Tag: 160426

പെരിന്തൽമണ്ണ ഉൾപ്പെടെ 11 റേഷൻ ഡിപ്പോ ഗോഡൗണുകളിൽ അരി സ്റ്റോക്കിൽ വൻ ക്രമക്കേട്<br>
Local

പെരിന്തൽമണ്ണ ഉൾപ്പെടെ 11 റേഷൻ ഡിപ്പോ ഗോഡൗണുകളിൽ അരി സ്റ്റോക്കിൽ വൻ ക്രമക്കേട്

Perinthalmanna RadioDate: 16-04-2026 പെരിന്തൽമണ്ണ: സംസ്ഥാനത്ത് 11 റേഷൻ ഡിപ്പോ ഗോഡൗണുകളിൽ അരിയുടെ സ്റ്റോക്കിൽ വൻ ക്രമക്കേട് സപ്ലൈകോ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തിയതോടെ രണ്ടായിരത്തിൽപരം റേഷൻ കടകളിലേക്കുള്ള റേഷൻ വിതരണം സ്തംഭിച്ചു.2 മാസത്തെ റേഷൻ ഒന്നിച്ചു നൽകാൻ നിർദേശം നിലനിൽക്കുന്നതിനിടെയാണ് വിതരണം നിലച്ചത്.ഈ മാസം 1, 2,4 തീയതികളിലെ വാർഷിക പരിശോധനയിലാണ് സപ്ലൈകോയ്ക്കു കീഴിലുള്ള എൻഎഫ്എസ്എ ഡിപ്പോ ഗോഡൗണുകളിൽ സ്റ്റോക്ക് കുറഞ്ഞതായി കണ്ടെത്തിയത്. തുടർന്ന്, സ്റ്റോക്ക് തിട്ടപ്പെടുത്തിയ ശേഷം മാത്രം വിതരണം നടത്തിയാൽ മതിയെന്നു സിവിൽ സപ്ലൈസ് കമ്മിഷണറേറ്റിൽ നിന്നു ഡിപ്പോ മാനേജർമാർക്ക് നിർദേശം നൽകി.തിരുവനന്തപുരം ജില്ലയിലെ വർക്കല, എറണാകുളം ജില്ലയിലെ ആലുവ, പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്, കുന്തിപ്പുഴ, മുക്കണ്ണം, കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, വടകര, മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ, പൊന്നാനി, തൃശൂർ ജില്ലയ...
തമിഴ്‌നാട് തെരഞ്ഞെടുപ്പ് : അതിർത്തികളിൽ കർശന വാഹന പരിശോധന <br>
Local

തമിഴ്‌നാട് തെരഞ്ഞെടുപ്പ് : അതിർത്തികളിൽ കർശന വാഹന പരിശോധന

Perinthalmanna RadioDate: 16-04-2026 നിലമ്പൂർ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിർത്തികളിൽ കർശന വാഹന പരിശോധന ഏർപ്പെടുത്തി. പൊലീസും റവന്യൂ വകുപ്പും ചേർന്നുള്ള സ്പെഷൽ ടീമാണ് അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്തുന്നത്.24 മണിക്കൂറും പരിശോധനയുണ്ട്. നിയമവിരുദ്ധ വസ്തു‌ക്കൾ സംസ്ഥാനത്തേക്ക് കടത്തുന്നത് തടയുകയാണ് ലക്ഷ്യം. അനധികൃതമായി പണവും മദ്യം ഉൾപ്പടെയുള്ള ലഹരി വസ്‌തുക്കളും തടയുക, വോട്ടർമാരെ സ്വാധീനിക്കാനുള്ള സമ്മാനങ്ങൾ എന്നിവ പിടികൂടും. മതിയായ രേഖകളില്ലാതെ കടത്തുന്ന അര ലക്ഷത്തിലധികം രൂപ കൈവശം വെച്ചാൽ പിടിച്ചെടുക്കും. ബിസിനസ് ആവശ്യത്തിന് ആണെങ്കിൽ ബിൽ, ഇൻവോഴ്സ് എന്നിവ കരുതണം. സ്വർണം കൈവശമുണ്ടെങ്കിലും ബിൽ നിർബന്ധമാണ്.23നാണ് തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് നാലിനാണ് ഫല പ്രഖ്യാപനം. ഈ കാലയളവുവരെ ചെക്ക് പോസ്റ്റിൽ പരിശോധന തുടരും. .......................................
ഭായിമാർ വോട്ടിന് പോയി; സ്‌തംഭിച്ച് തൊഴിൽമേഖല<br>
Local

ഭായിമാർ വോട്ടിന് പോയി; സ്‌തംഭിച്ച് തൊഴിൽമേഖല

Perinthalmanna RadioDate: 16-04-2026 പെരിന്തൽമണ്ണ: ബംഗാൾ, അസാം, തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പുകളിൽ വോട്ടിടാൻ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പോയതോടെ കേരളത്തിൽ നിർമ്മാണ മേഖലയടക്കം എല്ലാ തൊഴിൽ മേഖലകളും പ്രതിസന്ധിയിലായി. തിരഞ്ഞെടുപ്പുകളും ബക്രീദും കഴിഞ്ഞ് ജൂൺ പകുതിക്കു ശേഷമേ ഇവർ തിരിച്ചെത്തൂ. കൊടും ചൂടിൽ നിന്നുള്ള രക്ഷപ്പെടൽ കൂടിയാണിത്.അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് മിക്ക വ്യവസായ ശാലകളും പ്രവർത്തിക്കുന്നത്. കൃഷി, ശുചീകരണം, മുടിവെട്ടൽ, സ്പാ, തെങ്ങുകയറ്റം, കടകളിൽ വില്പനക്കാർ, മരംവെട്ടൽ, മത്സ്യ ബന്ധനം, കൂലിപ്പണി എന്നിങ്ങനെ സമസ്ത തൊഴിൽ മേഖലകളിലും അന്യ സംസ്ഥാനക്കാരാണ് ബഹുഭൂരിപക്ഷവും. തൊഴിലാളികളില്ലാതെ ഹോട്ടലുകളടക്കം പല സ്ഥാപനങ്ങളും അടച്ചിടുകയാണ്.അസാമിൽ വോട്ടെടുപ്പ് കഴിഞ്ഞു. ബംഗാളിലും തമിഴ്നാട്ടിലും വരാനിരിക്കുന്നു. ബംഗാളിലെ വോട്ടെടുപ്പ് 29നേ കഴിയൂ. വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റ...
അരനൂറ്റാണ്ടായിട്ടും അറ്റകുറ്റപണിയില്ല; എഫ്.സി.ഐ റോഡിന് ശാപമോക്ഷമില്ല<br>
Local

അരനൂറ്റാണ്ടായിട്ടും അറ്റകുറ്റപണിയില്ല; എഫ്.സി.ഐ റോഡിന് ശാപമോക്ഷമില്ല

Perinthalmanna RadioDate: 16-04-2026 പെരിന്തൽമണ്ണ: അരനൂറ്റാണ്ടായി യാതൊരു അറ്റകുറ്റ പണിയും നടത്താത്ത റോഡ് യാത്രാ ദുരിതം സമ്മാനിക്കുന്നു. പെരിന്തൽമണ്ണ നഗര ഭാഗത്ത് നിന്നും വരുന്ന യാത്രക്കാർക്ക് എളുപ്പത്തിൽ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ എത്തിപ്പെടാൻ കാലങ്ങളായി ഉപയോഗിക്കുന്ന എഫ്.സി.ഐ റോഡാണ് നിരന്തര പരാതികൾ ഉയർന്നിട്ടും റെയിൽവേ അറ്റകുറ്റപണികൾ നടത്താതെ യാത്ര ദുഷ്കരമാകുന്നത്.ഇപ്പോൾ കാൽനട യാത്ര പോലും പറ്റാത്ത രീതിയിൽ റോഡ് തകർന്നു കിടക്കുകയാണ്. ഓട്ടോറിക്ഷക്കാർ ഇതിലൂടെ വരാൻ മടിക്കുകയാണ്. എഫ്.സി.ഐ റോഡ് തകർന്നതിനാൽ പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്നും വാഹനങ്ങളിൽ റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന യാത്രക്കാർ മേൽ പാലത്തിലൂടെ ചുറ്റിക്കറങ്ങി വേണം വരാൻ.റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ രണ്ടാം ഘട്ടത്തിൽ ആരംഭിക്കുമെന്ന് റെയിൽവേ മുമ്പ് പറഞ്ഞിരുന്നു. അതിന് മുന്നോടിയായി റോഡിന്റെ ഭാഗത്തെ ത...