കരിപ്പൂരിൽ റെസ നിർമാണം ഡിസംബറിൽ പൂർത്തിയാകുമെന്ന് വിമാനത്താവളം ഡയറക്ടർ
Perinthalmanna RadioDate: 15-06-2026 കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റെസ നിർമാണം ഡിസംബറിൽ പൂർത്തിയാകുമെന്ന് വിമാനത്താവളം ഡയറക്ടർ മുകേഷ് യാദവ് അറിയിച്ചു. ഇതോടെ വലിയ വിമാനങ്ങൾക്ക് കോഴിക്കോട് എത്താനുള്ള വഴി തെളിയുമെന്നും അദ്ദേഹം പറഞ്ഞു.റെസയുടെ അറുപതു ശതമാനം നിർമാണവും പൂർത്തിയായി. ഇതിന്റെ ഭാഗമായി ഇല്ലാതായ റൺവേ ക്രോസ് റോഡ് മറ്റൊരിടത്ത് നിർമിക്കാൻ ആവശ്യമെങ്കിൽ വിമാനത്താവള അതോറിറ്റിയുടെ ഭൂമി ലഭ്യമാക്കുമെന്നും ഡയറക്ടർ അറിയിച്ചു.ഗൾഫ് യുദ്ധം കോഴിക്കോട്ടെ 80 ശതമാനം വരെ സർവീസുകളെയും ബാധിച്ചു. വിമാന താവളത്തിൽ നിന്ന് ഒഴുകുന്ന വെള്ളം സമീപ വാസികൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് തടയാൻ അഴുക്കു ചാലുകൾ വീതികൂട്ടും. സംസ്ഥാന സർക്കാറിന് ഇതുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടത്തിന്റെ നിർദേശമനുസരിച്ച് വിമാനത്താവള കോർപ്പറേറ്റ് ഫണ്ടിൽ നിന്ന് തുക അനുവദിക്കും. വിമാനത്താവളത്ത...





