കാരുമെല്ലാം തക്കാരപ്പന്തലിലെ രുചിയറിയാൻ എത്തുന്നതോടെ മണിക്കൂറുകൾക്കകമാണ് വിഭവങ്ങൾ വിറ്റഴിയുന്നത്. വിഎച്ച്എസ്ഇ അധ്യാപിക പി.റസ്മ, വൊളന്റിയർമാരായ കെ.ടി.മുബഷിർ, പി.കെ.ശിഫല, യു.വർഷ, കെ.ആർ.ഷഹാന, സി നാൻ, സാരംഗ്, ജംഷീർ, അർച്ചന രാ...
പെരിന്തൽമണ്ണയിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടും
Local

പെരിന്തൽമണ്ണയിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടും

Perinthalmanna RadioDate: 09-11-2022പെരിന്തൽമണ്ണ 110 കെ.വി സബ് സ്റ്റേഷനിൽ അടിയന്തിര അറ്റകുറ്റ പണി നടക്കുന്നതിനാൽ നാളെ (10.11.2022) രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണി വരെ പെരിന്തൽമണ്ണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുന്നതാണെന്ന് പെരിന്തൽമണ്ണ കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.