പെരിന്തല്‍മണ്ണ എക്‌സൈസ്‌ ഓഫീസിന് മുമ്പില്‍ രൂക്ഷമായ വെള്ളക്കെട്ട്‌

Share to


Perinthalmanna Radio
Date: 10-06-2026

പെരിന്തല്‍മണ്ണ: മഴ ശക്‌തമായതോടെ പെരിന്തല്‍മണ്ണ നഗരസഭയുടെ ഡിപ്ലോമാറ്റിക്‌ റോഡില്‍ എക്‌സൈസ്‌ ഓഫീസിനു മുന്‍പില്‍ രൂക്ഷമായ വെള്ളക്കെട്ട്‌. മിനി സിവില്‍ സേ്‌റ്റഷന്‍, കോടതികള്‍, ജയല്‍, പോലീസ്‌ സേ്‌റ്റഷന്‍ തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന ഈ പ്രധാന മേഖലയില്‍ കാല്‍നടയാത്ര പോലും അസാധ്യമായിരിക്കുകയാണ്‌. സര്‍ക്കാര്‍ കാന്റീന്‍ മുതല്‍ ഖാദി വസ്‌ത്രാലയം വരെയുള്ള ഭാഗത്ത്‌ സിമന്റ്‌ കട്ട പതിച്ചെങ്കിലും, എക്‌സൈസ്‌ ഓഫീസിനു മുന്നിലൂടെ പട്ടാമ്പി റോഡിലേക്ക്‌ പോകുന്ന ഭാഗം കട്ട പതിക്കാതെ ഇട്ടതാണ്‌ ഈ വെള്ളക്കെട്ടിന്‌ കാരണം. എക്‌സൈസ്‌ ഓഫീസിന്റെ വണ്ടിപ്പൊര്‍ച്ചിലേക്ക്‌ വരെ വെള്ളവും ചെളിയും അടിച്ചുകയറി വണ്ടികളില്‍ നിന്ന്‌ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്‌ഥയാണ്‌. ജനങ്ങളുടെയും ജീവനക്കാരുടെയും ദുരിതം കണക്കിലെടുത്ത്‌ മുനിസിപ്പല്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *