അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ ഫയർഫോഴ്‌സ് വാഹനവും കുടുങ്ങി

Share to


Perinthalmanna Radio
Date: 16-05-2026

അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഭാഗത്ത് ആഴ്ചകളായി തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിൽപ്പെട്ട് അടിയന്തര രക്ഷാ പ്രവർത്തനത്തിന് പാഞ്ഞെത്തിയ ഫയർ ഫോഴ്‌സ് വാഹനവും റോഡിൽ കുടുങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മറ്റൊരു റോഡിൽ അപകടകരമായ രീതിയിൽ വീണ ഓയിൽ നീക്കം ചെയ്ത് ഗതാഗതം സുരക്ഷിതമാക്കാൻ പോവുകയായിരുന്ന പെരിന്തൽമണ്ണ ഫയർ ഫോഴ്‌സ് സംഘമാണ് കുരുക്കിൽപ്പെട്ടത്. പെരിന്തൽമണ്ണ ഭാഗതത്ത് നിന്നും വന്ന വാഹനം അങ്ങാടിപ്പുറം മേൽപ്പാലത്തിലേക്ക് കയറുന്നതിനിടയിലാണ് വാഹനങ്ങളുടെ നീണ്ട നിരയിൽ പെട്ട് മുന്നോട്ട് പോകാനാകാതെ കുറച്ചു സമയം കുടുങ്ങിക്കിടന്നത്.

അടിയന്തര സാഹചര്യങ്ങളിൽ സൈറൺ മുഴക്കി എത്തുന്ന ഫയർഫോഴ്‌സ്, ആംബുലൻസ് തുടങ്ങിയ ജീവൻരക്ഷാ വാഹനങ്ങൾക്ക് പോലും വഴിമാറിക്കൊടുക്കാൻ ഇടമില്ലാത്ത വിധം അങ്ങാടിപ്പുറം മേൽപ്പാലത്തിലും പരിസരങ്ങളിലും ഗതാഗതക്കുരുക്ക് അത്രമേൽ രൂക്ഷമായിരിക്കുകയാണ്. ആഴ്ചകളായി തുടരുന്ന ഈ ജനദുരിതത്തിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *