മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ വികസനം അവസാന ഘട്ടത്തിൽ

Share to


Perinthalmanna Radio
Date: 20-04-2026

മേലാറ്റൂർ: റെയിൽവേ സ്റ്റേഷനിൽ പുതിയ ക്രോസിങ് സ്റ്റേഷൻ്റെയും ട്രാക്കിന്റെയും നിർമാണം അവസാന ലാപ്പിൽ. റെയിൽവേ അനുവദിച്ച 8.60 കോടി രൂപ ചെലവിൽ 2024 ഡിസംബറിലാണ് മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ പുതിയ ക്രോസിങ് സ്റ്റേഷന്റെയും ട്രാക്കിന്റെയും പണി തുടങ്ങിയത്. നിലവിലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് 150 മീറ്ററോളം അകലത്തിൽ തെക്കു ഭാഗത്തായാണ് പുതിയ സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്. അതിന്റെ പണി ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. നിലവിലെ പ്ലാറ്റ്ഫോമിൽ നിന്ന് ആ ഭാഗത്തേക്ക് പുതിയ പ്ലാറ്റ്ഫോമും നിർമിക്കുന്നുണ്ട്. അതിന് എതിർ വശത്താണ് ക്രോസിങ്ങിനുള്ള ട്രാക്ക് പണിതിട്ടുള്ളത്.

റെയിൽവേ ഗേറ്റിൽ നിന്ന് അൽപ്പം മാറി തെക്കോട്ട് അഞ്ഞൂറു മീറ്ററോളം നീളത്തിലാണ് ട്രാക്കും അതിനാവശ്യമായ പ്ലാറ്റ്ഫോമും പണിതിട്ടുള്ളത്. അതിന്റെ പണിയും ഏതാണ്ട് പൂർത്തിയായി കഴിഞ്ഞു. പാളം വെക്കുന്നതിനായി ട്രാക്കിൽ മെറ്റൽ നിരത്തിയിട്ടുണ്ട്.

ട്രാക്കിൽ കോൺക്രീറ്റ് ഗർഡറുകൾ വെച്ച് പാളം സ്ഥാപിക്കൽ നടപ ടികളാണ് ബാക്കിയുള്ളത്. ഇത് ഉടൻ തുടങ്ങും. മണ്ണിട്ട് ഉയർത്തി പണിത പുതിയ പ്ലാറ്റ്ഫോമിൽ കട്ട പതിക്കൽ ഉൾപ്പെടെയുള്ള ജോലികൾ മണ്ണുറച്ച ശേഷമായിരിക്കും നടത്തുക.

വിഷു, ചെറിയ പെരുന്നാൾ എന്നിവ കാരണം തൊഴിലാളികൾ അവധിയിലായതും അയൽ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വോട്ടു ചെയ്യാനായി അതിഥി തൊഴിലാളികൾ പോയതും നിർമാണ പ്രവർത്തനത്തെ മന്ദഗതിയിൽ ആക്കിയിട്ടുണ്ട്. നാട്ടിലുള്ള തൊഴിലാളികളെ ഉപയോഗപ്പെടുത്തി ഈ മാസം അവസാനത്തോടെ പണി പൂർത്തിയാക്കി മേയ് 15-നകം റെയിൽവേക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്ന് കരാറുകാരൻ അലിക്കുട്ടി പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *