
Perinthalmanna Radio
Date: 09-06-2026
മലപ്പുറം : പ്ലസ് വൺ ഏകജാലക പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ്റ് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിലെ വിദ്യാർഥികളിൽ പകുതിയിലേറെ പേർ പുറത്ത്. 40,373 പേർക്കാണ് ജില്ലയിൽ ട്രയൽ അലോട്ട്മെന്റ് ലഭിച്ചത്. മറ്റ് ജില്ലകളിൽ നിന്നുള്ള 8198 പേരുൾപ്പെടെ പ്ലസ് വൺ പ്രവേശനത്തിന് ഏകജാലകം വഴി ജില്ലയിൽ അപേക്ഷിച്ചത് 82, 665 പേരാണ്. 42,292 പേരാണ് ട്രയൽ അലോട്ട്മെന്റ്റ് ലഭിക്കാത്തവരായി ജില്ലയിലുള്ളത്. ഭിന്നശേഷി വിഭാഗത്തിനായുള്ള 410 ഉൾപ്പെടെ 57,695 സീറ്റാണ് ജില്ലയിലുള്ളത്. ജനറൽ വിഭാഗത്തിനുള്ള 26,701 സീറ്റിലും മുസ്ലിം വിഭാഗത്തിന്റെ 2999 സീറ്റിലും അലോട്ട്മെന്റായി. സംവരണ വിഭാഗത്തിലുൾപ്പെടെ 17,322 സീറ്റുക ൾ ട്രയൽ അലോട്ട്മെൻ്റിൽ ഒഴിഞ്ഞു കിടക്കുന്നുണ്ട്. കൂടുതൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത് എസ്.സി/എസ്.ടി വിഭാഗത്തിലും സാമ്പത്തിക പിന്നാക്ക വിഭാഗത്തിലുമാണ്.
അപേക്ഷകരുടെ അലോട്ട്മെൻ്റ് ലഭിക്കാനുള്ള സാധ്യത സൂചിപ്പിക്കുന്നതാണ് ട്രയൽ അലോട്ട്മെന്റ്. ട്രയൽ അലോട്ട്മെൻ്റിൻ്റെ അടിസ്ഥാനത്തിൽ അപേക്ഷകർക്ക് ജൂൺ പത്തിന് വൈകീട്ട് അഞ്ച് വരെ തിരുത്തൽ വരുത്താം. കാൻഡിഡേറ്റ് ലോഗിനിലെ Edit Application ലിങ്കിലൂടെ ആവശ്യമായ തിരുത്തൽ/ഉൾപ്പെടുത്തൽ വരുത്തി പത്തിന് വൈകീട്ട് അഞ്ചിനകം ഫൈനൽ കൺഫർമേഷൻ ചെയ്യണം. നേരത്തേ ജൂൺ മൂന്നിന് വൈകീട്ട് അഞ്ചിനകം കൺഫർമേഷൻ നൽകാൻ കഴിയാതിരുന്നവർ ക്കും ഈ ഘട്ടത്തിൽ ഫൈനൽ കൺഫർമേഷൻ നടത്തി അപേക്ഷ സമർപ്പണം പൂർത്തിയാക്കാം. ഒന്നാം അലോട്ട്മെന്റ് ജൂൺ 15നാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
