ബ്രസീലിനെ ഞെട്ടിച്ച് മൊറോക്കോ; സമനിലയില്‍ തളച്ച് ആഫ്രിക്കന്‍ കരുത്തര്‍

Share to


Perinthalmanna Radio
Date: 14-06-2026

ആറാം കിരീടം ലക്ഷ്യമിട്ടെത്തിയ ബ്രസീലിനെ സമനിലപ്പൂട്ടിട്ട് (1-1) കുരുക്കി മൊറോക്കോ. നെയ്മാര്‍ പുറത്തിരുന്ന മല്‍സരത്തില്‍ തുടക്കത്തിലേ മൊറോക്കന്‍ ആധിപത്യം പ്രകടമായിരുന്നു. മികച്ച പാസിങും നിയന്ത്രണവുമായി ‘ജയന്‍റ് കില്ലേഴ്സ്’ കളം നിറഞ്ഞതോടെ ആദ്യ ഗോളും പിറന്നു. 21 -ാം മിനിറ്റില്‍ ഇസ്മായില്‍ സായിബാരിയാണ് മൊറോക്കോയ്ക്കായി ഗോള്‍ നേടിയത്.

മൊറോക്കോയുടെ ഗോളിന് 32–ാം മിനിറ്റില്‍ വിനീസ്യൂസ് ജൂനിയറിന്‍റെ കിടിലന്‍ മറുപടി. റൈറ്റ് ഫുട്ടഡ് ഷോട്ടില്‍ മെറോക്കന്‍ ഗോളി നിസഹായനായി. വിനീസ്യൂസിന്‍റെ ഗോളിന് പിന്നാലെയാണ് ബ്രസീല്‍ ആത്മവിശ്വാസം വീണ്ടെടുത്തത്. കളിയുടെ നിയ്നത്രണവും. രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ചുവെങ്കിലും ലീഡ് നേടാന്‍ ബ്രസീലിന് കഴിഞ്ഞില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *