എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും

Share to


Perinthalmanna Radio
Date: 15-05-2026

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. വകുപ്പ് മന്ത്രി പരീക്ഷഫലം പ്രഖ്യാപിക്കില്ല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 4,17,497 വിദ്യാർഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്.

ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് 3.30 മുതൽ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്പുകൾ വഴിയും ഫലം അറിയാൻ സാധിക്കും.

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t

https://kbpe.kerala.gov.in, https://results.digilocker.gov.in, https://sslexam.kerala.gov.in, https://results.kite.kerala.gov.in, www.prd.kerala.gov.in തുടങ്ങിയ സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. കൂടാതെ, ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പ് വഴിയും കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്സാപ്പ് നമ്പർ മുഖേനയും ഫലം ലഭ്യമാകുന്നതാണ്.

ഈ മാസം അവസാനം  സേ പരീക്ഷ എഴുതാനും സംവിധാനം ഉണ്ടാകും. ജൂൺ ആദ്യ ആഴ്ച പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കാനാണ് ശ്രമം . കഴിഞ്ഞവർഷം 99.5 ശതമാനമായിരുന്നു വിജയം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *