എസ്.എസ്.എൽ.സി. വിജയിച്ചവരിൽ 62 ശതമാനവും പ്ലസ് വണിന് അപേക്ഷിച്ചു

Share to


Perinthalmanna Radio
Date: 28-05-2026

എസ്.എസ്.എൽ.സി. വിജയിച്ചവരിൽ 62 ശതമാനവും പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചു. ബുധനാഴ്ച വൈകീട്ടു വരെയുള്ള കണക്കാണിത്. തിങ്കളാഴ്ച വൈകുന്നേരമാണ് അപേക്ഷാ സമർപ്പണം തുടങ്ങിയത്. ജൂൺ മൂന്നുവരെ സ്വീകരിക്കും. സാങ്കേതിക തടസ്സമുണ്ടാകാഞ്ഞതിനാലാണ് രണ്ടു ദിവസത്തിനകം ഇത്രയും അപേക്ഷകൾ ലഭിച്ചതെന്ന് ഹയർ സെക്കൻഡറി അധികൃതർ പറയുന്നു.

ബുധനാഴ്ച വരെ 2,69,148 അപേക്ഷ ലഭിച്ചു. അതിൽ 2,54,111 എണ്ണവും എസ്.എസ്.എൽ.സി. കഴിഞ്ഞവരുടേതാണ്. ഇത്തവണ എസ്.എസ്.എൽ.സി. ജയിച്ചത് 4,10,456 പേരാണ്. സി.ബി.എസ്.ഇ. സിലബസിൽനിന്ന് 10,837 അപേക്ഷയും ഐ.സി.എസ്.ഇ.യിൽനിന്ന് 1,156 അപേക്ഷയും കിട്ടി. മുൻവർഷങ്ങളിൽ യോഗ്യതനേടിയവരും ഇതരസംസ്ഥാനങ്ങളിലെ വിദ്യാർഥികളും 3,044 പേരാണ്
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *