
Perinthalmanna Radio
Date: 08-06-2026
അങ്ങാടിപ്പുറം: ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിന് സമീപം അൽപാക്കുളത്തോട് ചേർന്നുള്ള റോഡിൽ കട്ടവിരിച്ച ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നത് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ദുരിതമാകുന്നു. മഴ പെയ്യുന്നതോടെ റോഡിൽ വൻ തോതിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
സമീപത്തെ ഹോട്ടലിന് മുന്നിലെ ഡ്രെയിനേജ് അടഞ്ഞു പോയതാണ് ഇവിടെ വെള്ളം കെട്ടി നിൽക്കാൻ പ്രധാന കാരണം. കൂടാതെ, ഈ ഭാഗത്ത് അടുത്തിടെ റോഡ് കട്ട വിരിയുമ്പോൾ ഉയരം കൂടിയതും വെള്ളം സ്വാഭാവികമായി ഒഴുകിപ്പോകുന്നതിന് തടസ്സമായി മാറിയിട്ടുണ്ട്. നിലവിൽ ഈ ചെളിവെള്ളം സമീപത്തെ അൽപാകുളത്തിലേക്കാണ് ഒഴുകുന്നത്. ഇത് തടയണമെന്ന ആവശ്യവും ശക്തമാണ്. ഡ്രെയിനേജിലെ തടസ്സങ്ങൾ നീക്കം ചെയ്ത്, കട്ടവിരിച്ച ഭാഗത്തോട് ചേർന്നുള്ള അഴുക്കു ചാലിലേക്ക് വെള്ളം ഒഴുക്കി വിടാൻ സാധിക്കുമെങ്കിലും, അതിനായി വെള്ളത്തിന്റെ ഒഴുക്ക് തടയുന്ന ഭാഗങ്ങൾ പൊളിച്ചു മാറ്റേണ്ടി വരും.
കഴിഞ്ഞ ശനിയാഴ്ച ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിലും ഈ വിഷയം സജീവമായി ഉയർന്നു വന്നിരുന്നു. ഇവിടെയുള്ള വെള്ളക്കെട്ട് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
