Tag: 140626

നിപ സമ്പര്‍ക്ക പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്

Local

നിപ സമ്പര്‍ക്ക പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്

Perinthalmanna RadioDate: 14-06-2026 ഇന്ന് ലഭിച്ച എട്ട് പേരുടേതുള്‍പ്പെടെ നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള 103 പേരില്‍ വളരെ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍ നാല് പേരാണുള്ളത്. സമ്പര്‍ക്ക പട്ടികയിലെ 45 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.അതേസമയം, കോഴിക്കോട് നിപ വ്യാപനം ഇല്ലെന്നും രോഗിയുടെ പ്രദേശം കണ്ടെയ്‌മെന്റ് സോണാക്കേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്ന് പറഞ്ഞു. നിപ ബാധിച്ച 43 വയസുകാരന്റെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. മോണോക്ലോണല്‍ ആന്റിബോഡി ആദ്യദിവസം നല്‍കിയെന്നും ഒരു മരുന്ന് ബഹറിനില്‍ നിന്നും എത്തിച്ച് ആദ്യ ഡോസ് നല്‍കിയെന്നും ആരോഗ്യമന്ത്രി കൂട്ടിചേര്‍ത്തു. മരുന്നുകള്‍ ഇല്ലെന്ന് ആരോപണം അടിസ്ഥാന രഹിതമെന്നും മന്ത്രി പറഞ്ഞു. രോഗിയുമായി അടുത്ത ഇടപഴകിയവര്‍ക്ക് ജൂണ്‍ 10 മുതല്‍ പ്രതിരോധ മരുന്നുകള്‍ നല്‍കിയിട്ടുണ്ടെന...
കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്ര നാളെ മുതൽ

Local

കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്ര നാളെ മുതൽ

Perinthalmanna RadioDate: 14-06-2026 കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്ര നാളെ മുതൽ. രാവിലെ എട്ടരക്ക് തിരുവനന്തപുരം തമ്പാനൂരിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ  ഉദ്ഘാടനം ചെയ്യും. ആദ്യയാത്രയിൽ  വനിതകൾക്ക് ഒപ്പം ബസിൽ മുഖ്യമന്ത്രിയും സഞ്ചരിക്കും. ബസുകളിൽ പ്രിയദർശിനി സ്റ്റിക്കർ ഒട്ടിക്കുന്നത് അടക്കമുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. സൗജന്യ യാത്ര ആണെങ്കിലും സീറോ ടിക്കറ്റ് നിര്‍ബന്ധമാണ്. ടിക്കറ്റ് എടുക്കാത്തവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും കെഎസ്ആര്‍ടിസി നല്‍കി.ഓർഡിനറിയിൽ ഏഴ് വിഭാഗങ്ങളിലാണ്  സൗജന്യയാത്ര ലഭിക്കുക. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗൺ ടു ടൗൺ, ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, പോയിന്‍റ് ടു പോയിന്‍റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. 65 മുതല്‍ 70 കോടി രൂപ മാസം വേണ്ടിവ...
നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്‍റെ മേൽക്കുര തകർന്നു

Local

നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്‍റെ മേൽക്കുര തകർന്നു

Perinthalmanna RadioDate: 14-06-2026 അത്താണി: വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് അത്താണി കേരള ഫാർമസിക്ക് സമീപമുള്ള ശാന്തിനഗറിലെ കാട്ടുപറമ്പിൽ സൈമന്‍റെ വീടിന്‍റെ മേൽക്കൂര തകർന്ന് ഓടുകൾ പറന്ന് വീടിനകത്തും, പുറത്തും വീണു. ഓടിൻ്റെ ചീളുകൾ തെറിച്ച് സൈമണും പരുക്ക് പറ്റി. പരുക്ക് സാരമല്ല.നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഏകദേശം നാലര കിലോമീറ്റർ ദൂരത്ത് ഞായറാഴ്ച രാവിലെ 8.15ഓടെയായിരുന്നു സംഭവം.100 ഓളം ഓടുകൾ പറന്ന് വീണു. സൈമണും, ഭാര്യ ശോശാമ്മയും പള്ളിയിലെ പ്രാർഥന കഴിഞ്ഞ് വീട്ടിലെത്തിയയുടനെയായിരുന്നു സംഭവം. അത്യുഗ്രശബ്ദത്തിൽ താഴ്ന്ന് പറന്ന വിമാനത്തിൻ്റെ പ്രകമ്പനത്തിൽ വീടിൻ്റെ മേൽക്കൂര അടക്കം കിലുങ്ങി ഓടുകൾ പറന്ന് വീഴുകയായിരുന്നു.അപകടത്തെത്തുടർന്ന് പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഓടിൻ്റെ ചീള് സൈമൻ്റെ ദേഹത്ത് പതിച്ചത്. അപകടത്തിൽ വീടിൻ്റെ ഭിത്തികൾക്കും ശക്തമായ വിള്ളൽ അനുഭവപ്പെട്ടിട്...
അങ്ങാടിപ്പുറം- വളാഞ്ചേരി പാതയിലെ അമ്പലപ്പടിയിൽ പാലംപണി നീളുന്നു

Local

അങ്ങാടിപ്പുറം- വളാഞ്ചേരി പാതയിലെ അമ്പലപ്പടിയിൽ പാലംപണി നീളുന്നു

Perinthalmanna RadioDate: 14-06-2026 കൊളത്തൂർ: തിരക്കേറിയ പാതയിൽ പെരുമഴക്കാലത്ത് അധികൃതർ പാലം പണിക്കിറങ്ങിയതോടെ ജനത്തിന് ദുരിതം. അങ്ങാടിപ്പുറം–വളാഞ്ചേരി റോഡിലെ അമ്പലപ്പടിയിലാണ് ജനം നട്ടം തിരിയുന്നത്.ജൂൺ ആദ്യവാരം പാലം പണിയും അപ്രോച്ച് റോഡ് നിർമാണവും അനുബന്ധ പ്രവൃത്തികളും പൂർത്തിയാക്കുമെന്നാണ് അധികൃതർ ഉറപ്പു നൽകിയിരുന്നത്. എന്നാൽ ഇടയ്‌ക്ക് പ്രവൃത്തി ഇഴഞ്ഞു.ഇതോടെ പാലം പണിയും നീണ്ടു. മഴ കനക്കുന്നതിനു മുൻപ് എല്ലാം തീരുമെന്ന് കരുതി ജനവും സമാധാനിച്ചിരുന്നു. ജൂൺ പകുതിയായിട്ടും പാലം പണി തീരാരായില്ലെന്ന് മാത്രമല്ല, സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം തുറന്നതോടെ വാഹനങ്ങളുടെ എണ്ണം ഇരട്ടിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മഴ കനത്തതോടെ താൽക്കാലിക റോഡ് ചെളിക്കുളമായി.വയലിലൂടെ നിർമിച്ച താൽക്കാലിക പാത അപകടക്കെണിയൊരുക്കുകയാണ്. പലപ്പോഴും ചെളിയിൽ വലുതും ചെറുതുമായ വാഹനങ്ങൾ ഈ റോഡിൽ കുടുങ്ങുന്ന സാഹചര്യവുമുണ്ട്...
ബ്രസീലിനെ ഞെട്ടിച്ച് മൊറോക്കോ; സമനിലയില്‍ തളച്ച് ആഫ്രിക്കന്‍ കരുത്തര്‍

Local

ബ്രസീലിനെ ഞെട്ടിച്ച് മൊറോക്കോ; സമനിലയില്‍ തളച്ച് ആഫ്രിക്കന്‍ കരുത്തര്‍

Perinthalmanna RadioDate: 14-06-2026 ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ ബ്രസീലിനെ സമനിലപ്പൂട്ടിട്ട് (1-1) കുരുക്കി മൊറോക്കോ. നെയ്മാര്‍ പുറത്തിരുന്ന മല്‍സരത്തില്‍ തുടക്കത്തിലേ മൊറോക്കന്‍ ആധിപത്യം പ്രകടമായിരുന്നു. മികച്ച പാസിങും നിയന്ത്രണവുമായി 'ജയന്‍റ് കില്ലേഴ്സ്' കളം നിറഞ്ഞതോടെ ആദ്യ ഗോളും പിറന്നു. 21 -ാം മിനിറ്റില്‍ ഇസ്മായില്‍ സായിബാരിയാണ് മൊറോക്കോയ്ക്കായി ഗോള്‍ നേടിയത്. മൊറോക്കോയുടെ ഗോളിന് 32–ാം മിനിറ്റില്‍ വിനീസ്യൂസ് ജൂനിയറിന്‍റെ കിടിലന്‍ മറുപടി. റൈറ്റ് ഫുട്ടഡ് ഷോട്ടില്‍ മെറോക്കന്‍ ഗോളി നിസഹായനായി. വിനീസ്യൂസിന്‍റെ ഗോളിന് പിന്നാലെയാണ് ബ്രസീല്‍ ആത്മവിശ്വാസം വീണ്ടെടുത്തത്. കളിയുടെ നിയ്നത്രണവും. രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ചുവെങ്കിലും ലീഡ് നേടാന്‍ ബ്രസീലിന് കഴിഞ്ഞില്ല. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സ...