പെരിന്തൽമണ്ണ മണ്ഡലത്തിൽ നിർണായകം സ്ത്രീ വോട്ടർമാർ

Share to


Perinthalmanna Radio
Date: 17-04-2026

പെരിന്തൽമണ്ണ: നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ വോട്ടു ചെയ്‌തവരിൽ 19792 സ്ത്രീ വോട്ടർമാർ കൂടുതൽ.

ഇത്തവണ നിയോജക മണ്ഡലത്തിലെ ഭരണ സാരഥ്യം തീരുമാനിക്കുന്നതിൽ സ്ത്രീ വോട്ടർമാർക്കാണ് കൂടുതൽ പങ്ക്. നിയോജക മണ്ഡലത്തിൽ ആകെയുള്ള 2,29,525 വോട്ടർമാരിൽ 1,84,190 വോട്ടർമാരാണ് അവരുടെ സമ്മതിദാനം വിനിയോഗിച്ചത്. 45,335 പേർ വോട്ടവകാശം വിനിയോഗിച്ചില്ല. 82,199 പുരുഷ വോട്ടർമാരും 1,01991 സ്ത്രീ വോട്ടർമാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. ആകെയുള്ള 80.25% പോളിങ്ങിൽ 72.47% പുരുഷന്മാരും 87.85 % സ്ത്രീകളും വോട്ടവകാശം വിനിയോഗിച്ചു. ആകെയുള്ള 244 ബുത്തുകളിൽ പത്തിൽ താഴെ ബൂത്തുകളിൽ മാത്രമാണ് സ്ത്രീകളെക്കാൾ പുരുഷന്മാർ ചെറിയ വ്യത്യാസത്തിൽ വോട്ട് രേഖപ്പെടുത്തിയത്.

മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം രണ്ടാം തവണയും വിജയിക്കുമെന്ന് യു‍ഡിഎഫ് ക്യാംപ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. 10000 മുതൽ 15000 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിക്കുമെന്നാണ് യുഡിഎഫ് ക്യാംപിന്റെ വിലയിരുത്തൽ.

അതേ സമയം എൽഡിഎഫ് ക്യാംപും ആത്മവിശ്വാസം ഉപേക്ഷിച്ചിട്ടില്ല. വലിയ തോതിൽ വോട്ടു വിഹിതം വർധിക്കുമെന്ന് എൻഡിഎ മുന്നണിയും അവകാശപ്പെടുന്നുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *