
Perinthalmanna Radio
Date: 11-05-2026
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം മേൽപ്പാലത്തിന്റെ പില്ലറിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. പില്ലറിന് മുകളിൽ കുടുങ്ങിയ ആൾക്ക് താഴെ ഇറങ്ങാൻ കഴിയാതെ വന്നതോടെ നാട്ടുകാർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം വല ഉപയോഗിച്ചാണ് ഇയാളെ താഴെ എത്തിച്ചത്. മേൽപ്പാലത്തിന് മുകളിൽ നിന്ന് വല താഴ്ത്തി ഇയാളെ അതിൽ ഇരുത്തി സുരക്ഷിതമായി താഴെ ഇറക്കുകയായിരുന്നു. ഇയാൾ എങ്ങനെ പില്ലറിൽ എത്തിയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പരിക്കുകളില്ലാതെ സുരക്ഷിതമായി ഇയാളെ താഴെ ഇറക്കാൻ സാധിച്ചത് വലിയ ആശ്വാസമായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
