അൽപ്പാകുളത്തിൻ്റെ നവീകരണ പ്രവൃത്തി അശാസ്ത്രീയമെന്ന് ഒരുവിഭാഗം നാട്ടുകാർ

Share to


Perinthalmanna Radio
Date: 21-05-2026

അങ്ങാടിപ്പുറം: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ പി.എം.കെ.എസ്.വൈ. (പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന) പദ്ധതി പ്രകാരം 55 ലക്ഷം രൂപ ചെലവിൽ നടത്തുന്ന അൽപ്പാക്കുളത്തിൻ്റെ നവീകരണ പ്രവൃത്തി അശാസ്ത്രീയമാണെന്ന് ഒരു വിഭാഗം നാട്ടുകാരുടെ പരാതി.

അതിപുരാതനമായ കുളത്തിൻ്റെ നവീകരണം ജിയോളജി വകുപ്പിന്റെ വിദഗ്ദാഭിപ്രായത്തിന് അനുസരിച്ചാകണം നടത്തേണ്ടത്.

നൂറ്റാണ്ടുകൾക്ക് മുൻപ് പണിത കുളത്തിനു ചുറ്റും മനോഹരമായ കരിങ്കൽ പടവുകളുണ്ട്. ഇതിൽ ഒരു ഭാഗത്തെ പടവുകൾ മറച്ച് അതിനു മീതെ കോൺക്രീറ്റ് ഇട്ടത് ഇതിന്റെ ചരിത്രവും നിർമാണത്തിലെ പുരാവസ്തുപരമായ പ്രാധാന്യവും കണക്കിൽ എടുക്കാതെ ആണെന്നും പരാതിക്കാർ ആരോപിക്കുന്നു. ആർക്കിയോളജി വിഭാഗത്തിൻ്റെ നിർദ്ദേശത്തിന് അനുസരിച്ച് പടവുകൾ മറയ്ക്കാതെ പണി നടത്തണമെന്നാണ് ഇവരുടെ അഭിപ്രായം.

എന്നാൽ അൽപ്പാക്കുളത്തിൻ്റെ നവീകരണവുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങൾ അനാവശ്യമാണെന്ന് പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്‌മ തബ്ഷിറ പറഞ്ഞു. ഇപ്പോഴത്തെ പദ്ധതിയിൽ 55 ലക്ഷം രൂപ ചെലവിൽ കുളത്തിലെ മണ്ണും ചെളിയും മാലിന്യങ്ങളും പൂർണമായും നീക്കം ചെയ്യുന്നതിനൊപ്പം പാർശ്വഭിത്തികളും പടവുകളും ബലപ്പെടുത്തുകയും സംരക്ഷണ നടപടികളും സൗന്ദര്യവത്കരണ പ്രവർത്തനങ്ങളുമാണ് ഉൾപ്പെടുന്നത്. ഈ ഭാഗത്തെ കരിങ്കൽപ്പടവുകൾ നിരതെറ്റി താഴേക്ക് പതിഞ്ഞിട്ടുണ്ട്. പടവുകൾ മണ്ണിൽ നിന്ന് വേർപെട്ട് താഴ്ന്നു പോയ വിധത്തിലാണ്.

ഇത് ബലപ്പെടുത്തി നിർത്തിയില്ലെങ്കിൽ അതിനു മുകളിലുള്ള റോഡടക്കം താഴേയ്ക്ക് പതിക്കാനുള്ള സാധ്യതയുണ്ട്. ഇത് സംരക്ഷിക്കാൻ പടവുകൾ നില നിർത്തി കോൺക്രീറ്റ് ഇട്ട് ബല പ്പെടുത്തുകയാണ് ചെയ്തത്.

പ്രദേശത്തിന്റെ പൈതൃകവും ജല സംരക്ഷണവും മുൻ നിർത്തിയുള്ള വികസന പ്രവർത്തനങ്ങളെ തെറ്റായി വ്യാഖ്യാനിക്കുകയാ ണെന്നും വികസന പ്രവർത്തനങ്ങൾ സമാധാനപരമായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *