Local

വിദ്യാർഥികളുടെ യാത്രാ ക്ലേശം പരിഹരിക്കണം എന്നാവശ്യപ്പെട്ട് പെരിന്തൽമണ്ണ ആർ.ടി.ഒ ക്ക് പരാതി നൽകി
Education, Local

വിദ്യാർഥികളുടെ യാത്രാ ക്ലേശം പരിഹരിക്കണം എന്നാവശ്യപ്പെട്ട് പെരിന്തൽമണ്ണ ആർ.ടി.ഒ ക്ക് പരാതി നൽകി

Perinthalmanna RadioDate: 04-11-2022പെരിന്തൽമണ്ണ: വിദ്യാർത്ഥികളുടെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മണ്ഡലം എം.എസ്.എഫ് കമ്മിറ്റി പെരിന്തൽമണ്ണ ആർ.ടി.ഒ ക്ക് പരാതി നൽകി. പെരിന്തൽമണ്ണ ബസ് സ്റ്റാൻഡിൽ നിന്നും വിദ്യാർഥികളെ കയറ്റാതെ പോകുന്ന ബസുകൾക്ക് എതിരെ നടപടി എടുക്കുക, വിദ്യാർത്ഥികളിൽ നിന്ന് അമിത ചാർജ് ഈടാകുന്ന ബസുകാർക്ക് എതിരെ നടപടി എടുക്കുക, വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്ന ജിവനക്കാർക്ക് എതിരെ ശക്തമായ നടപടി എടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് പരാതി നൽകിയത്. എം.എസ്.എഫ് ജില്ല സെക്രട്ടറി മുറത് പി.ടി, മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ഹഫാർ കുന്നപ്പള്ളി, ജനറൽ സെക്രട്ടറി നബീൽ വട്ടപറമ്പ്, സെക്രട്ടറി വാസിൽ ഏലംകുളം പങ്കെടുത്തു. ...
ഇ.വി ചാര്‍ജിങ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
Local

ഇ.വി ചാര്‍ജിങ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു

Perinthalmanna RadioDate: 04-11-2022മലപ്പുറം: വൈദ്യുതി വിതരണ രംഗത്ത് സ്വയംപര്യാപ്തത നേടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. മുണ്ടുപറമ്പ് സബ് സ്റ്റേഷനില്‍ നടന്ന ചാര്‍ജിങ് സ്റ്റേഷനുകളുടെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉത്പാദന രംഗത്ത് 414.7 മെഗാവാട്ട് വര്‍ധനവുണ്ടാക്കാന്‍ കഴിഞ്ഞു. 800 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി രണ്ടാം നിലയവും 200 മെഗാവാട്ട് ശേഷിയുള്ള ശബരിഗിരി പദ്ധതിയുമുള്‍പ്പെടെ 1500 മെഗാവാട്ട് ജല വൈദ്യുതി പദ്ധതിയും 3000 മെഗാവാട്ട് സൗരോര്‍ജ പദ്ധതിയും ഉടന്‍ ആരംഭിക്കും. സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിന് കേന്ദ്രസഹായത്തോടെ 12000 കോടിയുടെ പദ്ധതി നടത്തി വരുന്നുണ്ട്. രാജ്യത്തെ മറ്റു വൈദ്യുത ബോര്‍ഡുകള്‍ക്ക് കെഎസ്ഇബി മാതൃകയാണ്. വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണത്തിന...
കരിപ്പൂർ വിമാന താവളത്തിലേക്ക് സർവീസ് നടത്താൻ കെഎസ്ആർടിസി
Local

കരിപ്പൂർ വിമാന താവളത്തിലേക്ക് സർവീസ് നടത്താൻ കെഎസ്ആർടിസി

Perinthalmanna RadioDate: 04-11-2022കരിപ്പൂർ: കോഴിക്കോട് വിമാന താവളത്തിലേക്ക് കെഎസ്ആർടിസി ബസ് ദിവസവും 4 സർവിസുകൾ നടത്തും. കോഴിക്കോട്- പാലക്കാട് റൂട്ടിൽ ഓടുന്ന ബസുകളിൽ പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള 2 ട്രിപ്പ് വീതമാണ്. വിമാന താവളത്തിൽ എത്തുക. 5 മിനിറ്റ് ഇവിടെ നിർത്തിയിടും.കോഴിക്കോട്ട് നിന്നു പുലർച്ചെ 4.30നു പുറപ്പെടുന്ന ബസ് 5.15ന് വിമാന ത്താവളത്തിൽ എത്തും. 5.20 ന് പാലക്കാട്ടേക്ക് പുറപ്പെടും. രാത്രി 11.15നുള്ള ബസ് 12ന് വിമാന താവളത്തിൽ എത്തി 12.05നു പാലക്കാട്ടേക്കു പുറപ്പെടും.പാലക്കാട്ട് നിന്ന് രാത്രി 7.40ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന ബസ് രാത്രി 11ന് വിമാന താവളത്തിൽ എത്തി 11.05ന് കോഴിക്കോട്ടേക്ക് പുറപ്പെടും. പാലക്കാട്ട് നിന്ന് രാത്രി ഒമ്പതിന് പുറപ്പെടുന്ന ബസ് 12.20നു വിമാന താവളത്തിൽ എത്തി 12.25 നു പുറപ്പെടും. ഈ രീതിയിൽ ക്രമീകരിച്ച് 4 സർവീസുകളും അടുത്ത ദിവസം...
സപ്ലൈകോയുടെ അരിവണ്ടി ഇന്നും നാളെയും പെരിന്തൽമണ്ണ താലൂക്കില്‍
Local

സപ്ലൈകോയുടെ അരിവണ്ടി ഇന്നും നാളെയും പെരിന്തൽമണ്ണ താലൂക്കില്‍

Perinthalmanna RadioDate: 04-11-2022പെരിന്തൽമണ്ണ: പൊതു വിപണിയിലെ ഭക്ഷ്യ വസ്തുക്കളുടെ വിലവർധനയും ദൗർലഭ്യവും പിടിച്ചു നിർത്തുന്നതിനായി സപ്ലൈകോയുടെ സഞ്ചരിക്കുന്ന വിൽപ്പന ശാലകൾ (മൊബൈൽ മാവേലി) 'അരിവണ്ടി' എന്ന പേരിൽ പെരിന്തൽമണ്ണ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെത്തും. ഒരു റേഷൻ കാർഡിൽ പരമാവധി പത്തു കിലോഗ്രാം അരി ലഭിക്കുമെന്ന് സപ്ലൈകോ പെരിന്തൽമണ്ണ ഡിപ്പോ മാനേജർ ശിവദാസ് പിലാപ്പറമ്പിൽ അറിയിച്ചു.വെള്ളിയാഴ്ച അരിവണ്ടിയെത്തുന്ന പഞ്ചായത്ത്-സ്ഥലം- സമയം: കുറുവ-ചേണ്ടി ടൗൺ-11.00, പുലാമന്തോൾ-വളപുരം-12.00, ഏലംകുളം-മുതുകുർശി-2.00, ആലിപ്പറമ്പ്-വാഴേങ്കട(നരസിംഹമൂർത്തി ക്ഷേത്ര കവാടത്തിന് സമീപം)-5.00.ശനിയാഴ്ച: താഴേക്കോട്-അരക്കുപറമ്പ്(27 നമ്പർ റേഷൻകട പരിസരം)-10.00, കീഴാറ്റൂർ-കീഴാറ്റൂർ(പൂന്താനം സ്മാരക വായനശാലയ്ക്ക് സമീപം)-12.00, മേലാറ്റൂർ-മേലാറ്റൂർ ടൗൺ-2.00, എടപ്പറ്റ-ആഞ്ഞിലങ്ങാടി-4.00. ...
പെരിന്തൽമണ്ണ സിവിൽ സർവീസസ് അക്കാദമി പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു
Local

പെരിന്തൽമണ്ണ സിവിൽ സർവീസസ് അക്കാദമി പുതിയ ബ്ലോക്കിന് തറക്കല്ലിട്ടു

Perinthalmanna RadioDate: 04-11-2022പെരിന്തൽമണ്ണ: നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കായി പണിയാവുന്ന ഏറ്റവും അനുയോജ്യമായ സ്മാരകമാണ് പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എം.എൽ.എ.യുടെ നേതൃത്വത്തിലുള്ള ഹൈദരലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവീസസെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.അക്കാദമിയിൽ നിർമിക്കുന്ന ജീപ്പാസ് മൂസഹാജി സ്മാരക ബ്ലോക്കിന് തറക്കല്ലിട്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.സൗജന്യമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം പാവപ്പെട്ട കുട്ടികൾക്ക് വലിയ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക്ക് സമീപം വാങ്ങിയ 37 സെന്റ് സ്ഥലത്ത് 7000 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടമാണ് ഒന്നാംഘട്ടത്തിൽ നിർമിക്കുന്നത്. നജീബ് കാന്തപുരം എം.എൽ.എ. അധ്യക്ഷത വഹിച്ചു.മുദ്ര ട്രസ്റ്റ് ഡയറക്ടർ ഡോ. പി. ഉണ്ണീൻ, മുൻമന്ത്രി നാലകത്ത് സൂപ്പ...
പെരിന്തൽമണ്ണ നഗരസഭയിലെ എൽ.പി. സ്‌കൂളുകളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി
Local

പെരിന്തൽമണ്ണ നഗരസഭയിലെ എൽ.പി. സ്‌കൂളുകളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി

Perinthalmanna RadioDate: 04-11-2022പെരിന്തൽമണ്ണ: നഗരസഭ നടപ്പിലാക്കുന്ന "SURE മിഷൻ "വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭാ പരിധിയിലുള്ള ഗവ. എൽ.പി. സ്കൂൾ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതി നഗരസഭ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ സെൻട്രൽ ജി.എം.എൽ.പി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കൗൺസിലറും പി.ടി.എ. പ്രസിഡൻ്റുമായ നെച്ചിയിൽ മൻസൂർ അധ്യക്ഷത വഹിച്ചു. കൗൺസിലർ സക്കീന, എസ്.എം.സി. ചെയർമാൻ തെക്കത്ത് ഉസ്മാൻ, ഇംപ്ലിമെൻ്റിങ് ഓഫീസർ രാജീവ് ബോസ്, ഹെഡ്മിസ്ട്രസ്സ് അയിഷാബി തുടങ്ങിയവർ സംബന്ധിച്ചു. കോവിഡിന്റെ സാഹചര്യത്തിൽ മുടങ്ങി പോയ പദ്ധതി 14 ലക്ഷം രൂപ വകയിരുത്തിയാണ് നഗരസഭ പുനരാരംഭിക്കുന്നത്.നഗരസഭാ പരിധിയിലുള്ള 4 ഗവ. എൽ.പി. സ്കൂളുകളിലെ 970 വിദ്യാർഥികൾക്കാണ് ഈ പദ്ധതി വഴി പ്രഭാത ഭക്ഷണം നൽകുന്നത്. ...
മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടി നെയ്മറിൻ്റെ 40 അടി കട്ടൗട്ട്
Kerala, Local, Sports

മെസ്സിയുടെ 30 അടി കട്ടൗട്ടിന് മറുപടി നെയ്മറിൻ്റെ 40 അടി കട്ടൗട്ട്

Perinthalmanna RadioDate: 03-11-2022ഖത്തര്‍ ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ആവേശത്തിമർപ്പിലാണ് ആരാധകർ. ഇങ്ങ് കേരളത്തിലും ആവേശത്തിനും വെല്ലുവിളികൾക്കും തെല്ലും കുറവൊന്നുമില്ല. കട്ടൗട്ടുകളും ഫ്ളക്സുകളുമായി കേരളക്കരയും ലോകകപ്പ് കീഴടക്കിയിരിക്കുകയാണ്. ഇക്കൂട്ടത്തിൽ ഏറെ വൈറലായ ഒരു കട്ടൗട്ടുണ്ട്. സാക്ഷാൽ മെസ്സിയുടെ… കോഴിക്കോട്ടെ പുള്ളാവൂർ ഗ്രാമത്തിലെ പുഴയുടെ നടുവിലുയർത്തിയ ഈ കൂറ്റൻ കട്ടൗട്ടാണ് ലോകമെങ്ങുമുള്ള അർജന്‍റീന ഫാൻസുകാർ ഷെയർ ചെയ്ത് വൈറലാക്കിയിരുന്നു. പുഴയുടെ നടുവിൽ തല ഉയർത്തി നിൽക്കുന്ന മെസിയെ കണ്ടാൽ ഇതുവഴി പോകുന്നവർ ഒന്ന് നിറുത്തി ഒരു നോക്ക് കണ്ട് ഒരു ചിത്രമെടുത്തെ യാത്ര തുടരുകയുള്ളു. പുള്ളാവൂരിലെ അർജന്‍റീന ആരാധകർ കട്ടൗട്ടുമായി പോകുന്നതിന്‍റെയും പുഴയിൽ സ്ഥാപിക്കുന്നതിന്‍റെയും വിഡിയോ വൈറലായത് നിമിഷ നേരം കൊണ്ടാണ്.എന്നാൽ വിട്ടുകൊടുക്കാതെ തയ്യാറാകാതെ അര്‍ജന്റീന – ബ...
റോഡുപണി പാതിവഴിയിൽ നിലച്ചതോടെ പീടികപ്പടി- പച്ചീരിപ്പാറ റോഡിൽ യാത്രാദുരിതം
Local

റോഡുപണി പാതിവഴിയിൽ നിലച്ചതോടെ പീടികപ്പടി- പച്ചീരിപ്പാറ റോഡിൽ യാത്രാദുരിതം

Perinthalmanna RadioDate: 03-11-2022പട്ടിക്കാട്: റോഡുപണി പാതിവഴിയിൽ നിലച്ചതോടെ ഗ്രാമീണപാതയിൽ യാത്രാദുരിതം ഇരട്ടിയായി. വെട്ടത്തൂർ പഞ്ചായത്തിലെ മണ്ണാർമല പീടീകപ്പടി മുതൽ പച്ചീരിപ്പാറ വരെയുള്ള 3.8 കിലോമീറ്റർ ദൂരമാണ് അധികൃതരുടെ അനാസ്ഥകാരണം പണി പൂർത്തീകരിക്കാനാകാതെ കിടക്കുന്നത്. രണ്ടുമാസംകൂടി മാത്രമേ പ്രവൃത്തിക്ക് കാലാവധിയുള്ളൂ. ഇതിനകം മുഴുവൻ പണിയും പൂർത്തീകരിക്കണമെന്നാണ് നിർദേശം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അനുവദിച്ച തുക ഉപയോഗിച്ച് നിർമിക്കുന്ന പാതയുടെ പദ്ധതിനടത്തിപ്പ് സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസിക്കാണ്. 2.54 കോടി ചെലവിൽ നിർമിക്കുന്ന പാതയിൽ ഓവുപാലങ്ങളുടെ പ്രവൃത്തി മാത്രമേ പൂർത്തിയായിട്ടുള്ളൂ. ഏഴ് കലുങ്കുകളാണ് നിർമിക്കേണ്ടത്.ഓവുപാലങ്ങളുടെ നിർമാണം നടക്കുന്ന സ്ഥലത്ത് സൂചനാബോർഡുകൾ സ്ഥാപിക്കാത്തതിനാൽ റോഡിൽ കുഴിച്ച ഗർത്തത്തിൽ വീണ് യുവാവ് മരിച്ചിരുന്നു. തുടർന്ന് നാട്ടുകാരുടെ പ്രതിഷേ...
മഴ ശക്തമാകും; 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്
Local

മഴ ശക്തമാകും; 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്

Perinthalmanna RadioDate: 03-11-2022സംസ്ഥാനത്തെ 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തുലാവർഷത്തിനൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനം കാണുന്നു. തെക്കൻ തമിഴ്നാട് തീരത്തായി ചക്രവാതച്ചുഴി രൂപം കൊണ്ടിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. സംസ്‌ഥാനത്ത്‌ പരക്കെ ശക്തമായ മഴയ്ക്കും സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ...
വൈദ്യുത വാഹനങ്ങൾക്കായി ജില്ലയിൽ 122 ഇ.വി. ചാർജിങ് സ്റ്റേഷനുകൾ വരുന്നു
Local

വൈദ്യുത വാഹനങ്ങൾക്കായി ജില്ലയിൽ 122 ഇ.വി. ചാർജിങ് സ്റ്റേഷനുകൾ വരുന്നു

Perinthalmanna RadioDate: 03-11-2022മലപ്പുറം: വൈദ്യുതവാഹനങ്ങൾ ചാർജ്ചെയ്യാൻ സംവിധാനമില്ലെന്ന പരാതി തീരുന്നു. ജില്ലയിൽ 122 സ്ഥലങ്ങളിൽ കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിൽ ഇ.വി. ചാർജിങ് സ്റ്റേഷനുകൾ വരുകയാണ്.നാലുചക്ര വാഹനങ്ങൾക്കായി മൂന്ന് ഫാസ്റ്റ് ചാർജിങ് സ്റ്റേഷനും ഓട്ടോറിക്ഷകൾക്കും ഇരുചക്ര വാഹനങ്ങൾക്കുമായി 119 പോൾ മൗണ്ടഡ് ചാർജിങ് സെന്ററുമാണുള്ളത്. മുണ്ടുപറമ്പിലെ പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷന്റെ നിർമാണം പൂർത്തിയായി. ബാക്കിയുള്ളവയുടേത് പുരോഗമിക്കുന്നു.നാലുചക്രവാഹനങ്ങൾക്കായി മലപ്പുറം മുണ്ടുപറമ്പ് 110 കെ.വി. സബ്സ്റ്റേഷൻ പരിസരം, തിരൂർ താഴേപ്പാലം വൈദ്യുതഭവൻ പരിസരം, പൊന്നാനി സബ്സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലാണ് നിർമാണം പൂർത്തിയായ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുള്ളത്. ഒരേസമയം മൂന്ന് വാഹനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. 40 മിനിറ്റിൽ കാർ മുഴുവനായി ചാർജാകും.വൈദ്യുതിത്തൂണിൽ വൈദ്യുതി...