മെയ് മാസത്തിൽ സാധരണയിലും കൂടുതൽ മഴയ്ക്ക് സാധ്യത

Share to


Perinthalmanna Radio
Date: 02-05-2026

2026 മെയ് മാസത്തിൽ ഇന്ത്യയിലുടനീളം സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നും, നിരവധി പ്രദേശങ്ങളിൽ കൊടുങ്കാറ്റുണ്ടാകുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ മാസത്തെ മഴ ദീർഘകാല ശരാശരിയുടെ 110 ശതമാനം കവിയുമെന്നാണ് പ്രവചനം. ഇത് സാധാരണ വേനൽക്കാലത്തിന്‍റെ സാഹചര്യങ്ങളിൽ നിന്നുമുള്ള ഗണ്യമായ മാറ്റത്തിന്‍റെ സൂചനയാണ്.

1971 മുതൽ 2020 വരെയുള്ള കണക്കുകൾ പ്രകാരം, മെയ് മാസത്തിലെ മഴയുടെ എൽപിഎ, ഉത്തരേന്ത്യയിലും രാജ്യത്തുടനീളവും 64.1 മില്ലിമീറ്ററാണ്. ഈ വർഷത്തെ പ്രവചനം സൂചിപ്പിക്കുന്നത് മിക്ക പ്രദേശങ്ങളിലും സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കുമെന്നാണ്. ഇത് ഉയർന്ന താപനിലക്ക് ആശ്യാസം നൽകുമെന്നും ഉഷ്ണതരംഗ സാഹചര്യങ്ങൾ ലഘൂകരിക്കുമെന്നും കരുതുന്നു.

അടുത്ത ദിവസങ്ങളിൽ രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ ശക്തമായ മഴയുണ്ടാവും. പല ഭാഗങ്ങളിലും വ്യാപകമായ മഴയും ഇടിമിന്നലും മണിക്കൂറിൽ 40-60 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റും ഉണ്ടാകും. കടുത്ത വേനലിന് ഇതൊരു ആശ്വാസമായേക്കാമെങ്കിലും പെട്ടെന്നുണ്ടാവുന്ന മഴ നഗരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത, കൃഷി നാശം തുടങ്ങിയവ ഉണ്ടാക്കിയേക്കാം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *