വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം; വോട്ടെണ്ണൽ നാളെ രാവിലെ 8 മുതൽ

Share to


Perinthalmanna Radio
Date: 03-05-2026

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞടുപ്പ് വോട്ടെണ്ണൽ നാളെ. വോട്ടെണ്ണലിനായി നിയോഗിച്ച ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഇന്നലെ അവസാനിച്ചു. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മുഖ്യതെരഞ്ഞടുപ്പ് ഓഫീസർ അറിയിച്ചു. 
സംസ്ഥാനത്ത്  43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ സജ്ജീകരിച്ചിട്ടുള്ളത്. വിധിദിനമായ നാളെ രാവിലെ എട്ടിന് സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നതോടെ വോട്ടെണ്ണൽ നടപടികളാരംഭിക്കും. സ്ഥാനാർഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ, ഒബ്‌സർവറുടെ സാക്ഷ്യപത്രത്തോടു കൂടിയായിരിക്കും സ്ട്രോങ്ങ് റൂമുകൾ തുറക്കുക. സുതാര്യത ഉറപ്പാക്കുന്നതിനായി നടപടികൾ വീഡിയോയിൽ റെക്കോർഡ് ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
ആദ്യം തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ഇതിനുശേഷമായിരിക്കും ഇവിഎം വോട്ടുകൾ എണ്ണുന്നത്. 500 എണ്ണത്തിന് ഒരു ടേബിൾ എന്ന ക്രമത്തിലാകും തപാൽ വോട്ടുകളെണ്ണുക. ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ ഇവിഎമ്മിലെ വോട്ടുകൾ എണ്ണാൻ പരമാവധി 14 ടേബിളുകൾ വീതമുണ്ടാകും. ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. 8:30-ഓടെ തന്നെ ആദ്യ ഫലസൂചനകൾ ലഭ്യമായിത്തുടങ്ങും.
ഒമ്പത് മണിയോടെ ഓരോ മണ്ഡലത്തിലെയും വ്യക്തമായ ട്രെൻഡുകൾ പുറത്തുവരും. സംസ്ഥാനത്തുടനീളം 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുള്ള കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ എന്നിവർക്കുള്ള അവസാനഘട്ട പരിശീലനവും മോക്ക് കൗണ്ടിങ്ങും ഇന്നലെയോടെ പൂർത്തിയായി. 
ആകെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണൽ ജോലിക്കായുള്ളത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേന്ദ്ര സേനയുടെയും കേരള പൊലീസിന്റെയും കനത്ത സുരക്ഷാ വലയമുണ്ടാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *