Local

ഫണ്ട് ലഭിക്കാത്തതിനാൽ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിൽ
Kerala, Local

ഫണ്ട് ലഭിക്കാത്തതിനാൽ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിൽ

Perinthalmanna RadioDate: 03-11-2022ഇങ്ങനെയെങ്കിൽ ഏറെ താമസിക്കാതെ, വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്ന അടുക്കളകൾ പൂട്ടേണ്ടി വരുമെന്ന് സ്കൂൾ അധികൃതർ. ഫണ്ട് ലഭിക്കാത്തതിനാൽ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിലായിരിക്കുകയാണ്. ഇനിയും കടംവാങ്ങി പദ്ധതിയുമായി മുന്നോട്ടു പോകാനാവാത്ത സ്ഥിതിയാണെന്ന് മിക്ക സ്കൂൾ അധികൃതരും പറയുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ എന്നീ 3 മാസത്തെ ഫണ്ട് ഇനിയും ലഭിച്ചിട്ടില്ല. രണ്ടായിരവും അതിലധികവും കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലെ അധികൃതർക്ക് ഇതോടെ ലക്ഷങ്ങളുടെ കടബാധ്യതയാണ് വന്നിരിക്കുന്നത്.150 കുട്ടികൾ വരെ ഒരു കുട്ടിക്ക് 8 രൂപയാണ് ഉച്ചഭക്ഷണത്തിന് സർക്കാർ നൽകുന്നത്. 500 കുട്ടികൾ ആണെങ്കിൽ ഒരു കുട്ടിക്ക് 7 രൂപയും അതിൽ‌‌ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ഒരു കുട്ടിക്ക് 6 രൂപയുമാണ് അനുവദിക്കുന്നത്. ഇതിൽ നിന്ന് ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം.ഉച...
കോട്ടയ്ക്കലിൽ അമ്മയെയും രണ്ടു മക്കളും മരിച്ച നിലയിൽ കണ്ടെത്തി
CRIME, Kerala, Local

കോട്ടയ്ക്കലിൽ അമ്മയെയും രണ്ടു മക്കളും മരിച്ച നിലയിൽ കണ്ടെത്തി

Perinthalmanna RadioDate: 03-11-2022മലപ്പുറം: കോട്ടക്കൽ ചെട്ടിയാൻകിണറിൽ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. സഫ്‌വ (26)യെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളായ നാലു വയസുകാരി ഫാത്തിമ സീന, ഒരു വയസുകാരി മറിയം എന്നിവരുടെ മൃതദേഹങ്ങൾ സമീപത്തും കണ്ടെത്തി.ഇന്ന് രാവിലെ അഞ്ചരയോടെയാണ് മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സഫ്‌വയുടെ ഭര്‍ത്താവാണ് മരണ വിവരം പൊലീസില്‍ അറിയിച്ചത്.മൃതദേഹങ്ങള്‍ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നും ഭർത്താവ് ഉൾപ്പെടെയുള്ളവരുടെ മൊഴി എടുക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ഇതിന് ശേഷം മാത്രമേ മരണ കാരണത്തെ കുറിച്ച് കൂടുതൽ പറയാനാകൂ എന്നും പൊലീസ് പറഞ്ഞു. ...
വിലക്കയറ്റത്തിനൊപ്പം ഉദ്യോഗസ്ഥരുടെ അശ്രദ്ധ; 9 ലക്ഷം കുടുംബത്തിന് റേഷനരി നഷ്ടമായി
Kerala, Local

വിലക്കയറ്റത്തിനൊപ്പം ഉദ്യോഗസ്ഥരുടെ അശ്രദ്ധ; 9 ലക്ഷം കുടുംബത്തിന് റേഷനരി നഷ്ടമായി

Perinthalmanna RadioDate: 03-11-2022പൊതു വിപണിയില്‍ അരിവില കുതിക്കുമ്പോള്‍ സ്ഥിരമായി റേഷന്‍ വാങ്ങുന്ന ഒന്‍പതു ലക്ഷം കുടുംബങ്ങള്‍ക്ക് അരി നഷ്ടപ്പെട്ടു. സ്ഥിരമായി റേഷനരി വാങ്ങാന്‍ എത്താത്ത 9.5 ലക്ഷം കുടുംബങ്ങള്‍ ഉള്‍പ്പെടെ 18.51 ലക്ഷം കുടുംബങ്ങള്‍ക്കുള്ള അരിവിതരണമാണ് കഴിഞ്ഞമാസം പാളിയത്. റേഷന്‍കടകളില്‍ സ്റ്റോക്ക് എത്തിക്കുന്നതില്‍ സിവില്‍സപ്ലൈസിനുണ്ടായ വീഴ്ചയാണു കാരണം.സംസ്ഥാനത്തെ 92.86 ലക്ഷം കാര്‍ഡുടമകളില്‍ 74.34 ലക്ഷം പേര്‍ക്കു മാത്രമാണ് ഒക്ടോബറില്‍ റേഷന്‍ നല്‍കാനായത്. ശരാശരി 83 ലക്ഷം പേര്‍ക്ക് അരി നല്‍കുന്ന സ്ഥാനത്താണിത്. പതിവു വിഹിതത്തിനുപുറമേ പി.എം.ജി.കെ.എ.വൈ. പദ്ധതിപ്രകാരം നല്‍കുന്ന സൗജന്യറേഷനും കിട്ടാത്തവര്‍ ഏറെയുണ്ട്.ഒക്ടോബറിലെ അരി 25-നുശേഷമാണ് മിക്ക കടകളിലുമെത്തിയത്. ചിലയിടത്ത് പി.എം.ജി.കെ.എ.വൈ. വിഹിതം 31-നുമാണ് എത്തിയത്. ഈ സാഹചര്യത്തില്‍ കഴിഞ്ഞമാസത്തെ വിതരണം നവംബറിലേ...
പയ്യനാട് സ്റ്റേഡിയം വീണ്ടും ഫുട്ബോള്‍ ആരവങ്ങളിലേക്ക്
Kerala, Local, Sports

പയ്യനാട് സ്റ്റേഡിയം വീണ്ടും ഫുട്ബോള്‍ ആരവങ്ങളിലേക്ക്

Perinthalmanna RadioDate: 02-11-2022മലപ്പുറം കാൽപ്പന്തിനെ ഹൃദയമാക്കിയ മലപ്പുറത്തിന്‌ വീണ്ടും സന്തോഷവാർത്ത. ഐ ലീഗ്‌ ഫുട്‌ബോളിൽ ഗോകുലം കേരള എഫ്‌സിയുടെ ആറ്‌ ഹോം ഗ്രൗണ്ട്‌ കളികൾക്ക്‌ മഞ്ചേരി പയ്യനാട്‌ സ്‌റ്റേഡിയം വേദിയാകും. ബാക്കിയുള്ള മത്സരം കോഴിക്കോട്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലാണ്‌. കൂടുതൽ കാണികൾ എത്തുമെന്ന പ്രതീക്ഷയിലാണ്‌ പകുതി മത്സരങ്ങൾ പയ്യനാട്ടേക്ക്‌ മാറ്റാൻ തീരുമാനിച്ചത്‌. സന്തോഷ്‌ട്രോഫി ഫുട്‌ബോൾ മത്സരം കാണാൻ പയ്യനാട്‌ സ്‌റ്റേഡിയത്തിലേക്ക്‌ ആയിരങ്ങളാണ്‌ ഒഴുകിയെത്തിയതും പയ്യനാടിനെ പരിഗണിക്കാൻ കാരണമായി. ഐ ലീഗ്‌ പുതിയ സീസണിന്റെ ഉദ്‌ഘാടന മത്സരം പയ്യനാട്ടാണ്‌. 12ന്‌ വൈകിട്ട്‌ 4.30ന്‌ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ മുഹമ്മദൻസ് സ്പോർട്ടിങുമായാണ്‌ ഗോകുലത്തിന്റെ മത്സരം. രാത്രി ഏഴിലേക്ക്‌ മാറ്റണമെന്നാവശ്യപ്പെട്ട്‌ ഐ ലീഗ്‌ അധികൃതർക്ക് ഗോകുലം കത്തുനൽകിയിട്ടുണ്ട്‌. കോവിഡിനുശേഷം ആദ്...
ജില്ലയിൽ ഇതുവരെ 16.31 ലക്ഷം പേരുടെ ആധാര്‍ വോട്ടര്‍ ഐഡി ലിങ്കിങ് പൂര്‍ത്തിയായി
Local

ജില്ലയിൽ ഇതുവരെ 16.31 ലക്ഷം പേരുടെ ആധാര്‍ വോട്ടര്‍ ഐഡി ലിങ്കിങ് പൂര്‍ത്തിയായി

Perinthalmanna RadioDate: 02-11-2022സംസ്ഥാനതൊട്ടാകെ ആരംഭിച്ച ആധാര്‍ വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി മലപ്പുറം ജില്ല. സംസ്ഥാനത്തു തന്നെ ഏറ്റവും അധികം വോട്ടര്‍മാരുള്ള മലപ്പുറം ജില്ലയില്‍ ഇതുവരെയായി 1630911 പേരുടെ ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. ജില്ലയില്‍ മൊത്തം 32 ലക്ഷത്തിലധികം വോട്ടര്‍മാരാണുള്ളത്. ഇതില്‍ 50 ശതമാനത്തില്‍ അധികം ആളുകളുടെയും വോട്ടര്‍ ഐഡി ആധാറുമായി ലിങ്ക് ചെയ്യാന്‍ സാധിച്ചത് ജില്ലയിലെ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ കഠിനപ്രയത്‌നം കൊണ്ടുണ്ടായ നേട്ടമാണ്. ആദിവാസി ഗോത്രവിഭാഗങ്ങള്‍ ഏറെയുള്ള നിലമ്പൂര്‍ വനമേഖലകളിലും പൊന്നാനിയടക്കമുള്ള തീരദേശ മേഖലകളിലും ആധാര്‍ ബന്ധിപ്പിക്കല്‍ നടപടികള്‍ സുഗമമായി നടന്നതായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്. ഹരികുമാര്‍ അറിയിച്ചു.സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ടര്‍ പട്ടികയി...
ഗ്രീൻഫീൽഡ് ഹൈവേ കുറ്റിയടിക്കെതിരെ തുവ്വൂരിലും പാണ്ടിക്കാട്ടും പ്രതിഷേധം
Local

ഗ്രീൻഫീൽഡ് ഹൈവേ കുറ്റിയടിക്കെതിരെ തുവ്വൂരിലും പാണ്ടിക്കാട്ടും പ്രതിഷേധം

Perinthalmanna RadioDate: 02-11-2022കരുവാരകുണ്ട്: ഗ്രീൻ ഫീൽഡ് ഹൈവേക്ക് വേണ്ടി കുറ്റിയടിക്കുന്നതിന് എതിരെ തുവ്വൂരിലും പാണ്ടിക്കാട്ടും നാട്ടുകാരുടെ പ്രതിഷേധം. മണിക്കൂറുകൾ നീണ്ട തർക്കത്തിന് ഒടുവിൽ ഡപ്യൂട്ടി കലക്ടർ ജെ.ഒ. അരുണിന്റെ നേതൃത്വത്തിൽ കുറ്റിയടി നടത്തി. ഇന്നലെ പാണ്ടിക്കാട്, തുവ്വൂർ പഞ്ചായത്തുകളുടെ അതിർത്തിയായ വിലങ്ങും പൊയിലിൽ ആണ് കല്ലിടുന്നതിന് വേണ്ടി ഉദ്യോഗസ്ഥർ എത്തിയത്.എന്നാൽ പാണ്ടിക്കാട് പഞ്ചായത്തിൽ നിന്ന് ആളുകൾ പ്രതിഷേധവുമായി എത്തി. നഷ്ട പരിഹാരം സംബന്ധിച്ച് വ്യക്തത വേണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെട്ടു. ജന പ്രതിനിധികൾ ജനങ്ങളുടെ ആവശ്യങ്ങളോടൊപ്പം നിന്ന് കല്ലിടൽ ബഹിഷ്കരിച്ചു.വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ആക്ഷൻ കൗൺസിൽ കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെട്ടു. കുറ്റിയടി തടസ്സപ്പെടുത്തേണ്ടതില്ലെന്ന നിർദേശം കിട്ടിയതിനെ തുടർന്നാണ് ജനങ്ങൾ പ്രതിഷേധത്തിൽ നിന്ന് പിൻമാറ...
കെഎസ്ആർടിസി ബജറ്റ് ടൂറിസം വാർഷികം ആഘോഷിക്കാൻ ചതുരംഗപ്പാറയിലേക്ക് യാത്ര
Kerala, Local

കെഎസ്ആർടിസി ബജറ്റ് ടൂറിസം വാർഷികം ആഘോഷിക്കാൻ ചതുരംഗപ്പാറയിലേക്ക് യാത്ര

Perinthalmanna RadioDate: 02-11-2022കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ സൂപ്പർ ഹിറ്റായ ഉല്ലാസയാത്ര തുടങ്ങി ഒരു വർഷം പിന്നിട്ടു. ഒന്നാം വാർഷികം ആഘോഷിക്കാനും സഞ്ചാര പ്രിയർക്ക് ഒരു യാത്ര ഒരുക്കാനാണ് കെഎസ്ആർടിസിയുടെ പദ്ധതി. ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത് ചതുരംഗപ്പാറയാണ്.നവംബർ ആറിന് തിരൂർ വഴിയാണ് യാത്ര ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ നിന്ന് തമിഴ്നാടിന്റെ ഗ്രാമങ്ങളെ കാണാൻ കഴിയുന്ന ഇടുക്കി ജില്ലയിലെ ടൂറിസം സ്പോട്ടാണിത്. കാറ്റാടിപ്പാടങ്ങളും വലിയ കൊക്കയും കൃഷിയിടങ്ങളും കാടും മലയുമെല്ലാം കാണാം. കാറ്റും മഞ്ഞും അനുഭവിച്ചറിയാം.മലപ്പുറത്ത് നിന്ന് രാവിലെ 4 മണിക്ക് പുറപ്പെടും. തിരൂരിൽ എത്തി ഇവിടെ നിന്നുള്ളവരുമായി കോതമംഗലത്തെത്തും. ഇവിടെ ജംഗിൾ സഫാരി ഒരുക്കിയിട്ടുണ്ട്. പിന്നെ കാഴ്ചകൾ കണ്ട് ചതുരംഗപ്പാറയിലേക്ക്. 1090 രൂപയാണ് ടിക്കറ്റ് നിരക്ക്. പാർക്കുകളിലേക്കും മറ്റുമുള്ള പ്രവേശന പാസുകളും ഭക്ഷ...
താഴേക്കോട് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ശൃംഖല നടത്തി
Local

താഴേക്കോട് ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ ശൃംഖല നടത്തി

Perinthalmanna RadioDate: 02-11-2022താഴേക്കോട്: താഴേക്കോട് പിടിഎം ഹയർ സെക്കണ്ടറി സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മയക്കു മരുന്നിനെതിരെ ലഹരി വിരുദ്ധ ശൃംഖല നടത്തി. ലഹരിയുടെ വഴി തടയാം ഒന്നിച്ചു പോരാടാം എന്ന ബാനറിൽ നടത്തിയ ലഹരി വിരുദ്ധ ശൃംഖല യിൽ സ്കൂളിലെ എൻ എസ് എസ്, സൗഹൃദ ക്ലബ്ബ്‌, സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്‌സ്, ജെ ആർ സി, ലഹരി വിരുദ്ധ ക്ലബ്ബ്‌ അംഗങ്ങൾ, പി ടി എ, രക്ഷിതാക്കൾ, പൊതു ജനങ്ങൾ അധ്യാപകർ എന്നിവർ പങ്കെടുത്തു. പി ടി എ പ്രസിഡണ്ട് പി ടി സക്കീർ ഹുസൈൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്ദുപ്പു പിലാക്കൽ, സ്കൂൾ പ്രിൻസിപ്പാൾ ഡോ എൻ സക്കീർ എന്ന സൈനുദ്ധീൻ, വൈസ് പ്രിൻസിപ്പൽ എം കെ ജയശ്രീ, ഡെപ്യൂട്ടി എച്ച് എം കെ.പി മുഹമ്മദ് പിടിഎ അംഗങ്ങളായ കൂരി നാസർ, കെ എൻ അസീസ്‌, എ.കെ സലീം സ്റ്റാഫ് സെക്രട്ടറി കെ വിജയൻ അദ്ധ്യാപകരായ എൻ ആയിഷ ബീഗം, റഫീഖ് മുഹമ്മദ്, എം കെ യൂസഫ...
ജില്ലാ ആശുപത്രിയിലെ പഴയ കെട്ടിടം പൊളിക്കാൻ ടെൻഡർ നടപടിയായി
Local

ജില്ലാ ആശുപത്രിയിലെ പഴയ കെട്ടിടം പൊളിക്കാൻ ടെൻഡർ നടപടിയായി

പെരിന്തൽമണ്ണ: നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഒരു വർഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ ജില്ലാ ആശുപത്രിയിലെ പഴകി ദ്രവിച്ച ജനതാ പേവാർഡ് കെട്ടിടം പൊളിച്ചു നീക്കാൻ ടെൻഡർ നടപടിയായി. 10 വർഷത്തോളമായി കാല പഴക്കം മൂലം ഉപയോഗ ശൂന്യമായി കിടക്കുന്ന പേവാർഡ് കെട്ടിടം പൊളിക്കാനുള്ള നടപടികൾ നീണ്ടു പോയത് ഇതിന്റെ ഉടമസ്ഥരായ കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റി യും.(കെഎച്ച്ആർഡബ്ലിയുഎസ്) ആരോഗ്യ വകുപ്പും തമ്മിലുള്ള വടംവലി മൂലമാണ് പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ മുകൾ വശത്ത് പേവാർഡ് നിർമിക്കാൻ സൗകര്യം ഒരുക്കി നൽകാമെന്ന് സർക്കാരും ജില്ലാ പഞ്ചായത്തും നൽകിയ ഉറപ്പിലാണ് അനുമതി. ഇന്നലെയാണ് ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ടെൻഡർ നോട്ടിസ് പുറത്ത് ഇറക്കിയത്. 15ന് ആണ് ടെൻഡർ. വർക്ക് ഓർഡർ സ്വീകരിക്കുന്നവർ 30 ദിവസത്തിനകം പണി പൂർത്തീകരിക്കണം. ...
പെരിന്തൽമണ്ണ റേഡിയോയുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു
Kerala, Latest, Local, National, Other, Technology, Trending

പെരിന്തൽമണ്ണ റേഡിയോയുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

പെരിന്തൽമണ്ണയിലെ പ്രമുഖ ഓൺലൈൻ ന്യൂസ് ചാനലായ പെരിന്തൽമണ്ണ റേഡിയോയുടെ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് വെബ്സൈറ്റിൻ്റെ ലോഞ്ചിംഗ് കര്‍മ്മം നിര്‍വഹിച്ചത്. പെരിന്തൽമണ്ണ റേഡിയോ ചീഫ് ന്യൂസ് എഡിറ്റര്‍ ശിഹാബ് ജൂബിലിയുടെ സാന്നിധ്യത്തിലാണ് വെബ്സൈറ്റ് ലോഞ്ച് ചെയ്തത്. പെരിന്തൽമണ്ണ റേഡിയോ ന്യൂസ് കോ- ഓർഡിനേറ്റർ വിവേക്, പെരിന്തൽമണ്ണ റേഡിയോ ജിസിസി കോ- ഓർഡിനേറ്റർ ഷബീബ് പൊട്ടേങ്ങൽ, പെരിന്തൽമണ്ണ റേഡിയോ വെബ് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ ഇർഷാദ് പോത്തുക്കാട്ടിൽ തുടങ്ങിയവരും വെബ്സൈറ്റ് ലോഞ്ചിംങ് ചടങ്ങില്‍ പങ്കെടുത്തു.ഓൺലൈൻ ന്യൂസ് രംഗത്ത് അഞ്ച് വർഷങ്ങൾ പിന്നിട്ട് പെരിന്തൽമണ്ണയിലെ പ്രദേശിക വാർത്തകളും റേഡിയോ വാർത്തകളും അതിവേഗം ജനങ്ങളുടെ വിരൽ തുമ്പിൽ എത്തിക്കുന്ന പെരിന്തൽമണ്ണ റേഡിയോയുടെ വാർത്തകൾ ദിവസവും അര ലക്ഷത്തോളം ആളുകളിലേക്ക് എത്തുന്നു. പെരിന്തൽമണ്ണ റേഡിയോയുടെ സ്വന്തം വെബ് പോർട്ടൽ ത...