
Perinthalmanna Radio
Date: 17-05-2026
അങ്ങാടിപ്പുറം: വലമ്പൂർ ഏറാന്തോട് മീൻകുളത്തിക്കാവ് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. ഉത്സവത്തിന് എത്തിച്ചിരുന്ന മൂന്ന് ആനകളിൽ ഒന്നാണ് പെട്ടെന്ന് ഇടഞ്ഞത്.
ആനയിടഞ്ഞ ലക്ഷണം കാണിച്ച ഉടൻ തന്നെ പാപ്പാനും നാട്ടുകാരും ചേർന്ന് ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തുടർന്ന് ഒന്നര മണിക്കൂർ നീണ്ട തീവ്ര ശ്രമത്തിന് ഒടുവിലാണ് ആനയെ പൂർണ്ണമായും തളയ്ക്കാനായത്. സംഭവത്തിൽ ആളപായമോ മറ്റ് നാശ നഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആനയെ പിന്നീട് സുരക്ഷിതമായി ലോറിയിൽ കയറ്റി മാറ്റി. ആനയിടഞ്ഞതിനെ അൽപ്പസമയം പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
