
Perinthalmanna Radio
Date: 06-06-2026
പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ ചിൽഡ്രൻസ് പാർക്ക് ഒരുക്കി പെരിന്തൽമണ്ണ സർവ്വീസ് സഹകരണ ബാങ്ക്. ചിൽഡ്രൻസ് പാർക്കിൻ്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് പച്ചീരി ഫാറൂക്ക് അവർകൾ നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ഷീനലാൽ അദ്ധ്യക്ഷത വഹിച്ചു. ആശംസകൾ നേർന്ന് കൊണ്ട് കെ.പി.സി.സി. ജനറൽ സെക്രട്ടറി വി.ബാബുരാജ്, ആർ.എം.ഒ. ഡോ.ദീപക്, നഴ്സിംങ്ങ് സൂപ്രണ്ട് സലീന, ലെ സെക്രട്ടറി രാജീവ്, ബാങ്ക് വൈസ് പ്രസിഡണ്ട് എ.ആർ.ചന്ദ്രൻ, ഡയറക്ടർമാരായ സി.അബ്ദുൽ നാസർ, മൊയ്തു കിഴക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മുഹമ്മദ് സമീർ.വി, അജിത് കുമാർ.വി, സുരാദേവി.ഇ.ആർ, സുൽഫത്ത് ബീഗം, റെജീന അൻസാർ, ബാങ്ക് സെക്രട്ടറി ഇൻചാർജ് ശശികല.എ, മുൻ കൗൺസിലർ തെക്കത്ത് ഉസ്മാൻ എന്നിവർ സംസാരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
