Tag: 090626

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന

Local

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന

Perinthalmanna RadioDate: 09-06-2026 മലപ്പുറം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന. ഇന്നലെ പനി ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സ തേടിയത് 10,853 പേരാണ്.ഇന്നലത്തെ കണക്കുകള്‍ പ്രകാരം പനിബാധിതര്‍ കൂടുതല്‍ മലപ്പുറം ജില്ലയിലാണ്.ജില്ലയില്‍ നിന്ന് മാത്രം ഇന്നലെ 2117 പേര്‍ പനിയ്ക്ക് ചികിത്സ തേടി. തൃശൂരില്‍ 1062 പേരും, പാലക്കാട് 970 പേരും തിരുവനന്തപുരത്ത് 829 ആളുകളും കോഴിക്കോട് 862 പേരും കാസര്‍ഗോഡ്, എറണാകുളം ജില്ലകളില്‍ 804 പേരും കണ്ണൂര്‍ 746 പേരും ചികിത്സ തേടി.മറ്റ് പകര്‍ച്ച വ്യാധി വ്യാപനവും ആശങ്കയാകുന്നുണ്ട്.109 പേര്‍ക്ക് ഇന്നലെ ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കൊല്ലത്തും പത്തനംതിട്ടയിലുമായി ഇന്നലെ രണ്ടു പേര്‍ക്ക് മലേറിയ സ്ഥിരീകരിച്ചു. ഇന്നലെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 11 പേര്‍ക്കാണ്.ഡെങ്കിപ്പനി മൂലം ഇന്നലെ ഒരു മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചു. കഴിഞ്ഞ ദ...
ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം

Local

ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം

Perinthalmanna RadioDate: 09-06-2026 സംസ്ഥാനത്ത് ഈ വർഷത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. ജൂലൈ 31 വരെ നീണ്ടുനിൽക്കുന്ന 52 ദിവസത്തെ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മൺസൂൺ കാലത്ത് മത്സ്യങ്ങളുടെ പ്രജനനം സുഗമമാക്കുന്നതിനും കടൽ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനുമായാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തുന്നത്.നിരോധന കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോയി മത്സ്യബന്ധനം നടത്തുന്നതിന് കർശന വിലക്കുണ്ടാകും. കൂടാതെ, രണ്ട് വള്ളങ്ങൾ ഒരുമിച്ച് ചേർന്ന് നടത്തുന്ന പെയർ ട്രോളിംഗ് രീതിയും പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ഫിഷിംഗ് ഹാർബറുകളിൽ പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകളുടെ പ്രവർത്തനം നിർത്തിവെക്കാൻ അധികൃതർ നിർദ്ദേശം നൽകി. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ബോട്ടുകൾക്ക് കേരള തീരത്ത് പ്രവേശിക്കുന്നതിനും വിലക്കുണ്ട്.അതേസമയം, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് നിരോധന കാലയ...
സ്ത്രീകൾക്ക് സൗജന്യയാത്ര; ജില്ലയിൽ 74 സർവിസുകളിൽ ഈ സൗകര്യം ലഭിക്കും

Local

സ്ത്രീകൾക്ക് സൗജന്യയാത്ര; ജില്ലയിൽ 74 സർവിസുകളിൽ ഈ സൗകര്യം ലഭിക്കും

Perinthalmanna RadioDate: 09-06-2026 പെരിന്തൽമണ്ണ: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ആരംഭിക്കാൻ ഒരാഴ്ച മാത്രം ശേഷി ക്കേ, ജില്ലയിൽ 74 സർവിസുകളിൽ ഈ സൗകര്യം ലഭിക്കും. ടൗൺ ടു ടൗൺ (ടി.ടി) സർവിസ്, ഗ്രാമ വണ്ടികൾ എന്നിവയടക്കമാണ് 74 സർവിസുകളിൽ സൗജന്യയാത്ര ചെയ്യാനാകുക.ടി.ടി സർവിസുകളും ഓർഡനറി വിഭാഗത്തിലാണ് ഉൾപ്പെടുക. ഇതിന് പുറമെ മൂന്ന് ഗ്രാമ വണ്ടികളും ജില്ലയിൽ സർവിസ് നടത്തുന്നുണ്ട്. പെരിന്തൽമണ്ണ ഡിപ്പോയിൽ 23, നിലമ്പൂർ ഡിപ്പോയിൽ 14, മലപ്പുറം ഡിപ്പോയിൽ 19, പൊന്നാനി ഡിപ്പോയിൽ 18 സർവിസുകളിലുമാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുക. യാതൊരുവിധ മാനദണ്ഡങ്ങളും ഇല്ലാതെ എല്ലാവിഭാഗം സ്ത്രീകൾക്കും സൗജന്യയാത്ര ചെ യ്യാനാകും. അതേ സമയം പെരിന്തൽമണ്ണ, നിലമ്പൂർ, മലപ്പുറം, പൊന്നാനി ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി. സിയില്ലാത്ത റൂട്ടുകൾ നിരവധിയാണ്.അതു കൊണ്ട് തന്നെ സ്ഥിരം സർവിസുള്ള റൂട്ടിലെ സ്ത്രീകൾക്ക് മാത്രമ...
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ജില്ലയിൽ പകുതിയിലേറെ വിദ്യാർഥികൾ പുറത്ത്

Local

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് ജില്ലയിൽ പകുതിയിലേറെ വിദ്യാർഥികൾ പുറത്ത്

Perinthalmanna RadioDate: 09-06-2026 മലപ്പുറം : പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിലെ വിദ്യാർഥികളിൽ പകുതിയിലേറെ പേർ പുറത്ത്. 40,373 പേർക്കാണ് ജില്ലയിൽ ട്രയൽ അലോട്ട്മെന്റ് ലഭിച്ചത്. മറ്റ് ജില്ലകളിൽ നിന്നുള്ള 8198 പേരുൾപ്പെടെ പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം വഴി ജില്ലയിൽ അപേക്ഷിച്ചത് 82, 665 പേരാണ്. 42,292 പേരാണ് ട്രയൽ അലോട്ട്മെന്റ്റ് ലഭിക്കാത്തവരായി ജില്ലയിലുള്ളത്. ഭിന്നശേഷി വിഭാഗത്തിനായുള്ള 410 ഉൾപ്പെടെ 57,695 സീറ്റാണ് ജില്ലയിലുള്ളത്. ജനറൽ വിഭാഗത്തിനുള്ള 26,701 സീറ്റിലും മുസ്ലിം വിഭാഗത്തിന്റെ 2999 സീറ്റിലും അലോട്ട്മെന്റായി. സംവരണ വിഭാഗത്തിലുൾപ്പെടെ 17,322 സീറ്റുക ൾ ട്രയൽ അലോട്ട്മെൻ്റിൽ ഒഴിഞ്ഞു കിടക്കുന്നുണ്ട്. കൂടുതൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് എസ്.സി/എസ്‌.ടി വിഭാഗത്തിലും സാമ്പത്തിക പിന്നാക്ക വിഭാഗത്തിലുമാണ്.അപേക്ഷകരുടെ അലോട്ട്മെൻ്റ് ല...
കേരളത്തിൽ ഇന്നും മഴ കനക്കും
മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട്;
ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Local

കേരളത്തിൽ ഇന്നും മഴ കനക്കും
മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട്;
ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Perinthalmanna RadioDate: 09-06-2026 സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകൾക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി നൽകിയിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂള...