Local

പുതുവർഷത്തിൽ അഞ്ച് പുതിയ പോക്സോ കോടതികൾ തുടങ്ങും
Local

പുതുവർഷത്തിൽ അഞ്ച് പുതിയ പോക്സോ കോടതികൾ തുടങ്ങും

Perinthalmanna RadioDate: 09-11-2022പെരിന്തൽമണ്ണ: പുതുതായി ജില്ലയ്ക്ക് അനുവദിച്ച 5 കോടതികൾ പുതു വർഷാരംഭത്തിൽ തുടങ്ങും. ഇതിന് ആവശ്യമായ സജ്ജീകരണങ്ങൾ തുടങ്ങി. അടുത്ത മാസം പ്രവൃത്തികൾ പൂർത്തിയാകും. നിലവിലുള്ള 4 കോടതികൾക്കു പുറമേയാണ് 5 കോടതികൾ കൂടി വരുന്നത്. മഞ്ചേരിയിൽ ഐജിബിടിക്കു മുകളിലാണ് സ്ഥലം പരിഗണിക്കുന്നത്. പെരിന്തൽമണ്ണ, പരപ്പനങ്ങാടി എന്നിവിടങ്ങളിൽ നിലവിലുള്ള സമുച്ചയത്തിൽ സ്ഥാപിക്കും. നിലമ്പൂരിൽ പഴയ മുനിസിപ്പൽ കെട്ടിടത്തിലും പൊന്നാനിയിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലും സ്ഥാപിക്കാനാണ് പദ്ധതി. ബെഞ്ച് ക്ലാർക്ക്, എൽ ഡി ക്ലാർക്ക് തുടങ്ങിയവരെ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കും. സ്റ്റെനോഗ്രഫർ, ടൈപ്പിസ്റ്റ്, പ്യൂൺ എന്നിവരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കും. ജഡ്ജിമാരെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്ന മുറക്ക് ഹൈക്കോടതി നിയമിക്കും. ...
സ്‌കൂൾ പൊതു പരീക്ഷകൾ മാർച്ച് 13 മുതൽ നടത്താൻ ശുപാർശ
Local

സ്‌കൂൾ പൊതു പരീക്ഷകൾ മാർച്ച് 13 മുതൽ നടത്താൻ ശുപാർശ

Perinthalmanna RadioDate: 09-11-2022എസ്.എസ്.എൽ.സി., പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ നടത്താൻ ശുപാർശ. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ സാന്നിധ്യത്തിൽ നടന്ന പരീക്ഷയുമായി ബന്ധപ്പെട്ട സമിതിയുടെ യോഗമാണ് സർക്കാരിന് ശുപാർശ നൽകിയത്. ഇതിനു മുന്നോടിയായി മോഡൽ പരീക്ഷകൾ പൂർത്തിയാക്കും. ഈ സമയക്രമത്തിൽ പൊതുപരീക്ഷ നടക്കാത്ത ദിവസങ്ങളിൽ ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിലെ പരീക്ഷകളും നടത്താമെന്നാണ് ശുപാർശ. സമിതിറിപ്പോർട്ട് സർക്കാർ പരിഗണിച്ചശേഷമേ പരീക്ഷാ നടത്തിപ്പിൽ അന്തിമ തീരുമാനമെടുക്കൂ. ...
ഒമ്പതര കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ
Local

ഒമ്പതര കിലോ കഞ്ചാവുമായി രണ്ടു പേർ അറസ്റ്റിൽ

Perinthalmanna RadioDate: 09-11-2022പെരിന്തൽമണ്ണ: ഗുഡ്സ് വാഹനത്തില്‍ ഒളിപ്പിച്ച് കടത്തിയ 9.450 കിലോഗ്രാം കഞ്ചാവുമായി പെരിന്തൽമണ്ണയിൽ രണ്ടുപേർ പൊലീസ്‌ പിടിയിൽ. അലനെല്ലൂര്‍ സ്വദേശികളായ ചെറൂക്കന്‍ യൂസഫ് (35), പാക്കത്ത് ഹംസ (48) എന്നിവരെയാണ്‌ പെരിന്തൽമണ്ണ പൊലീസ്‌ അറസ്റ്റ്‌ചെയ്‌തത്‌. മണ്ണാര്‍ക്കാട്, അലനെല്ലൂര്‍ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘം കഞ്ചാവും സിന്തറ്റിക് ലഹരിമരുന്നുകളും കേരളത്തിലേക്ക് കടത്തുന്നതായ രഹസ്യവിവരത്തെ തുടർന്ന്‌ നടത്തിയ രാത്രികാല പട്രോളിങ്ങിനിടെയാണ്‌ പാണമ്പിയില്‍വച്ച് പ്രതികൾ പിടിയിലായത്‌. പെരിന്തല്‍മണ്ണ ഡിവൈഎസ്‌പി എം സന്തോഷ്‌കുമാര്‍, സിഐ സി അലവി, എസ്ഐ എ എം യാസിർ, അഡീഷണല്‍ എസ്ഐ സജീവ്, എസ്‌സിപിഒ ജയമണി, സിപിഒമാരായ അബ്ദുള്‍ സത്താര്‍, സല്‍മാന്‍ ഫാരിസ്, നജീബ് എന്നിവരടങ്ങിയ സംഘവും ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്ക്വാഡും ചേർന്നാണ്‌ പരിശോധന നടത്തിയത്‌. ...
വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തി
Local

വ്യാപാര സ്ഥാപനങ്ങളിൽ വ്യാപക പരിശോധന നടത്തി

Perinthalmanna RadioDate: 09-11-2022പെരിന്തൽമണ്ണ: പൊതുവിതരണം, ലീഗൽ മെട്രോളജി, റവന്യൂ വകുപ്പുകൾ സംയുക്തമായി പെരിന്തൽമണ്ണയിലെ അരി, പലചരക്ക് മൊത്ത-ചില്ലറ വിൽപനശാലകളിലും സൂപ്പർമാർക്കറ്റുകളിലും പരിശോധന നടത്തി. അമിതവില ഈടാക്കുന്നതിനെതിരേയും കരിഞ്ചന്ത, പൂഴ്‌ത്തിവെപ്പ് എന്നിവ തടയുന്നതിനുമായുള്ള നടപടികളുടെ ഭാഗമായിട്ടായിരുന്നു പരിശോധന. ക്രമക്കേട് കണ്ടെത്തിയ കടയുടമകൾക്ക് നോട്ടീസ് നൽകുകയും പിഴ ചുമത്തുകയുംചെയ്തു. പൊതുവിപണിയിൽ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകളും നിയമനടപടികളും തുടരുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയ്ക്ക് താലൂക്ക് സപ്ലൈ ഓഫീസർ പി. അബ്ദുറഹ്‌മാൻ, തഹസിൽദാർ പി.എം. മായ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ രഞ്ജിത്ത്, റേഷനിങ് ഇൻസ്‌പെക്ടർ ടി.എ. രജീഷ്‌കുമാർ, ജീവനക്കാരായ പി. ജയദേവ്, കെ. പ്രവീൺ, പി.എ. സജി, അമൃത് രാജ് എന്നിവർ നേതൃത്വംനൽകി. ...
Local, Trending
പെരിന്തൽമണ്ണയിൽ മാനസിക വിഭ്രാന്തിയിൽ യുവാവ് ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നിലേക്ക് എടുത്തുചാടിPerinthalmanna RadioDate: 09-11-2022പെരിന്തൽമണ്ണയിൽ മാനസിക വിഭ്രാന്തിയിൽ യുവാവ് ഓടിക്കൊണ്ടിരുന്ന ബസ്സിന് മുന്നിലേക്ക് എടുത്തുചാടി. ബസിന്റെ ചില്ല് തകർത്ത് താഴേക്ക് വീണ യുവാവ് നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചു. പെരിന്തൽമണ്ണ കോഴിക്കോട് പാലക്കാട് സംസ്ഥാന പാതയിൽ പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷന് സമീപത്താണ് യുവാവിന്റെ അഭ്യാസം....
പുള്ളാവൂരിലെ കട്ടൗട്ടുകളുടെ ആരാധകരായി ഫിഫയും
Kerala, Local, Sports, Trending

പുള്ളാവൂരിലെ കട്ടൗട്ടുകളുടെ ആരാധകരായി ഫിഫയും

Perinthalmanna RadioDate: 08-11-2022പുള്ളാവൂർ പുഴയിൽ ഫുട്ബാൾ ആരാധകർ സ്ഥാപിച്ച ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരുടെ കട്ടൗട്ടുകളുടെ ചി​ത്രം പങ്കുവെച്ച് അന്തർ ദേശീയ ഫുട്ബാൾ ഫെഡറേഷനും. ട്വിറ്റർ വഴിയാണ് 'ഫിഫ ലോകകപ്പ് ജ്വരത്തിൽ കേരളം' എന്ന കുറിപ്പോടെ 'ഫിഫ' ചിത്രം പങ്കുവെച്ചത്. ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിച്ചതോടെ കേരളത്തിലെ ഫുട്ബാൾ ആവേശം അന്തർ ദേശീയ മാധ്യമങ്ങളടക്കം വാർത്തയാക്കിയിരുന്നു.പുള്ളാവൂർ ചെറുപുഴയിൽ അർജന്റീന ആരാധകർ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചതോടെ ബ്രസീൽ ആരാധകർ നെയ്മറിന്റെ അതിനേക്കാൾ വലിയ കട്ടൗട്ട് സ്ഥാപിക്കുകയായിരുന്നു. പോർച്ചുഗൽ ആരാധകരും വെറുതെയിരുന്നില്ല. മുമ്പ് സ്ഥാപിച്ച രണ്ടിനെയും വെല്ലുന്ന ​ക്രിസ്റ്റ്യാനോയുടെ കട്ടൗട്ടുമായി അവരും രംഗത്തെത്തി. ഇതിനിടെ പുഴയിൽ കട്ടൗട്ടുകൾ സ്ഥാപിച്ചതിനെ ചൊല്ലി വിവാദവും ഉടലെടുത്തു.പുഴയുടെ സ്വാഭാവി...
സ്‌കൂള്‍, കോളേജ് വിനോദ യാത്രകള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വാടകയ്ക്ക്
Kerala, Local

സ്‌കൂള്‍, കോളേജ് വിനോദ യാത്രകള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വാടകയ്ക്ക്

Perinthalmanna RadioDate: 08-11-2022സ്‌കൂള്‍, കോളേജ് വിനോദ യാത്രകള്‍ക്ക് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വാടകയ്ക്ക് ലഭിക്കും. മിനി ബസുകള്‍ മുതല്‍ മള്‍ട്ടി ആക്സില്‍ വോള്‍വോ ബസുകള്‍വരെയാണ് ലഭിക്കുക. ഏഴ് വിഭാഗങ്ങളിലായി മിനിമം നിരക്ക് പ്രഖ്യാപിച്ചു. നാല്, എട്ട്, 12, 16 മണിക്കൂര്‍ എന്നിങ്ങനെ സമയം അടിസ്ഥാനത്തിലും ബസുകള്‍ വാടകയ്ക്ക് നല്‍കും. അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും നിശ്ചിത തുക നല്‍കണം.മിനി ബസിന് നാലുമണിക്കൂറിന് 8,800 രൂപയും 16 മണിക്കൂറിന് 20,000 രൂപയും നല്‍കണം. ഓര്‍ഡിനറിക്ക് നാലുമണിക്കൂറിന് 9,250 രൂപയും 16 മണിക്കൂറിന് 21,000 രൂപയുമാണ് നിരക്ക്. ഫാസ്റ്റിന് നാലു മണിക്കൂറിന് 9,500 രൂപയും 16 മണിക്കൂറിന് 23,000 രൂപയുമാണ് ഈടാക്കുക. സൂപ്പര്‍ ഫാസ്റ്റിന് നാലുമണിക്കൂറിന് 9,900 രൂപയാണ് നിരക്ക്. 16 മണിക്കൂറിന് 25,000 രൂപ. സൂപ്പര്‍ എക്‌സ്പ്രസിന് നാലുമണിക്കൂറിന് 10,250 രൂപയും 16 മണിക്കൂറിന് 2...
പദ്ധതിവിഹിതം വെട്ടിക്കുറച്ചു; വാർഷികപദ്ധതി പരിഷ്‌കരിച്ച് നഗരസഭ
Local

പദ്ധതിവിഹിതം വെട്ടിക്കുറച്ചു; വാർഷികപദ്ധതി പരിഷ്‌കരിച്ച് നഗരസഭ

Perinthalmanna RadioDate: 08-11-2022*പെരിന്തൽമണ്ണ: നഗരസഭയുടെ പദ്ധതിവിഹിതം വെട്ടിക്കുറച്ചതിനെ തുടർന്ന് വാർഷികപദ്ധതി പരിഷ്‌കരിച്ച് ഡി.പി.സി. അംഗീകാരത്തിനു നൽകും. നഗരസഭയുടെ പൊതുവിഭാഗം വികസന ഫണ്ടിൽ 38,95,000 രൂപയാണ് കുറവുവന്നത്. അതേസമയം എസ്.സി.പി. വിഹിതത്തിൽ 23,31,000 രൂപ കൂടുതൽ അനുവദിച്ചിട്ടുണ്ട്. പദ്ധതി പരിഷ്‌കരിച്ച് ഡി.പി.സി. അംഗീകാരത്തിന് ശുപാർശചെയ്യുന്ന വിഷയം ചർച്ചചെയ്യുന്നതിനായി തിങ്കളാഴ്‌ച അടിയന്തര കൗൺസിൽ യോഗം ചേർന്നു. അജൻഡ അവതരിപ്പിച്ചയുടൻ ഇത്തരത്തിൽ പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കുന്നതിൽ പ്രതിഷേധിച്ച് കൗൺസിൽ പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷാംഗം പച്ചീരി ഫാറൂഖ് ആവശ്യപ്പെട്ടു.പദ്ധതി രൂപവത്‌കരിച്ചശേഷം സംസ്ഥാന സർക്കാർ പദ്ധതിവിഹിതം വെട്ടിക്കുറച്ചതിന്റെ ഭാഗമായി നഗരസഭയുടെ പദ്ധതിയിൽ രണ്ടുകോടി രൂപ കുറച്ചതായും പദ്ധതിക്ക് തുടക്കംകുറിക്കുന്ന ഘട്ടത്തിൽ വീണ്ടും കുറയ്ക്കുന്നത് അംഗീകരിക്കാന...
ഇന്ന് പൂര്‍ണ ചന്ദ്രഗ്രഹണം; കേരളത്തില്‍ 15 മിനിറ്റ് കാണാം
Local

ഇന്ന് പൂര്‍ണ ചന്ദ്രഗ്രഹണം; കേരളത്തില്‍ 15 മിനിറ്റ് കാണാം

Perinthalmanna RadioDate: 08-11-20222022ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന്. ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും. നാല് ഭൂഖണ്ഡങ്ങളില്‍ പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും.'ബ്ലഡ് മൂണ്‍' എന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നതിന്റെ ആകാംക്ഷയിലാണ് ലോകം. ഭൂമിയുടെ നിഴലിലേക്ക് വരുന്ന ചന്ദ്രന്റെ നിറം ചുവപ്പായി മാറുന്നതിനാലാണ് ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്നത്. വടക്കേ അമേരിക്ക, മധ്യ അമേരിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, പസഫിക് ദ്വീപുകള്‍, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പൂർണ ചന്ദ്ര​ഗ്രഹണം ദൃശ്യമാവും.ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2.39ന് ഗ്രഹണം ആരംഭിക്കുമെന്നാണു കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 3.46നാണ് പൂര്‍ണ ഗ്രഹണം ആരംഭിക്കുന്നത്. ചന്ദ്രന്‍ പൂര്‍ണമായും ഭൂമിയുടെ നിഴലിലായിരിക്കുമ്പോള്‍ ഗ്രഹണത്തിന്റെ ഘട്ടം പൂര്‍ണമായി 5.12ന് അവസാനിക്കും. തുടര്‍ന്ന് ...
ഷൊർണൂർ- നിലമ്പൂർ പാതയിൽ ചരക്കുവണ്ടി വീണ്ടും വഴിമുടക്കി
Local

ഷൊർണൂർ- നിലമ്പൂർ പാതയിൽ ചരക്കുവണ്ടി വീണ്ടും വഴിമുടക്കി

Perinthalmanna RadioDate: 08-11-2022അങ്ങാടിപ്പുറം: ഷൊർണൂർ- നിലമ്പൂർ പാതയിൽ രണ്ടാം ദിവസവും ചരക്കു വണ്ടിക്കുവേണ്ടി മറ്റു തീവണ്ടികളിലെ യാത്രക്കാർ വഴിയിൽ കുടുങ്ങി.തിങ്കളാഴ്ച 4.10-ന് നിലമ്പൂരിൽനിന്ന്‌ പുറപ്പെട്ട നിലമ്പൂർ-പാലക്കാട് പാസഞ്ചർ ചരക്കുവണ്ടിക്ക്‌ കടന്നുപോകാനായി 40 മിനിറ്റിലധികം അങ്ങാടിപ്പുറത്ത്‌ പിടിച്ചിടേണ്ടിവന്നു. ഇതു കാരണം ഷൊർണൂരിൽനിന്ന് കണക്ഷൻ ട്രെയിനിന്‌ മാറിക്കേറാനുള്ള കണ്ണൂർ, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ അങ്ങാടിപ്പുറത്ത്‌ കുടുങ്ങിക്കിടന്നു.ചരക്കുവണ്ടി വഴിയിൽ കുടുങ്ങിയതുമൂലം ഷൊർണൂർ-നിലമ്പൂർ പാതയിൽ ഞായറാഴ്ച തീവണ്ടികൾ മണിക്കൂറുകളോളം വൈകിയിരുന്നു.മധ്യപ്രദേശിൽനിന്ന് അങ്ങാടിപ്പുറം എഫ്.സി.ഐ. ഗോഡൗണിലേക്ക് ഗോതമ്പുമായി എത്തിയ ചരക്കുവണ്ടിയാണ് ചെറുകരയിൽ പാളത്തിൽ കുടുങ്ങിയത്. ചെറിയ കയറ്റത്തോടുകൂടിയ ഭാഗത്താണ് ട്രെയിനുകൾ പോകാനാകാതെ കുടുങ്ങിയത്. ഈ സമയം നി...