
Perinthalmanna Radio
Date: 27-05-2026
പെരിന്തൽമണ്ണ ∙ ദേശീയപാതയിൽ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് അങ്ങാടിപ്പുറം റെയിൽവേ മേൽപാലത്തിന് താഴെയുള്ള റെയിൽവേ ഗേറ്റ് തുറന്നുനൽകണമെന്ന് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു കത്തയച്ചു.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ ആവശ്യം പഞ്ചായത്ത് അധികൃതർ ഉന്നയിച്ചത്. ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്തെ വിവിധ ക്ഷേത്രങ്ങളിലേക്കായി ആയിരക്കണക്കിന് ഭക്തരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. അതിനു പുറമേ ആതുരാലയ നഗരമായ പെരിന്തൽമണ്ണയിലേക്കു പോകുന്ന യാത്രക്കാരുടെ ദുരിതവും. അങ്ങാടിപ്പുറത്തെ റെയിൽവേ മേൽപാലം തുറന്നു നൽകിയപ്പോഴാണ് താഴെയുള്ള റെയിൽവേ ഗേറ്റിന് പൂട്ടു വീണത്.
ചെറിയ വാഹനങ്ങൾ മേൽപാലത്തിനു താഴെയുള്ള ഈ വഴി കടത്തിവിടുന്നതോടെ ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്നാണു പ്രതീക്ഷ. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചാണ് കേന്ദ്രമന്ത്രിക്ക് കത്തയച്ചിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
