ശുചീകരണത്തിനിടെ സ്ലാബ് തകർന്ന് പൊതുവഴി അടഞ്ഞു
Perinthalmanna RadioDate: 03-06-2026 പെരിന്തൽമണ്ണ: ശുചീകരണത്തിനിടെ സ്ലാബ് തകർന്ന് പൊതുവഴി അടഞ്ഞിട്ട് 12 ദിവസം പിന്നിടുന്നു. പെരിന്തൽമണ്ണ തറയിൽ ബസ് സ്റ്റാൻഡിൽ നിന്ന് ഊട്ടി റോഡിൽ മൗലാന ആശുപത്രിക്ക് സമീപം അവസാനിക്കുന്ന വഴിയാണ് അടഞ്ഞു കിടക്കുന്നത്.നഗരത്തിലെ അഴുക്കു ചാലിന് മുകളിലൂടെ സ്ലാബിട്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് നഗരസഭ എളുപ്പ വഴിയായി മാറ്റിയ ഇടനാഴിയാണ് ഇപ്പോൾ അടഞ്ഞത്. രണ്ടാഴ്ച മുമ്പുണ്ടായ വേനൽ മഴയിൽ അഴുക്കുചാൽ നിറഞ്ഞു കവിഞ്ഞ് സമീപത്തെ വീടുകളിലും തറയിൽ ബസ് സ്റ്റാൻഡിന് സമീപമുള്ള മാജിദൈൻ മസ്‌ജിദിലും മലിന ജലം കയറിയിരുന്നു. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ 22ന് തറയിൽ ബസ് സ്റ്റാൻഡിന് സമീപം മസ്ജിദിനോട് ചേർന്ന ഭാഗത്തെ ഏതാനും സ്ലാബുകൾ മാറ്റി മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നു. പ്രവൃത്തിക്കിടെ നാല് സ്ലാബുകൾ തകർന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. 12 ദിവസമായി ഈ വഴിയുടെ ഉപയോഗം പൂർണമായും തട...






