
Perinthalmanna Radio
Date: 18-05-2026
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ തേജസിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സ്കൂൾ സംയുക്ത സമിതി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി പ്രഥമാധ്യാപികയെയും ക്ലാസ് ടീച്ചറെ യും സ്‌കൂളിലെ എല്ലാ ചുമതലകളിൽ നിന്നും മാറ്റി നിർത്താൻ സ്‌കൂൾ മാനേജ്‌മെന്റ് തീരുമാനിച്ചു. എസ്.എഫ്.ഐ. ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടകൾ നടത്തിയ ശക്തമായ പ്രതിഷേധത്തിന് ഒടുവിലാണ് മാനേജ്മെന്റ്റ് സംയുക്ത സമിതിയെ വെച്ച് അന്വേഷണം നടത്തിയത്.
പി.ടി.എ. ഉൾപ്പെട്ട സംയുക്ത സമിതി നൽകിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. ഇതിന് പുറമേ തേജസിൻ്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകർക്ക് എതിരേ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പെരിന്തൽമണ്ണയിൽ ചേർന്ന ജനകീയ കൂട്ടായ്മയും ആവശ്യപ്പെട്ടിരുന്നു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പോലീസ്, വിദ്യാഭ്യാസ വകുപ്പ് അധികാരികൾക്ക് പരാതി നൽകാനും തുടർ നടപടികൾ സ്വീകരിക്കുന്നതിനുമായി ജനകീയ ആക്ഷൻ കൗൺസിലിനും രൂപം നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണവും പുരോഗമിക്കുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
