Tag: 170426

വാൽപ്പാറയിൽ മിനി വാൻ മറിഞ്ഞ് ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികൾ<br>
Local

വാൽപ്പാറയിൽ മിനി വാൻ മറിഞ്ഞ് ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം, മരിച്ചത് മലപ്പുറം സ്വദേശികൾ

Perinthalmanna RadioDate: 17-04-2026 കോയമ്പത്തൂർ: പൊള്ളാച്ചി വാൽപ്പാറയിൽ മിനി വാൻ മറിഞ്ഞ് ഒമ്പത് മലയാളികൾ മരിച്ചു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. ഏഴു സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചതെന്നാണ് വിവരം.അഞ്ചു പേരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. എട്ടുപേരും സംഭവ സ്ഥലത്തുതന്നെ വെച്ചു മരിച്ചു. വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. വെള്ളിയാഴ്ച വൈകീട്ടോടെയാണ് അപകടം. മലപ്പുറത്തുനിന്ന് വിനോദയാത്രക്കുപോയ അധ്യാപക സംഘമാണ് അപകടത്തിൽപെട്ടത്. മലപ്പുറം പാങ് പാറമ്മൽ എൽ.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരുമാണ് വാഹനത്തിലുണ്ടായിരുന്നത്. 13ാം ഹെയർ പിൻ വളവിൽനിന്ന് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ വാൻ 11ാം വളവിലാണ് വന്ന് പതിച്ചത്. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രികളിലേക്കാണ് മാറ്റിയത്.ഡ്രൈവറടക്കം 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. 40 ഹെയ...
എസ്എസ്എല്‍സി പരീക്ഷാ ഫലം മേയ് മൂന്നാം വാരം പ്രഖ്യാപിക്കും; ഹയര്‍സെക്കന്‍ഡറി ഫലം മേയ് 25ന്<br>
Local

എസ്എസ്എല്‍സി പരീക്ഷാ ഫലം മേയ് മൂന്നാം വാരം പ്രഖ്യാപിക്കും; ഹയര്‍സെക്കന്‍ഡറി ഫലം മേയ് 25ന്

Perinthalmanna RadioDate: 17-04-2026 എസ്എസ്എൽസി പരീക്ഷാ ഫലം മേയ് മൂന്നാം വാരം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മൂല്യനിര്‍ണയം ഏപ്രില്‍ 16ന് തുടങ്ങി മേയ് 2ന് അവസാനിക്കും. ആകെ 4,17,497 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം മേയ് 25നും പ്രഖ്യാപിക്കും. ഗള്‍ഫ് കേന്ദ്രങ്ങളില്‍ മാര്‍ച്ചിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ റദ്ദ് ചെയ്യാന്‍ തീരുമാനിച്ചുവെന്നും മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. 2026 ജൂണ്‍ ഒന്നിന് സ്‌കൂള്‍ പ്രവേശനോത്സവം നടക്കും. ഒന്നാം ക്ലാസ്സ് പ്രവേശനം മേയ് 22 മുതല്‍ നടത്തും. ഒന്നു മുതല്‍ എട്ട് വരെ യൂണിഫോം, പാഠപുസ്തകം എന്നിവ സൗജന്യമായി നല്‍കും. ഒന്നാം ക്ലാസ്സിലെ പ്രവേശനത്തിന് എഴുത്തു പരീക്ഷയോ തലവരി പണമോ വാങ്ങാന്‍ പാടില്ല. അണ്‍ എയ്ഡഡ് സ്‌കൂളിനും വിദ്യാഭ്യാസ അവകാശ നിയമം ബാധകമാണെന്ന് മന്ത്രി വ്യക്തമാക്കി. പിടിഎ ഫണ്ട് സംബന്ധിച്ച് സര്‍ക്കാര...
ഗതാഗത നിയമ ലംഘനങ്ങളിലെ പിഴ 50% ഇളവോടെ അടക്കാൻ ഏപ്രിൽ 30 വരെ അവസരം<br>
Local

ഗതാഗത നിയമ ലംഘനങ്ങളിലെ പിഴ 50% ഇളവോടെ അടക്കാൻ ഏപ്രിൽ 30 വരെ അവസരം

Perinthalmanna RadioDate: 17-04-2026 ഗതാഗത നിയമ ലംഘനത്തിന് കേരളത്തിൽ ചുമത്തിയ ചെലാനുകളുടെ ഫൈൻ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീം ഏപ്രിൽ 30-ന് അവസാനിക്കും. 2024 ഡിസംബർ 31-നു മുൻപ് മോട്ടോർ വാഹന വകുപ്പും കേരള പോലീസും ചുമത്തിയ ചെലാനുകളാണ് ഇത്തരത്തിൽ തീർപ്പാക്കുക.https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t https://services.mvd.kerala.gov.in വഴി അപേക്ഷ നൽകി വാഹന ഉടമകൾക്ക് ഫൈൻ അടയ്ക്കാം.ഗതാഗതനിയമ ലംഘനത്തിനുള്ള 11 ലക്ഷം കേസുകളിലാണ് പിഴ പകുതിയായി കുറയ്ക്കാനുള്ള സൗകര്യം ഒരുങ്ങുന്നത്. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ട്രാഫിക് നിയമലംഘനങ്ങൾക്ക് യഥാസമയം പിഴ അടയ്ക്കാത്തതിനെത്തുടർന്ന് പോലീസും മോട്ടോർവാഹനവകുപ്പും കോടതിക്ക് കൈമാറിയ കേസുകളിലാണ് ഇളവ് ലഭിക്കുക.അതേസമയം, കോടതി പിഴ നിശ്ചയിച്ച കേസുകളിൽ ഈ ആനുകൂല്യം ലഭിക്കി...
പെരിന്തൽമണ്ണ മണ്ഡലത്തിൽ നിർണായകം സ്ത്രീ വോട്ടർമാർ<br>
Local

പെരിന്തൽമണ്ണ മണ്ഡലത്തിൽ നിർണായകം സ്ത്രീ വോട്ടർമാർ

Perinthalmanna RadioDate: 17-04-2026 പെരിന്തൽമണ്ണ: നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ വോട്ടു ചെയ്‌തവരിൽ 19792 സ്ത്രീ വോട്ടർമാർ കൂടുതൽ.ഇത്തവണ നിയോജക മണ്ഡലത്തിലെ ഭരണ സാരഥ്യം തീരുമാനിക്കുന്നതിൽ സ്ത്രീ വോട്ടർമാർക്കാണ് കൂടുതൽ പങ്ക്. നിയോജക മണ്ഡലത്തിൽ ആകെയുള്ള 2,29,525 വോട്ടർമാരിൽ 1,84,190 വോട്ടർമാരാണ് അവരുടെ സമ്മതിദാനം വിനിയോഗിച്ചത്. 45,335 പേർ വോട്ടവകാശം വിനിയോഗിച്ചില്ല. 82,199 പുരുഷ വോട്ടർമാരും 1,01991 സ്ത്രീ വോട്ടർമാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. ആകെയുള്ള 80.25% പോളിങ്ങിൽ 72.47% പുരുഷന്മാരും 87.85 % സ്ത്രീകളും വോട്ടവകാശം വിനിയോഗിച്ചു. ആകെയുള്ള 244 ബുത്തുകളിൽ പത്തിൽ താഴെ ബൂത്തുകളിൽ മാത്രമാണ് സ്ത്രീകളെക്കാൾ പുരുഷന്മാർ ചെറിയ വ്യത്യാസത്തിൽ വോട്ട് രേഖപ്പെടുത്തിയത്.മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം രണ്ടാം തവണയും വിജയിക്കുമെന്ന് യു‍ഡിഎഫ് ക്യാംപ് ആത്മവിശ്വാസം പ്രകടിപ്...