ഓരാടംപാലം – മാനത്തുമംഗലം ബൈപ്പാസ് അടുത്ത ബജറ്റിൽ പ്രതീക്ഷിക്കുന്നെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ

Share to


Perinthalmanna Radio
Date: 28-05-2026

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ടൗണുകളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി വിഭാവനം ചെയ്ത ഓരാടംപാലം – മാനത്തുമംഗലം ബൈപ്പാസ് പദ്ധതി അടുത്ത സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്താൻ എഴുതി നൽകിയിട്ടുണ്ടെന്ന് മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലി വ്യക്തമാാക്കി. മങ്കട മണ്ഡലത്തിൽ തങ്ങൾ ആദ്യമായി ആരംഭിക്കുന്ന പ്രധാന പ്രവർത്തി ഇതായിരിക്കുമെന്നും അതിനായുള്ള പ്രാരംഭ നടപടികൾ ഇതിനകം തന്നെ തുടങ്ങി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

കോഴിക്കോട് – പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെയുള്ള ഭാഗത്ത് വർഷങ്ങളായി തുടരുന്ന യാത്രാക്ലേശത്തിന് വലിയൊരു ആശ്വാസമാകും ഈ ബൈപ്പാസ് പദ്ധതി. വർഷങ്ങൾക്ക് മുൻപ് ഭരണാനുമതി ലഭിച്ചതാണെങ്കിലും പദ്ധതി നടപ്പിലാക്കാൻ വൈകുകയായിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബൈപ്പാസ് യാഥാർത്ഥ്യമാക്കുമെന്നത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണെന്നും, പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ ബജറ്റിൽ തുക അനുവദിച്ച് പദ്ധതി വേഗത്തിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എം.എൽ.എ പറഞ്ഞു.

ഇതോടൊപ്പം തന്നെ കൊളത്തൂർ റോഡിലേക്ക് ബന്ധിപ്പിക്കുന്ന ഓരാടംപാലം – വൈലോകര ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികളും ഉടനടി ഉണ്ടാകുമെന്ന് മഞ്ഞളാംകുഴി അലി കൂട്ടിച്ചേർത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *